Jump to content

റോബർട്ട് ബ്രൂസ് ഫുട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ബ്രൂസ് ഫുട്ട്
ജനനം(1834-09-22)22 സെപ്റ്റംബർ 1834
മരണം29 ഡിസംബർ 1912(1912-12-29) (പ്രായം 78)
അന്ത്യ വിശ്രമംHoly Trinity Church, Yercaud, Tamil Nadu, India
അറിയപ്പെടുന്നത്Geology and archaeology of India

ഇന്ത്യൻ പ്രീഹിസ്റ്ററിയുടെ പിതാവ് എന്നറിയപ്പെടുന്ന ഭൗമ ശാസ്ത്രജ്ഞനും പുരാവസ്തു ഗവേഷകനുമാണ്റോബർട്ട് ബ്രൂസ് ഫുട്ട്. 1863 മെയ് 30 ന് ചെന്നൈക്കടുത്ത് പല്ലാവരത്തുനിന്ന് ആദ്യമായി ഒരു ചരിത്രാതീത ശിലായുധം റോബർട്ട് ബ്രൂസ് കണ്ടെടുത്തത്. മൂന്ന് മാസങ്ങൾക്കുശേഷം സപ്തംബറിൽ റോബർട്ടും വില്ല്യം കിങ്ങും ചേർന്ന് തിരുവള്ളൂരിലെ അത്തിറംപക്കത്തുനിന്നും മറ്റൊരു ശില കൂടി ഖനനം ചെയ്തെടുത്തു. ഈ ചരിത്രസ്മാരകങ്ങൾ ബ്രൂസ് പിന്നീട് മദ്രാസ് മ്യൂസിയത്തിന് കൈമാറി. 1904 ൽ 40,000 രൂപ കൊടുത്താണ് ഈ മ്യൂസിയം ഈ അമൂല്യ വസ്തുക്കൾ സ്വന്തമാക്കിയത്. ശിലായുഗ മനുഷ്യർ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന കൈമഴുവാണ് ഈ ശിലകളെന്ന് കരുതപ്പെടുന്നു.[1]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-13. Retrieved 2012-06-13.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബ്രൂസ്_ഫുട്ട്&oldid=4138504" എന്ന താളിൽനിന്ന് ശേഖരിച്ചത്