റേഡിയോഫോബിയ
അയോണൈസ്ഡ് റേഡിയേഷനെക്കുറിച്ചുള്ള ഭയമാണ് റേഡിയോഫോബിയ എന്നറിയപ്പെടുന്നത്. റേഡിയേഷനോടുള്ള ഭയത്തിൻ്റെ ഉദാഹരണങ്ങളിൽ റേഡിയേഷൻ തങ്ങളെ കൊല്ലുമെന്ന് വിശ്വസിച്ച് രോഗികൾ എക്സ്-റേ നിരസിക്കുന്നത് പോലെയുള്ള അകാരണ ഭയങ്ങളും (ഫോബിയ) ഉൾപ്പെടുന്നു. ഉദാഹരണത്തിന്, റേഡിയേഷനോടുള്ള ഭയം മൂലം തങ്ങളെ ബാധിച്ച ക്യാൻസറിനുള്ള ചികിത്സയായ റേഡിയേഷൻ തെറാപ്പി നിരസിച്ചതിനാലാണ് സ്റ്റീവ് ജോബ്സ്, ബോബ് മാർലി എന്നിവർ മരിക്കുന്നത്.[1][2] അതേ സമയം റേഡിയേഷന്റെ ഗണ്യമായ അളവുകൾ ഹാനികരവും മാരകവുമാണ് (അതായത് റേഡിയേഷൻ-ഇൻഡ്യൂസ്ഡ് ക്യാൻസർ, അക്യൂട്ട് റേഡിയേഷൻ സിൻഡ്രോം) എന്നതിനാൽ ഉയർന്ന അളവിലുള്ള റേഡിയേഷനെ ഭയപ്പെടുന്നത് ന്യായമാണ്. ആണവ സാങ്കേതിക വിദ്യയുടെ (ആണവോർജ്ജം) ഉപയോഗത്തോടുള്ള എതിർപ്പിനെ വിവരിക്കാനും ഈ പദം ഉപയോഗിക്കുന്നുണ്ട്.
ആദ്യകാല ഉപയോഗം
[തിരുത്തുക]1903-ൽ ലോസ് ഏഞ്ചൽസിലെ ഡോ ആൽബർട്ട് സോയ്‌ലാൻഡ് അവതരിപ്പിച്ച "റേഡിയോ-ഫോബിയ ആൻഡ് റേഡിയോ-മാനിയ" എന്ന പേപ്പറിൽ ആണ് ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്.[3] 1920 കളിൽ, റേഡിയോ പ്രക്ഷേപണത്തെയും സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനെയും ഭയപ്പെടുന്ന ആളുകളെ വിവരിക്കാൻ ആയിരുന്നു ഈ പദം ഉപയോഗിച്ചത്.[4][5] 1931-ൽ, ദി സാൾട്ട് ലേക്ക് ട്രിബ്യൂണിൽ റേഡിയോഫോബിയയെ "ലൗഡ് സ്പീക്കറുകളോടുള്ള ഭയം" എന്ന അർഥത്തിൽ പരാമർശിച്ചിരുന്നു.[6] "റേഡിയോഫോബിയ" എന്ന പദം 1930 കളിലും 1940 കളിലും ഓസ്‌ട്രേലിയൻ പത്രങ്ങളിലും സമാനമായ അർത്ഥത്തിൽ ഉപയോഗിച്ചിരുന്നു.[7] 1949-ൽ മാർഗരന്റ് മെർസിയ ബേക്കറുടെ "റേഡിയോഫോബിയ" എന്ന കവിത റേഡിയോ പ്രക്ഷേപണങ്ങളിലേക്കുള്ള പരസ്യത്തിന്റെ കടന്നുകയറ്റത്തെക്കുറിച്ച് വിലപിക്കുന്നു.[8] 1940[9] കളിലും 1950[10] കളിലും റേഡിയോകളുമായും റേഡിയോ പ്രക്ഷേപണവുമായും ബന്ധപ്പെട്ട് ഈ പദം ഉപയോഗത്തിൽ തുടർന്നു.
