റെയ്ലി വിസരണം
ദൃശ്യരൂപം
അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ തട്ടി പ്രകാശത്തിന് വിസരണം സംഭവിക്കാറുണ്ട്, പ്രകാശത്തിന്റെ തരംഗദൈർഘ്യത്തേക്കാളും കുറഞ്ഞ വലിപ്പമുള്ള കണങ്ങളിൽ പ്രകാശം പ്രതിഫലിച്ച് ഉണ്ടാകുന്ന വിസരണമാണ് റെയ്‌ലി വിസരണം (Rayleigh scattering). പ്രകാശം നേരിട്ട് പതിക്കാത്തിടത്തും പ്രകാശം എത്താൻ കാരണമാകുന്നത് ഈ പ്രതിഭാസത്താലാണ്. ആകാശത്തിന്റെ നീലനിറത്തിനുള്ള കാരണവും ഇതാണ്.