റോങ്ബക് ബുദ്ധവിഹാരം
റോങ്ബക് ബുദ്ധവിഹാരം | |
---|---|
Tibetan transcription(s) | |
Tibetan | རྫ་རོང་ཕུ་དགོན་ |
Wylie transliteration | rdza rong phu dgon |
Monastery information | |
Location | ബാസും നഗരം |
Founded by | ങവാങ് റ്റെൻസ്വിൻ നോർബു |
Founded | 1902 |
Date renovated | 1983 |
Type | Tibetan Buddhist |
Sect | ന്യിങ്മ |
ടിബറ്റൻ ബുദ്ധമതത്തിന്റെ ഈ വിഹാരം റോങ്ബക് ബുദ്ധവിഹാരം (ഇംഗ്ലീഷ്: Rongbuk Monastery) (തിബറ്റൻ: རྫ་རོང་ཕུ་དགོན་; വൈൽ: rdza rong phu dgon; other spellings include Rongpu, Rongphu, Rongphuk and Rong sbug (ചൈനീസ്: 絨布寺; പിൻയിൻ: Róngbù Sì)),ദ്സരൊങ്പു or ദ്സരോങ്, എന്നെല്ലാം അറിയപ്പെടുന്നു . ചൈനയിലെ സ്വയംഭരണപ്രദേശമായ ഷിഗാത്സെയിലെ ടിൻ ഗ്രി കൌണ്ടിയിൽ ബാസും പ്രവിശ്യയിലെ ഈ ഈ വിഹാരം ബുദ്ധമതത്തിലെ ന്യിങ്മ എന്ന സമ്പ്രദായമാണ് അനുവർത്തിക്കുന്നത്.[1]
സ്ഥാനം
[തിരുത്തുക]എവറസ്റ്റ് കൊടുമുടിയുടെ താഴെ വടക്ക് വശത്ത് ദ്സാകർ ചു താഴ്വരയിൽ സമുദ്രനിരപ്പിൽനിന്നും 4980 മീറ്റർ ഉയരത്തിൽ റോങ്ബക് ബുദ്ധവിഹാരം .[2][3] റോങ്ബക് ബുദ്ധവിഹാരം ലോകത്തിലെത്തന്നെ ഏറ്റവും ഉയരത്തിലുള്ള ബുദ്ധവിഹാരമായി അവകാശപ്പെടുന്നു. in the world.[4] ഏവറസ്റ്റിന്റെ തെക്കൻ താഴവാരങ്ങളിൽ നേപ്പാളിലെ കുംബു പോലുള്ള ഗ്രാമങ്ങളിൽ താമസിക്കുന്ന ഷെർപ്പ ജനവിഭാഗത്തിന് റോങ്ബക് ബുദ്ധവിഹാരം ഒരു പ്രധാന തീർത്ഥാടനകേന്ദ്രമാണ്. ഹിമാലയത്തിലെ നാങ്പ ലാ പ്രദേശത്തുകൂടി ദിവസങ്ങളോളം ഉള്ള ഒരു യാത്രയാണ് ഈ തീർത്ഥാടനം. .[5] 1920-30കളിൽ ഡാർജിലിങിൽനിന്നും 4-5 ആഴ്ചനീളുന്ന സാഹസികപർവ്വതാരോഹണം വഴി എവറസ്റ്റ് കയറുന്നവരും ഇവിടേക്ക് എത്തിയിരുന്നു. പണ്ടുമുതലേ എവറസ്റ്റ് കയറുന്നത് വടക്കുനിന്നാണെങ്കിലും തിബത്തിൽ നിന്നും ഉള്ളവർ ബുദ്ധവിഹാരത്തിന്റെ 8 കിമി തെക്ക് വശത്തുനിന്നും റോങ്ബക് ഹിമാനിയെചുറ്റി ആണ് കയറുക പതിവ്. അപ്പോൾ ഇവിടം അവരുടെ ഇടത്താവളമാക്കുന്നു.