1950 കളിലും 1960 കളിലും, സയൻസ് സർവീസ് ഈ പദത്തെ എക്സ്റെയെയും ഗാമാ വികിരണത്തെയും കുറിച്ചുള്ള ഭയവുവുമായി ബന്ധപ്പെടുത്തി.[11][12] 1956 ൽ നാഷണൽ അക്കാദമി ഓഫ് സയൻസസ് അയോണൈസിംഗ് റേഡിയേഷനുമായി സമ്പർക്കം പുലർത്തുന്ന "ജനിതക അപകടങ്ങൾ" സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചതാണ് റേഡിയോഫോബിയയ്ക്ക് കാരണമെന്ന് നിരവധി അമേരിക്കൻ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു സയൻസ് സർവീസ് ലേഖനം നിർദ്ദേശിച്ചു.[13]
1970-ൽ പ്രസിദ്ധീകരിച്ച ഒരു പത്രം കോളത്തിൽ, ഡോ. ഹരോൾഡ് പെറ്റിറ്റ് എം.ഡി ഇങ്ങനെ എഴുതി:
"വികിരണത്തിന്റെ അപകടങ്ങളെ ആരോഗ്യകരമായി പരിഗണിക്കുന്നത് അഭികാമ്യമാണ്. എന്നാൽ 1950 കളുടെ തുടക്കത്തിൽ ആറ്റോമിക് ടെസ്റ്റിംഗ് ആരംഭിച്ചപ്പോൾ, ഈ അപകടങ്ങൾ വളരെ അതിശയോക്തി കലർത്തി പ്രചരിപ്പിച്ചത് "റേഡിയോഫോബിയ" അല്ലെങ്കിൽ "ന്യൂക്ലിയർ ന്യൂറോസിസ്" എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ മാനസിക വൈകല്യം സൃഷ്ടിച്ചു.[14]
കാസിൽ ബ്രാവോയും പൊതു ധാരണയിൽ അതിന്റെ സ്വാധീനവും
[തിരുത്തുക]1954 മാർച്ച് 1 ന് കാസിൽ ബ്രാവോ ഓപ്പറേഷൻ എന്ന പരീക്ഷണാത്മക തെർമോ ന്യൂക്ലിയർ ഉപകരണത്തിന്റെ പരീക്ഷണം, അതിന്റെ പ്രവചിക്കപ്പെട്ട 4-6 മെഗാടൺ അളവ് മറികടന്ന് 15 മെഗാട്ടൺ ഉൽപ്പാദിപ്പിച്ചു. ഇത് മുൻകൂട്ടി പ്രവചിച്ച ~5 മെഗാടൺ പ്രദേശത്തിന് പുറത്ത് അപ്രതീക്ഷിതമായ അളവിൽ ബിക്കിനി സ്നോ അല്ലെങ്കിൽ ന്യൂക്ലിയർ ഫാൾഔട്ടിന്റെ ദൃശ്യമായ കണികകൾ ഉത്പാദിപ്പിക്കപ്പെടുന്നതിന് കാരണമായി. ഒരു മത്സ്യ ബന്ധന ബോട്ടിലെ 23 മത്സ്യബന്ധന തൊഴിലാളികൾ ബിക്കിനി സ്നോനോ കൈ കൊണ്ട് കോരി ബാഗിലാക്കി. ഏകദേശം 2 ആഴ്‌ചയ്‌ക്ക് ശേഷം അവർ ബിക്കിനി സ്നോ യും ചർമ്മവും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമുണ്ടാകുന്ന ബീറ്റാ പൊള്ളൽ മൂലം അക്യൂട്ട് റേഡിയേഷൻ രോഗബാധിതരാകാൻ തുടങ്ങി. ബോട്ടിന്റെ ചീഫ് റേഡിയോമാൻ കുബോയാമ [15] 7 മാസങ്ങൾക്ക് ശേഷം 1954 സെപ്റ്റംബർ 7 ന്[16] മരിച്ചു. ഈ പരീക്ഷണത്തിൽ നിന്ന്, നൂറോളം മത്സ്യബന്ധന ബോട്ടുകൾ ഒരു പരിധിവരെ ആണവ മലിനീകരണത്തിന് വിധേയമായതായി പിന്നീട് കണക്കാക്കപ്പെട്ടു. മാർഷൽ ദ്വീപുകളിലെ നിവാസികളും ഇതിന് വിധേയരായതിനെത്തുടർന്ന് നിരവധി ദ്വീപുകൾ ഒഴിപ്പിക്കേണ്ടിവന്നു.[16]
