Jump to content

റോബർട്ട് ഒലെൻ ബട്‍ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Robert Olen Butler
Robert Olen Butler at the 2016 Texas Book Festival.
Robert Olen Butler at the 2016 Texas Book Festival.
ജനനം (1945-01-20) ജനുവരി 20, 1945  (79 വയസ്സ്)
Granite City, Illinois
തൊഴിൽNovelist, short fiction writer
ദേശീയതUnited States
Period1981–present
സാഹിത്യ പ്രസ്ഥാനംMagical realism
ശ്രദ്ധേയമായ രചന(കൾ)A Good Scent from a Strange Mountain, Tabloid Dreams

റോബർട്ട് ഒലെൻ ബട്‍ലർ (ജനനം : ജനുവരി 20, 1945) ഒരു അമേരിക്കൻ ഫിക്ഷൻ നോവലെഴുത്തുകാരനാണ്. അദ്ദേഹത്തിൻറെ ചെറുകഥാസമാഹാരമായ  “A Good Scent from a Strange Mountain” എന്ന കൃതിയ്ക്ക് 1993 ൽ ഫിക്ഷൻ കൃതികൾക്കുള്ള പുലിറ്റ്സ്‍ പുരസ്കാരം നേടിയിരുന്നു.

ഒരു അഭിനേതാവും തീയേറ്റർ പ്രൊഫസറുമായിരുന്ന റോബർ‌ട്ട് ഒലാൻ ബട്ട്‍ളർ സീനിയറിൻറെയും (പിന്നീട് സെൻറ് ലൂയിസ് യൂണിവേഴ്സിറ്റിലയിലെ തീയേറ്റർ ഡിപ്പാർട്ട്മെൻറിൻറെ ചെയർമാനായിരുന്നു.) അദ്ദേഹത്തിൻറെ പത്നിയും ഒരു എക്സിക്യൂട്ടിവ് സെക്രട്ടറിയുമായിരുന്ന ലൂസില്ലെ ഫ്രാൻസെസ് ഹാളിൻറെയും പുത്രനായി ഇല്ലിനോയിസിലെ ഗ്രാനൈറ്റ് സിറ്റിയിലാണ് അദ്ദേഹം ജനിച്ചത്.

നാടകസാഹിത്യം ഐഛികമായി റോബർട്ട് ബട്ട്ലർ നോർത്ത്‍വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ ചേരുകയും (BS, 1967) പിന്നീട് യൂണിവേഴ്സിറ്റി ഓഫ് അയോവയിൽനിന്ന് നാടകരചനിയിൽ ബിരുദാനന്തരബിരുദമെടുക്കുകയും ചെയ്തു (MA, 1969).

1969 മുതൽ 1971 വരെയുള്ള കാലഘട്ടത്തിൽ റോബർട്ട് ബട്ടലർ വിയറ്റ്നാമിൽ കരസേനയുടെ കൌണ്ടർ-ഇൻലിജൻസ് സ്പെഷ്യൽ ഏജൻറായി സേവനമനുഷ്ടിക്കുകയും പിന്നീട് ഒരു പരിഭാഷകനായി ജോലിചെയ്യുകയും ചെയ്തു. ആർമി മിലിട്ടറി ഇൻറലിജൻസ് കോർപ്പിൽ സാർജൻറ് പദവിയിലേയ്ക്കു ഉയർത്തപ്പെട്ടു.

പിന്നീട് ഒരു സ്റ്റീൽ മില്ലിലെ തൊളിലാളി, ടാക്സി ഡ്രൈവർ, സ്കൂൾ ടീച്ചർ എന്നീ ജോലികളും ചെയ്തു. അതിനു ശേഷം ഫെയർചൈൽഡ് പബ്ലീക്കേഷൻസിൽ ചേർന്ന അദ്ദേഹം 1975 മുതൽ 1985 വരെയുള്ള കാലത്ത് ഫെയർചൈൽഡിൻറെ പ്രസിദ്ധീകരണമായ എനർജി യൂസർ ന്യൂസിൻറെ (ഇപ്പോൾ “എനർജി & പവർ മാനേജ്മെൻറ്”) മുഖ്യ പത്രാധിപരായിരുന്നു.

വിവാഹങ്ങൾ

ആഗസ്റ്റ് 10, 1968 ൽ ബട്ടലർ കരോൾ സപ്ലീ എന്ന യുവതിയെ വിവാഹം കഴിക്കുകയും 1972 ൽ വിവാഹമോചിതനാകുകയും ചെയ്തു.

1972 ജൂലൈ 1 ന് ബട്ട്ലർ കവയിത്രിയായിരുന്ന മരിലിൻ ഗെല്ലറെ (തൊഴിൽപരമായി മരിലിൻ ക്രെപ്ഫ്) വിവാഹം കഴിച്ചിരുന്നു.

1987 ജൂലൈ 21 ന് ബട്ട്‍ലർ മൌറീൻ ഡോൺലനെ വിവാഹം കഴിക്കുകയും 1995 മാർച്ചിൽ വിവാഹമോചനം ചെയ്യുകയും ചെയ്തു.

1995 ഏപ്രിൽ 23 ന് “ടാവേൺ ഓൺ ദ ഗ്രീൻ” റസ്റ്റോറൻറിൽവച്ച് നോവലിസ്റ്റും നാടകകൃത്തുമായിരുന്ന എലിസബത്ത് ഡ്യൂബെറിയെ (ജനനം: സെപ്റ്റംബർ 7, 1962) വിവാഹം കഴിച്ചു. 2007 ജൂലൈ മാസത്തിൽ ഇവർ വേർപിരിഞ്ഞു.  2011 നവംബർ 22 ന് ബട്ട്ലർ, കെല്ലി ലീ ഡാനിയൽസിനെ വിവാഹം കഴിച്ചു.  

കൃതികള്

[തിരുത്തുക]
  • The Alleys of Eden (1981)
  • Sun Dogs (1982)
  • Countrymen of Bones (1983)
  • On Distant Ground (1985)
  • Wabash (1987)
  • The Deuce (1989)
  • They Whisper (1994)
  • The Deep Green Sea (1997)
  • Mr. Spaceman (2000)
  • Fair Warning (2002)
  • Hell (2009)[1]
  • A Small Hotel (2011)
  • The Hot Country (2012) ISBN 0-8021-2046-6
  • The Star of Istanbul (2013) ISBN 978-0-8021-2155-4
  • The Empire of Night (2014)
  • Perfume River: A Novel (2016)[2]

Short story collections

[തിരുത്തുക]

Other publications

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Hell by Robert Olen Butler". Grove Press. Grove/Atlantic, Inc. 2009. Retrieved 2009-06-22.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Perfume River: A Novel by Robert Olen Butler". Atlantic Monthly Press. Grove/Atlantic, Inc. 2016. Retrieved 2017-04-17.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഒലെൻ_ബട്‍ലർ&oldid=3808089" എന്ന താളിൽനിന്ന് ശേഖരിച്ചത്