റോബർട്ട് സ്വാൻ
ദൃശ്യരൂപം
ഇരു ധ്രുവപ്രദേശങ്ങളിലും എത്തിയ ആദ്യത്തെ വ്യക്തിയായി പരിഗണിക്കുന്നയാളാണ് റോബർട്ട് സ്വാൻ.(ജനനം 1956 ജൂലൈ 28)[1]
ഇംഗ്ലണ്ട് സ്വദേശിയായ 1956ൽ ദർഹാമിലാണ് ജനിച്ചത്. ദർഹാം സർവകലാശാലക്ക് കീഴിലെ സെൻറ് ഛാട്സ് കോളേജിൽ നിന്ന് 1976-1979 കാലത്ത് പുരാതന ചരിത്രത്തിൽ ബിഎ ബിരുദം നേടിയിട്ടുണ്ട്.ഇതിന് മുമ്പായി ഐസഗർത്ത്,സെഡ്ബൈർഗ് സ്കൂൾ എന്നിവിടങ്ങളിൽ പഠനം നടത്തി. അൻറാട്ടിക്കയുടെ സംരക്ഷണത്തിൻറെയും പുനരുപയോഗ ഊർജ്ജങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻറെയും വക്താവായാണ് ഇപ്പോൾ ഇദ്ദേഹം പ്രവർത്തിക്കുന്നത്. അൻറാർട്ടിക്കയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കമ്പനിയുടെ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം[2] .അൻറാർട്ടിക്ക 2041: വന്യമായ ഭൂമി സംരക്ഷണത്തിലേക്കുള്ള ഗവേഷണം എന്ന കൃതിയുടെ കർത്താവ് കൂടിയാണ്.[3]
അവലംബം
[തിരുത്തുക]- ↑
{{cite web}}
: Empty citation (help) - ↑
{{cite web}}
: Empty citation (help) - ↑ Swan, Robert; Reavill, Gil (2009). Antarctica 2041: My Quest to Save the Earth's Last Wilderness (illustrated ed.). Broadway Books. ISBN 978-0-7679-3175-5.