ഈ സംഭവം, ആണവായുധങ്ങളെ ചുറ്റിപ്പറ്റിയുള്ള രഹസ്യത്തിന്റെ കാലഘട്ടം കാരണം, അനിയന്ത്രിതമായതും പ്രവചനാതീതവുമായ ആണവായുധങ്ങളെക്കുറിച്ചും ജപ്പാനിലെ ഭക്ഷ്യ വിതരണത്തെ ബാധിക്കുന്ന റേഡിയോ ആക്ടീവ് മലിനമായ മത്സ്യങ്ങളെക്കുറിച്ചും വ്യാപകമായ ഭയം സൃഷ്ടിച്ചു. കാസിൽ ബ്രാവോ ടെസ്റ്റിൽ നിന്നുള്ള വീഴ്ച മൂലമുണ്ടായ മലിനീകരണം ഔദ്യോഗികമായി പറഞ്ഞതിനേക്കാൾ ആയിരം മടങ്ങ് കൂടുതലാണെന്ന് ജോസഫ് റോട്ട്ബ്ലാറ്റിന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചതോടെ, ജപ്പാനിലെ ഭയം മറ്റൊരു തലത്തിൽ എത്തി, സംഭവത്തെ ചിലർ "രണ്ടാം ഹിരോഷിമ" എന്ന് വിശേഷിപ്പിച്ചു.[17] തുടർന്നുള്ള ശക്തമായ ആണവ വിരുദ്ധ പ്രസ്ഥാനം അമേരിക്കൻ വിരുദ്ധ പ്രസ്ഥാനമായി മാറുന്നത് തടയാൻ, ജാപ്പനീസ്, യുഎസ് സർക്കാരുകൾ മലിനമായ മത്സ്യബന്ധന മേഖലയ്ക്ക് 2 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകി. അതിജീവിച്ച 22 ക്രൂ അംഗങ്ങൾക്ക് ഏകദേശം 2 ദശലക്ഷം ¥ വീതം ലഭിച്ചു.[18] [19]
റേഡിയേഷൻ പകർച്ചവ്യാധിയാണെന്ന് പ്രദേശവാസികൾ കരുതിയതിനാൽ, അതിജീവിച്ച ക്രൂ അംഗങ്ങളും അവരുടെ കുടുംബവും പിന്നീട് മുൻവിധിയും വിവേചനവും അനുഭവിച്ചു.[18]
ജനകീയ സംസ്കാരത്തിൽ
[തിരുത്തുക]കാസിൽ ബ്രാവോ പരീക്ഷണവും റേഡിയോ ആക്ടീവ് വീഴ്ചയെക്കുറിച്ചുള്ള പുതിയ ഭയവും കലയിലും സിനിമയിലും ഒരു പുതിയ ദിശയ്ക്ക് പ്രചോദനമായി. ഇഷിറോ ഹോണ്ടയുടെ 1954 ലെ നാഴികക്കല്ലായ ചിത്രമായ ഗോജിറയിൽ തുടങ്ങി ഗോഡ്സില്ല സിനിമകൾ വരെ എത്തുന്ന ചലച്ചിത്രങ്ങളിൽ യുദ്ധാനന്തര റേഡിയോഫോബിയയുടെ ശക്തമായ രൂപകങ്ങളുണ്ട്. ഗോജിറയുടെ പ്രാരംഭ രംഗം ഡെയ്‌ഗോ ഫുകുര്യു മാരുവിന്റെ കഥയെ പ്രതിധ്വനിപ്പിക്കുന്നു. പ്രാരംഭ വിദൂര മിന്നൽ പ്രകാശം മുതൽ അതിജീവിച്ചവരെ റേഡിയേഷൻ പൊള്ളലേറ്റ് കണ്ടെത്തുന്നത് വരെ ഇതിൽ പരാമർശിക്കുന്നു. സ്‌പെഷ്യൽ ഇഫക്‌റ്റുകൾ അവിശ്വസനീയമാണെന്ന് അദ്ദേഹം കണ്ടെത്തിയെങ്കിലും, ഈ സിനിമ "പ്രധാനപ്പെട്ട ഒന്നായിരുന്നു" എന്ന് റോജർ എബർട്ട് പ്രസ്താവിച്ചു.[20]
കാസിൽ ബ്രാവോ പരീക്ഷണത്തിന് ഒരു വർഷത്തിനുശേഷം, 1955-ൽ പുറത്തിറങ്ങിയ ഐ ലിവ് ഇൻ ഫിയർ എന്ന സിനിമയിൽ അകിര കുറൊസാവ റേഡിയേഷനെക്കുറിച്ചും ആണവയുദ്ധത്തേക്കുറിച്ചുമുള്ള ഒരു വ്യക്തിയുടെ യുക്തിരഹിതമായ ഭയം ചിത്രീകരിക്കുന്നു. സിനിമയുടെ അവസാനം, ഭയത്തോടെ ജീവിക്കുന്ന ഫൗണ്ടറി തൊഴിലാളിയെ അവന്റെ കുടുംബം കഴിവുകെട്ടവനാണെന്ന് പ്രഖ്യാപിക്കുന്നു, പക്ഷേ അയാളുടെ ഭയത്തിന്റെ ഭാഗിക സാധുത അയാൾ തന്റെ ഡോക്ടറിലേക്ക് കൈമാറുന്നു.