ഇപ്പോൾ പഴയ ടിങ്ഗ്രിയിൽ (ടിങ്ഗ്രി നഗരം) നിന്നായാലും പുതിയ ടിങ്ഗ്രിയിൽ (ഷെൽകർ) നിന്നായാലും ടിബറ്റിലെ ഫ്രന്ഷിപ് ഹൈവേയിലൂടെ രണ്ട്- മൂന്ന് മണിക്കൂർ യാത്രയിലൂടെ ഇവിടെയെത്താം. റോങ്ബക് ബുദ്ധവിഹാരത്തിൽ നിന്നും എവറസ്റ്റിന്റെ വടക്ക് വശത്തിന്റെ കാഴ്ച അനുപമമാണ്. ആദ്യമായി ഇവിടെയെത്തിയ ബ്രിട്ടീഷുകാരിൽ പ്രശസ്തനായ ജോൺ നോയൽ വർണ്ണിക്കുന്നു: "Some colossal architect, who built with peaks and valleys, seemed here to have wrought a dramatic prodigy—a hall of grandeur that led to the mountain. ഒരു മഹാനായ ശിൽപ്പി താഴ്വരകളും കൊടുമുടികളൂം സൃഷ്ടിച്ചപ്പോൾ ഇവിടെ കലാത്മകമായ അത്ഭുതങ്ങൾ വരച്ചുവച്ചു."[6]
ശില്പവിദ്യ
[തിരുത്തുക]ബുദ്ധവിഹാരത്തിനുമുമ്പിൽ ഒരു വലിയ വൃത്താകാരമായ മേൽക്കൂരയുള്ള സ്ഥൂപമുണ്ട്.
ചരിത്രം
[തിരുത്തുക]നയിങ്മാപ ലാമയായ ങവാങ് റ്റെൻസിൻ നൊർബു 1902ൽ സ്ഥാപിച്ചതാണ് റൊങ്ബക് ബുദ്ധവിഹാരം[3] in an area of meditation huts and caves that had been in use by communities of nuns since the 18th century.[7] സന്യാസിമഠങ്ങളുടെ ചുറ്റുമുള്ള മലഞ്ചെരുവുകൾ താഴ്വരയിൽ നിന്ന് താഴേക്ക് താഴേക്കിറങ്ങുന്നതാണ് ആശ്രമധ്യാന ഗുഹകൾ.മണി കല്ലുകൾ, , പ്രാർത്ഥനകൾ എന്നിവ ഉപയോഗിച്ച് ഭിത്തികൾ അലങ്കരിച്ചിരിക്കുന്നു. ഈ ആശ്രമത്തിന്റെ സ്ഥാപക ലാമ ആയ റ്റാങ്ബാക്ക് എന്ന പേരിൽ അറിയപ്പെടുന്ന റാൻഗ്ബൂക് ലാമയെ , ടിബറ്റുകാർ ഏറെ ബഹുമാനിച്ചിരുന്നു.ആദ്യകാല മലകയറ്റക്കാരെ റബ്ബർക് ലാമ കാണുമ്പോൾ, അദ്ദേഹം അവരെ സംരക്ഷിക്കുകയും മാംസം, തേയില എന്നിവ കഴിക്കാൻ നൽകുകയും, അവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.നംഗ്യാൽ വാങിഡി എന്ന പേരുള്ള ടെൻസിങ് നോർഗെ ക്ക് ചെറിയകുഞ്ഞ് എന്ന അർത്ഥം വരുന്ന നവാബു ടെൻസിൻ നോർബു എന്നു പേരു നൽകിയത് റോങ്ബുക്ക് ലാമ. [അവലംബം ആവശ്യമാണ്]
മതപരവും സാമൂഹികവുമായ സാധ്യതകൾ
[തിരുത്തുക]മുമ്പ് ഈ വിഹാരം വർഷത്തിൽ പലപ്പോഴും മതപരമായ ചർച്ചകളും പഠനങ്ങളും ആയി സജീവമായിരുന്നു..[8]
ചിത്രശാല
[തിരുത്തുക]-
റോങ്ബക് ബുദ്ധവിഹാരം
-
റോങ്ബക് ബുദ്ധവിഹാരം , അതിഥിമന്ദിരം
-
എവറസ്റ്റ് സമാധാനദൗത്യസമയത്ത് എടുത്തത്.
- ↑ Tibetan in Wylie transliteration: dpa’ gsum; ചൈനീസ്: Bāsōng Xiàng 巴松乡
- ↑ Dorje, Gyurme (1999). Tibet (3rd ed.). Bath, UK: Footprint. ISBN 1-903471-30-3.
{{cite book}}
: Invalid|ref=harv
(help) - ↑ 3.0 3.1 Chan, Victor (1994). Tibet Handbook: A Pilgrimage Guide. Moon Publications.
{{cite book}}
: Invalid|ref=harv
(help) - ↑ Palin (2004), p. 145.
- ↑ Tenzing Norgay and James Ramsey Ullman, Man of Everest (1955, also published as Tiger of the Snows)
- ↑ Noel, J.B.L. Through Tibet to Everest, Hodder & Stoughton, 1927, 1989 edition, p. 136.
- ↑ Early 18th century according to Victor Chan or the late 18th century according to Gyurme Dorje
- ↑ "Rongphuk Monastery and the Everest Region". Archived from the original on 2002-11-21. Retrieved 2017-11-21.
- ↑ "Guide to Tibet - Things to do, Places to go and Practicalities".
{{cite web}}
: Cite has empty unknown parameter:|dead-url=
(help)