റൈഹാന ബിൻത് സൈദ്
ദൃശ്യരൂപം
Rayhāna bint Zayd | |
---|---|
![]() | |
ജനനം | |
മരണം | |
സ്ഥാനപ്പേര് | Mother of Believers |
ജീവിതപങ്കാളി | Muhammad |
കുടുംബം | Banu Nadir |
ഇസ്‌ലാം മതം സ്വീകരിച്ച പ്രമുഖ വനിതയും പ്രവാചകൻ മുഹമ്മദ് നബിയുടെ 12 ഭാര്യമാരിൽ ഒരാളുമായിരുന്നു റൈഹാന ബിൻത് സൈദ് (ഹീബ്രു: ריחאנה בת זיד Raychana bat ZaydRaychana bat Zayd, അറബി: ريحانة بنت زيد). യഹൂദമതത്തിലെ ബനൂ നദിർ ഗോത്രത്തിൽ ജനിക്കുകയും, ബനൂ ഖുറൈള ഗോത്രത്തിലേക്ക് വിവാഹിതയാവുകയും ചെയ്ത അവർ, പിന്നീട് യുദ്ധത്തടവുകാരിയായി പ്രവാചകൻ മുഹമ്മദിന്റെ കീഴിലാവുകയായിരുന്നു. ഇസ്‌ലാം സ്വീകരിച്ചതോടെ സ്വതന്ത്രയാക്കപ്പെട്ട അവരെ മുഹമ്മദ് വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ചരിത്രരേഖകൾ[1][2]. ഉമ്മഹാത്തുൽ മുഅ്മിനീൻ എന്ന വിശേഷണത്തിൽ അറിയപ്പെടുന്നു.
ബനൂ നാദിർ ഗോത്രക്കാരിയായിരുന്ന അവരെ ബനു ഖുറൈസ ഗോത്രത്തിലെ ഒരാളാണ് ആദ്യം വിവാഹം ചെയ്തിരുന്നത്. മുസ്ലിം സൈന്യവുമായുള്ള യുദ്ധത്തിൽ ബനു ഖുറൈസ ഗോത്രം പരാജയപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Guillaume, Alfred. The Life of Muhammad: A Translation of Ibn Ishaq's Sirat Rasul Allah, p. 466. Oxford University Press, 1955. ISBN 0-19-636033-1
- ↑ Ibn Sa'd. Tabaqat. vol VIII, pg. 92–3.