നെവിൽ ഷൂട്ടിന്റെ 1957-ലെ നോവൽ ആയ ഓൺ ദി ബീച്ച്, ഒരു ആണവയുദ്ധം മൂലം സംഭവിക്കുന്ന വളരെയധികം റേഡിയോ ആക്ടീവ് പതനം വടക്കൻ അർദ്ധഗോളത്തിലെ എല്ലാ ജീവജാലങ്ങളും ഇല്ലാതാക്കുന്നതായുള്ള വെറും ആറ് വർഷത്തിന് ശേഷമുള്ള ഒരു ഭാവിയെ ചിത്രീകരിക്കുന്നു. ദക്ഷിണാർദ്ധഗോളത്തിന്റെ ബാക്കി ഭാഗങ്ങൾക്കൊപ്പം സമാനമായതും അനിവാര്യവുമായ ഒരു വിധിയെ കാത്തിരിക്കുന്ന ഓസ്‌ട്രേലിയയിലാണ് നോവലിലെ സംഭവങ്ങൾ നടക്കുന്നത്. ഹെലൻ കാൽഡിക്കോട്ട് കൗമാരത്തിൽ നോവൽ വായിക്കുന്നത് ആണവ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതിന് പ്രോൽസാഹിപ്പിക്കും എന്നാണ് വിശേഷിപ്പിക്കുന്നത്.[21]
റേഡിയോഫോബിയയും ചെർണോബിലും
[തിരുത്തുക]മുൻ സോവിയറ്റ് യൂണിയനിൽ, ചെർണോബിൽ ദുരന്തത്തിന് ശേഷം, റേഡിയോ ആക്ടീവ് എക്സ്പോഷർ കുറവായ പല രോഗികളും താഴ്ന്ന നിലയിലുള്ള റേഡിയേഷൻ എക്സ്പോഷറിനെക്കുറിച്ച് അങ്ങേയറ്റം ഉത്കണ്ഠ പ്രകടിപ്പിച്ചു, അതിനാൽ നിരവധി മാനസിക പ്രശ്നങ്ങൾ ഉടലെടുത്തു, ഒപ്പം മാരകമായ അതിമദ്യാസക്തിയും നിരീക്ഷിക്കപ്പെട്ടു. ജാപ്പനീസ് ഹെൽത്ത് ആൻഡ് റേഡിയേഷൻ സ്പെഷ്യലിസ്റ്റ് ഷുനിച്ചി യമഷിത ഇങ്ങനെ സൂചിപ്പിക്കുന്നു:
മാനസികമായ അനന്തരഫലങ്ങൾ വളരെ വലുതാണെന്ന് ചെർണോബിലിൽ നിന്ന് നമുക്കറിയാം. കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ആയുർദൈർഘ്യം 65-ൽ നിന്ന് 58 വർഷമായി കുറഞ്ഞു, എന്നാൽ ഇത് പ്രധാനമായും കാൻസർ കാരണമല്ല, വിഷാദം, മദ്യപാനം, ആത്മഹത്യ എന്നിവ കാരണമാണ്. മാറ്റം എളുപ്പമല്ല, കാരണം മാനസിക സമ്മർദ്ദം വളരെ വലുതാണ്. നമ്മൾ ആ പ്രശ്നങ്ങൾ ട്രാക്ക് ചെയ്യുക മാത്രമല്ല, അവ കൈകാര്യം ചെയ്യുകയും വേണം. അല്ലാത്തപക്ഷം, ഞങ്ങളുടെ ഗവേഷണത്തിൽ അവർ വെറും ഗിനി പന്നികളാണെന്ന് ആളുകൾക്ക് തോന്നും.
"റേഡിയേഷൻ ഫോബിയ സിൻഡ്രോം" എന്ന പദം 1987-ൽ അവതരിപ്പിച്ചു.[22] എൽഎ ഇലിനും ഒഎ പാവ്ലോവ്സ്കിയും അവരുടെ "സോവിയറ്റ് യൂണിയനിലെ ചെർണോബിൽ അപകടത്തിന്റെ റേഡിയോളജിക്കൽ അനന്തരഫലങ്ങളും അവയുടെ ആഘാതം ലഘൂകരിക്കാൻ സ്വീകരിച്ച നടപടികളും" എന്ന വിഷയത്തിലുള്ള റിപ്പോർട്ടിൽ ആണ് ഈ പദം ഉപയോഗിക്കുന്നത്.[23]
ചെർണോബിൽ കവിതകളുടെ രചയിതാവ് ല്യൂബോവ് സിറോട്ട[24] തന്റെ "റേഡിയോഫോബിയ" Archived 2009-10-09 at the Wayback Machine. എന്ന കവിതയിൽ എഴുതിയതിന്റെ ഏകദേശ പരിഭാഷ ഇങ്ങനെയാണ്:
ഇത് റേഡിയേഷനെക്കുറിച്ചുള്ള ഭയം മാത്രമാണോ?
പകരം ഒരുപക്ഷേ യുദ്ധങ്ങളെക്കുറിച്ചുള്ള ഭയം?
ഒരുപക്ഷേ; വിശ്വാസവഞ്ചനയുടെ ഭയം,
ഭീരുത്വം, മണ്ടത്തരം, നിയമലംഘനം?
മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സയൻസ് ഡയറക്ടർ അഡോൾഫ് ഖരാഷ് ഈ പദത്തെ വിമർശിച്ചു[25]
എന്നിരുന്നാലും, വികിരണത്തിന്റെ മനഃശാസ്ത്രപരമായ ഭയം ഒരു വ്യക്തിക്കോ അവരുടെ കുട്ടികൾക്കോ ഉള്ള യഥാർത്ഥ ജീവന് ഭീഷണിയായ എക്സ്പോഷറുമായി പൊരുത്തപ്പെടുന്നില്ല. റേഡിയോഫോബിയ എന്നത് റേഡിയേഷന്റെ യഥാർത്ഥ അളവിന് ആനുപാതികമല്ലാതെ ഉത്കണ്ഠ കാണിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. റേഡിയേഷനുമായി സമ്പർക്കം പുലർത്തുന്നതിന്റെ യഥാർത്ഥ ജീവന് ഭീഷണിയോടുള്ള പ്രതികരണത്തെ തുടർന്നുള്ള ഉത്കണ്ഠ റേഡിയോഫോബിയയോ തെറ്റായ ഉത്കണ്ഠയോ ആയി കണക്കാക്കില്ല, മറിച്ച് ഒരു സാധാരണ, ഉചിതമായ പ്രതികരണമാണ്.
ചെർണോബിൽ ഗർഭച്ഛിദ്രങ്ങൾ
[തിരുത്തുക]അപകടത്തെത്തുടർന്ന്, മാധ്യമപ്രവർത്തകർ നിരവധി മെഡിക്കൽ പ്രൊഫഷണലുകളെ (യുകെ നാഷണൽ റേഡിയോളജിക്കൽ പ്രൊട്ടക്ഷൻ ബോർഡിൽ നിന്നുള്ള വക്താവിനെപ്പോലുള്ളവരെ) അവിശ്വസിക്കുകയും അവരെ അവിശ്വസിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[26]
യൂറോപ്യൻ ഭൂഖണ്ഡത്തിൽ ഗർഭഛിദ്രം നിയമവിധേയമായ രാജ്യങ്ങളിൽ, ചെർണോബിലിൽ നിന്നുള്ള വികിരണത്തെക്കുറിച്ചുള്ള ഭയം നിമിത്തം അപകടത്തെ തുടർന്നുള്ള മാസങ്ങളിൽ, ഡെൻമാർക്കിൽ ആരോഗ്യമുള്ള മനുഷ്യ ഭ്രൂണങ്ങളുടെ അമിതമായ ഗർഭഛിദ്രം ഉൾപ്പെടെ ഗർഭച്ഛിദ്രത്തിനായി നിരവധി അഭ്യർത്ഥനകൾ ലഭിച്ചു.[27]
ഡെൻമാർക്കിൽ റേഡിയേഷന്റെ വർദ്ധനവ് വളരെ കുറവായതിനാൽ, ജനന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല, ഗർഭിണികളായ സ്ത്രീകൾക്കും അവരുടെ ഭർത്താക്കന്മാർക്കും ഇടയിലുള്ള പൊതു ചർച്ചയും ഉത്കണ്ഠയും ഡെന്മാർക്കിൽ അപകടത്തേക്കാൾ കൂടുതൽ ഗര്ഭപിണ്ഡ മരണത്തിന് കാരണമായി. ഇത് പൊതു സംവാദത്തിന്റെ പ്രാധാന്യം, മാധ്യമങ്ങളുടെ പങ്ക്, ദേശീയ ആരോഗ്യ അധികാരികൾ ഈ സംവാദത്തിൽ പങ്കെടുക്കുന്ന രീതി എന്നിവ അടിവരയിടുന്നു.
ഗ്രീസിൽ, അപകടത്തെത്തുടർന്ന് ഗർഭവുമായി ബന്ധപ്പെട്ട് പരിഭ്രാന്തിയും തെറ്റായ കിംവദന്തികളും പ്രചരിച്ചു.[28] ഇറ്റലിയിൽ അഭ്യർത്ഥിച്ച പ്രേരിതമായ ഗർഭച്ഛിദ്രങ്ങളുടെ എണ്ണത്തേക്കാൾ "അല്പം" കൂടുതലാണ് സംഭവിച്ചത്.[29][30]
റേഡിയോഫോബിയയും ആരോഗ്യപ്രശ്നങ്ങളും
[തിരുത്തുക]1949-ൽ യുഎസ് നാഷണൽ കൗൺസിൽ ഓൺ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് മെഷർമെന്റ്സ് (എൻസിആർപി) നിർദ്ദേശിച്ച റേഡിയേഷൻ സുരക്ഷയുടെ യാഥാസ്ഥിതിക എൽഎൻടി ആശയത്തിന്റെ (ലീനിയർ നോ-ത്രെഷോൾഡ് റെസ്പോൺസ് മോഡൽ ഫോർ അയോണൈസിംഗ് റേഡിയേഷന്റെ) വക്താക്കൾക്കെതിരായ വാദങ്ങളിലും "റേഡിയോഫോബിയ" എന്ന പദം ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഡാറ്റയിൽ നിന്ന് "നോ-ത്രെഷോൾഡ്" സ്ഥാനം ഫലപ്രദമായി അനുമാനിക്കുന്നു, എക്സ്പോഷർ 0 മുതൽ ഉയർന്ന ഡോസ് നിരക്ക് വരെ വർദ്ധിക്കുന്നതിനാൽ, റേഡിയേഷന്റെ നിസ്സാരമായ ഡോസുകൾ പോലും ക്യാൻസറിനുള്ള സാധ്യത രേഖീയമായി വർദ്ധിപ്പിക്കുന്നു. അതിനാൽ സ്വാഭാവികമായി സംഭവിക്കുന്ന പശ്ചാത്തല വികിരണത്തിൽ നിന്നുള്ള റേഡിയേഷൻ എക്സ്പോഷർ ദോഷകരമാകുമെന്ന് എൽഎൻടി മോഡൽ സൂചിപ്പിക്കുന്നു.