റോക്കാസ് പവിഴപ്പുറ്റുദ്വീപ്
ദൃശ്യരൂപം
Geography | |
---|---|
Location | Atlantic Ocean |
Coordinates | 03°52′S 33°49′W / 3.867°S 33.817°W |
Archipelago | Atol das Rocas |
Area | 0.36 കി.m2 (0.14 ച മൈ) |
Administration | |
അറ്റ്‌ലാന്റിക്ക് സമുദ്രത്തിൽ ബ്രസിലിലെ റിയോ ഗ്രാൻഡെ ദുനോർട്ടേയിലുള്ള പവിഴപ്പുറ്റുദ്വീപാണ് റോക്കാസ്. അണ്ഡാകൃതിയിലുള്ള ഈ ദ്വീപിന് 3.7 കി.മീ. നീളവും 2.5 കി.മീ. വീതിയുമുണ്ട്. 6 മീ. ആഴവും 7.5 കി.മീ. വിസ്തൃതിയുമുള്ള ലഗൂണാണ് ഇവിടെയുള്ളത്. ഇവിടെയുള്ള രണ്ടു ചെറുദ്വീപുകളുടെ(തെക്കുപടിഞ്ഞാറുള്ള കമിറ്റേറിയോ ദ്വീപും വടക്കുപടിഞ്ഞാറുള്ള ഫാരൾ ദ്വീപും) ആകെ വിസ്തീർണ്ണം 0.36 ച.കി.മീ. ആണ്. റോക്കാസ് പവിഴപ്പുറ്റുദ്വീപ് ബ്രസിലിലെ ഒരു വന്യജീവിസങ്കേതം കൂടിയാണ്. 2001 ൽ യുനെസ്കോ ഇതിനെ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു. വിവിധയിനം ആമകൾ, സ്രാവുകൾ, ഡോൾഫിനുകൾ, പക്ഷികൾ എന്നിവ ഇവിടെ അധിവസിക്കുന്നു. പവിഴും ചുവന്ന കടൽക്കളയും നിറഞ്ഞതാണ് റോക്കാസ്.