റൊമാനെസ്കോ ബ്രോക്കോളി
ദൃശ്യരൂപം
Romanesco |
---|
Romanesco, showing its self-similar form |
Species |
Brassica oleracea |
Cultivar group |
Botrytis cultivar group |
റോമൻ കോളിഫ്ലവർ, ബ്രോക്കോലോ, റൊമാനെസ്കോ, റൊമാനെസ്ക്യൂ കോളിഫ്ലവർ, എന്നീ പേരുകളിലറിയപ്പെടുന്ന റൊമാനെസ്കോ ബ്രോക്കോളി ബ്രാസിക്ക ഒലിറേസി എന്ന സ്പീഷീസിന്റെ ഭക്ഷ്യയോഗ്യമായ പച്ച നിറമുള്ള പൂവിന്റെ മുകുളമാണ്. ഇറ്റലിയിൽ ആണ് ഇത് ആദ്യം കണ്ടെത്തിയത്. ഈ മുകുളം മഞ്ഞയും പച്ചനിറത്തിനും ഇടയിലുള്ള ചാർട്രിയൂസ് നിറത്തിൽപ്പെടുന്നതാണ്. റൊമാനെസ്കോ 16-ാം നൂറ്റാണ്ടു മുതൽ ഇറ്റലിയിൽ വളരുന്നുണ്ട്. പോഷകമൂല്യത്തിൽ, റൊമാനെസ്കോയിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, ഡയറ്ററി ഫൈബർ, കരോട്ടിനോയ്ഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. റൊമാനെസ്കോ ബ്രോക്കോളി പൂമൊട്ടിന്റെ വലയങ്ങളുടെ എണ്ണം ഫിബൊനാച്ചി നമ്പറാണ്.[1]
ചിത്രശാല
[തിരുത്തുക]-
Romanesco cauliflower (or broccoli)
-
Romanesco broccoli on a field
അവലംബങ്ങൾ
[തിരുത്തുക]- ↑ Ron Knott (30 October 2010). "Fibonacci Numbers and Nature". Ron Knott's Web Pages on Mathematics. Archived from the original on 10 January 2015.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Romanesco broccoli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.