[31] 100 mSv ന് താഴെയുള്ള ഡോസുകൾക്ക് എന്തെങ്കിലും ജൈവിക ഫലമുണ്ടാകുമെന്നതിന് ബയോളജിക്കൽ തെളിവുകളോ സ്ഥിതിവിവരക്കണക്കുകളോ ഇല്ല.[32]
ഫുകുഷിമ ദുരന്തത്തിന് ശേഷം, ജർമ്മൻ വാർത്താ മാസികയായ ഡെർ സ്പീഗൽ ജപ്പാനീസ് നിവാസികൾ റേഡിയോഫോബിയയുടെ പിടിയിലാണെന്ന് റിപ്പോർട്ട് ചെയ്തു.[33] ബ്രിട്ടീഷ് മെഡിക്കൽ ശാസ്ത്രജ്ഞനായ ജെറാൾഡിൻ തോമസും അഭിമുഖങ്ങളിലും ഔപചാരിക അവതരണങ്ങളിലും ജപ്പാനിലെ റേഡിയോഫോബിയയെ പരാമർശിച്ചു.[34] സംഭവം നടന്ന് നാല് വർഷത്തിന് ശേഷം "ഒഴിവാക്കലിന്റെ സമ്മർദ്ദത്തിൽ ഏകദേശം 1,600 പേർ മരിച്ചു". 154,000 ആളുകളുടെ നിർബന്ധിത ഒഴിപ്പിക്കൽ "താരതമ്യേന മിതമായ റേഡിയേഷൻ നിലകളാൽ ന്യായീകരിക്കപ്പെട്ടില്ല", എന്നാൽ "സർക്കാർ അടിസ്ഥാനപരമായി പരിഭ്രാന്തരായ"തിനാലാണ് ഇതിന് ഉത്തരവിട്ടത് എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.[35]
വികിരണത്തെ പൊതുജനങ്ങൾ ഭയപ്പെടുന്നതിന്റെ ഭാഗമായി, "നെഗറ്റീവ് അയോൺ" ബ്രേസ്ലെറ്റുകൾ അല്ലെങ്കിൽ റഡോൺ സ്പാകൾ പോലെയുള്ള റേഡിയോ ആക്ടീവ് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ ചില വാണിജ്യ ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു.
റേഡിയോഫോബിയയും വ്യാവസായിക, ആരോഗ്യ സംരക്ഷണ ഉപയോഗവും
[തിരുത്തുക]റേഡിയേഷൻ, ഏറ്റവും സാധാരണയായി എക്സ്-റേ രൂപത്തിൽ, നല്ല ഫലങ്ങൾ ഉണ്ടാക്കുന്നതിനായി സമൂഹത്തിൽ പതിവായി ഉപയോഗിക്കുന്നു. റേഡിയോഗ്രാഫിക് പരിശോധനയ്‌ക്കോ നടപടിക്രമത്തിനോ റേഡിയോഗ്രാഫിയുടെ ഉപയോഗത്തിലും കാൻസർ അവസ്ഥകളുടെ ചികിത്സയിൽ റേഡിയോ തെറാപ്പിയുടെ ഉപയോഗത്തിലുമാണ് ആരോഗ്യ സംരക്ഷണത്തിൽ റേഡിയേഷന്റെ പ്രാഥമിക ഉപയോഗം. ഈ നടപടിക്രമങ്ങൾക്ക് മുമ്പും ശേഷവും രോഗികൾ അനുഭവിക്കുന്ന ഒരു ഭയമാണ് റേഡിയോഫോബിയ,[36] അതിനാൽ രോഗികൾക്ക് സ്ഥിരവും നിർണ്ണായകവുമായ ഫലങ്ങളെക്കുറിച്ച് ഉറപ്പുനൽകേണ്ടത് ഹെൽത്ത് കെയർ പ്രൊഫഷണലിന്റെ (പലപ്പോഴും റേഡിയോഗ്രാഫർ അല്ലെങ്കിൽ റേഡിയേഷൻ തെറാപ്പിസ്റ്റ്) ഉത്തരവാദിത്തമാണ്. മനുഷ്യ ശരീരശാസ്ത്രത്തിൽ വികിരണം. ലെഡ്-റബ്ബർ അപ്രോണുകൾ, ഡോസിമെട്രി, ഓട്ടോമാറ്റിക് എക്‌സ്‌പോഷർ കൺട്രോൾ (എഇസി) എന്നിവയുടെ ഉപയോഗം ഉൾപ്പെടെയുള്ള വിവിധ റേഡിയേഷൻ സംരക്ഷണ നടപടികളെക്കുറിച്ച് രോഗികൾക്കും മറ്റ് വികിരണം ചെയ്യപ്പെട്ട വ്യക്തികൾക്കും ഉപദേശം നൽകുന്നത് റേഡിയോഫോബിയ ഒഴിവാക്കാനുള്ള ഒരു സാധാരണ രീതിയാണ്.
അതുപോലെ, വ്യാവസായിക റേഡിയോഗ്രാഫിയിൽ റേഡിയോഫോബിയ ബാധിതർ വ്യാവസായിക റേഡിയോഗ്രാഫിക് ഉപകരണങ്ങൾക്ക് സമീപം ആയിരിക്കുമ്പോൾ റേഡിയോഫോബിയ അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്.
ഇതും കാണുക
[തിരുത്തുക]- വൈദ്യുതകാന്തിക ഹൈപ്പർസെൻസിറ്റിവിറ്റി
- ആറ്റോമിക് യുഗം
- പശ്ചാത്തല വികിരണം
- ബാക്ക്‌സ്‌കാറ്റർ എക്സ്-റേ
- ചെർണോബിൽ: ജനങ്ങൾക്കും പരിസ്ഥിതിക്കും ദുരന്തത്തിന്റെ അനന്തരഫലങ്ങൾ
- ഡർട്ടി ബോംബ്
- വൈദ്യുതകാന്തിക വികിരണവും ആരോഗ്യവും
- ഭയം ജനിപ്പിക്കുന്നത്
- ആണവോർജ്ജ ചർച്ച
അവലംബം
[തിരുത്തുക]- ↑ Walton, Alice G. "Steve Jobs' Cancer Treatment Regrets". Forbes (in ഇംഗ്ലീഷ്). Retrieved 2022-03-30.
- ↑ "The Tribune". 2011-04-17. Archived from the original on 17 April 2011. Retrieved 2022-03-30.
- ↑ "Medicos meet (radiophobia) (1903)". The Los Angeles Times. 1903-06-03. p. 11. Retrieved 2017-04-21.
- ↑ "Radio show big success (1926)". The Republic. 1926-10-27. p. 2. Retrieved 2017-04-21.
- ↑ "Radio fans storm annual convention and show here (1922)". The Brooklyn Daily Eagle. 1922-03-08. p. 4. Retrieved 2017-04-21.
- ↑ "Have you a phobia? (1931)". The Salt Lake Tribune. 1931-12-13. p. 55. Retrieved 2017-04-21.
- ↑ "Radio manners. For the people who live next door- to the wireless. (1935)". The Sydney Morning Herald. 1935-04-16. p. 31. Retrieved 2017-04-21.
- ↑ "YOU SAID IT... - Sunday Mail (Brisbane, Qld. : 1926 - 1954) - 4 Sep 1949". Trove. Retrieved 2017-04-22.
- ↑ "Radiophobia (1947)". The Morning Herald. 1947-10-14. p. 6. Retrieved 2017-04-21.
- ↑ "Athletic director has radiophobia (1959)". Southern Illinoisan. 1959-01-01. p. 9. Retrieved 2017-04-21.
- ↑ "Many American claimed suffering from radiophobia (1959)". Medford Mail Tribune. 1959-12-17. p. 25. Retrieved 2017-04-21.
- ↑ "Unwarranted fear (radiophobia) (1968)". Lebanon Daily News. 1968-02-19. p. 4. Retrieved 2017-04-21.
- ↑ "Unwarranted Fear (radiophobia) (1960)". The Times. 1960-02-22. p. 14. Retrieved 2017-04-21.
- ↑ "X-Rays Demand Respect (1970)". Aiken Standard. 1970-01-01. p. 10. Retrieved 2017-04-21.
- ↑ http://search.japantimes.co.jp/mail/ed20090301a2.html [പ്രവർത്തിക്കാത്ത കണ്ണി]
- ↑ 16.0 16.1 Lorna Arnold and Mark Smith. (2006). Britain, Australia and the Bomb, Palgrave Press.
- ↑ Keever, Beverly Deepe (February 25, 2004). "Shot in the Dark". Honolulu Weekly. Archived from the original on August 28, 2008. Retrieved 2008-11-30.
The Japanese government and people dubbed it "a second Hiroshima" and it nearly led to severing diplomatic relations.
- ↑ 18.0 18.1 Keiji Hirano (Feb 29, 2004). "Bikini Atoll H-bomb damaged fisheries, created prejudice". chugoku. Archived from the original on 2013-04-29. Retrieved 2008-11-30.
- ↑ Gerard DeGroot, The Bomb: A Life, Random House, 2004.
- ↑ "Chicago Sun-Times". Archived from the original on 2013-01-18. Retrieved 2022-09-22.
- ↑ "Nuclear radiation 'the greatest public health hazard'". CNN. 25 March 2011. Retrieved 9 December 2014.
- ↑ Bella Belbéoch, RESPONSABILITES OCCIDENTALES DANS LES CONSEQUENCES SANITAIRES DE LA CATASTROPHE DE TCHERNOBYL, EN BIELORUSSIE, UKRAINE ET RUSSIE Archived 2011-09-27 at the Wayback Machine., in: Radioprotection et Droit nucléaire [eds.: Ivo Rens and, Joël Jakubec, collection SEBES, 1998, pp. 247-261 (English translation: "Western responsibility regarding the health consequences of the Chernobyl catastrophe in Belarus, the Ukraine and Russia" Archived 2011-07-26 at the Wayback Machine.)
- ↑ L. A. Ilyin and O. A. Pavlovsky,"Radiological consequences of the Chernobyl accident in the Soviet Union and measures taken to mitigate their impact" IAEA Bulletin 4/1987.
- ↑ "The Chernobyl Poems of Lyubov Sirota"
- ↑ "A Voice from Dead Pripyat" by Adolph Kharash Science Director, Moscow State University Archived 2010-05-28 at the Wayback Machine.
- ↑ Kasperson, Roger E.; Stallen, Pieter Jan M. (1991). Communicating Risks to the Public: International Perspectives. Berlin: Springer Science and Media. pp. 160–162. ISBN 0-7923-0601-5.
- ↑ Knudsen, LB (1991). "Legally induced abortions in Denmark after Chernobyl". Biomed Pharmacother. 45 (6): 229–31. doi:10.1016/0753-3322(91)90022-l. PMID 1912378.
- ↑ "The victims of chernobyl in Greece: induced abortions after the accident". Br Med J (Clin Res Ed). 295 (6606): 1100. 1987. doi:10.1136/bmj.295.6606.1100. PMC 1248180. PMID 3120899.
- ↑ "Induced abortions after the Chernobyl accident". Br Med J (Clin Res Ed). 296 (6615): 136. 1988. doi:10.1136/bmj.296.6615.136-a. PMC 2544742. PMID 3122957.
- ↑ Perucchi, M.; Domenighetti, G. (Dec 1990). "The Chernobyl accident and induced abortions: only one-way information". Scand J Work Environ Health. 16 (6): 443–4. doi:10.5271/sjweh.1761. PMID 2284594.
- ↑ Zbigniew Jaworowski, Radiation Risk and Ethics Archived 2005-11-19 at the Wayback Machine., Physics Today, 52(9), September 1999, pp. 24-29
- ↑ Sacks, Bill; Meyerson, Gregory; Siegel, Jeffry A. (2016). "Epidemiology Without Biology: False Paradigms, Unfounded Assumptions, and Specious Statistics in Radiation Science (with Commentaries by Inge Schmitz-Feuerhake and Christopher Busby and a Reply by the Authors)". Biological Theory. 11 (2): 69–101. doi:10.1007/s13752-016-0244-4. ISSN 1555-5542. PMC 4917595. PMID 27398078.
- ↑ "Studying the Fukushima Aftermath: 'People Are Suffering from Radiophobia'". Der Spiegel. 19 August 2011.
- ↑ Thomas, Geraldine. "Minimising the Health Consequences of Nuclear Accidents – Do We Need to Reassess Our Response?" (PDF). Archived from the original (PDF) on 2018-03-25.
- ↑ When Radiation Isn’t the Real Risk, The New York Times, Sept. 21, 2015, by George Johnson. https://www.nytimes.com/2015/09/22/science/when-radiation-isnt-the-real-risk.html
- ↑ Freiherr, G. (2010). "We have to calm dose hysteria…RIGHT NOW!". Diagnostic Imaging.
പുറം കണ്ണികൾ
[തിരുത്തുക]- Stan Grant (20 March 2011). "Facts whisper, fears scream during crisis". CNN. Retrieved 9 December 2014.
- Andrew Revkin (10 March 2012). "Nuclear Risk and Fear, from Hiroshima to Fukushima". New York Times.
- Geoff Brumfiel (16 January 2013). "Fukushima: Fallout of fear". Nature. 493 (7432): 290–3. Bibcode:2013Natur.493..290B. doi:10.1038/493290a. PMID 23325191.
- Gilbert King (14 March 2012). "Clarence Dally — The Man Who Gave Thomas Edison X-Ray Vision". Smithsonian. Retrieved 11 February 2016.
- James Rice (February 2022). "Recreancy and the Social Origins of Radiophobia". Technology in Society. 68: 101886. doi:10.1016/j.techsoc.2022.101886.