റോസലിൻഡ് ആംബ്രോസ്
റോസലിൻഡ് ആംബ്രോസ് | |
---|---|
ജനനം | റോസലിൻഡ് ബാപ്റ്റിസ്റ്റ് 1953 (വയസ്സ് 71–72) |
ദേശീയത | വിൻസെന്റിയൻ |
തൊഴിൽ | റേഡിയോളജിസ്റ്റ് |
സജീവ കാലം | 1983– |
റോസലിൻഡ് ആംബ്രോസ് (ജനനം: 1953) ഒരു വിൻസെൻഷ്യൻ വികിരണചികിത്സാ വിദഗ്‌ദ്ധയാണ്. അവർ സ്വന്തം രാജ്യത്തും അതുപോലെതന്നെ കരീബിയൻ നാടുകളിലുടനീളവും വികിരണ ചികിത്സാ മേഖലയുടെ വികസനത്തിൽ സുപ്രധാന പങ്കുവഹിച്ചു. കിംഗ്‌സ്‌ടൗൺ മെഡിക്കൽ കോളേജിന്റെ വിദ്യാഭ്യാസ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ കരീബിയൻ സൊസൈറ്റി ഓഫ് റേഡിയോളജിസ്റ്റുകളുടെ സ്ഥാപകാഗവും 2001 മുതൽ 2010 വരെ സെന്റ് വിൻസെന്റിന്റെയും ഗ്രനേഡൈൻസ് വൈദ്യശാസ്ത്ര അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ബ്രിട്ടീഷ് വിൻഡ്‌വാർഡ് ദ്വീപുകളുടെ ഭാഗമായ സെന്റ് വിൻസെന്റ് ദ്വീപിലെ കിംഗ്‌സ്‌ടൗണിൽ 1953 ലാണ് റോസലിൻഡ് ബാപ്റ്റിസ്റ്റ് ജനിച്ചത്. കിംഗ്‌സ്റ്റൗൺ പാർക്കിൽ അമ്മയാണ് അവളെ വളർത്തിയത്. പ്രൈമറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ബാപ്റ്റിസ്റ്റ് സെന്റ് വിൻസെന്റ് ഗേൾസ് ഹൈസ്കൂളിൽ ചേർന്നു.[1] തുടർന്ന് നോർത്ത് സിയാറ്റിൽ കമ്മ്യൂണിറ്റി കോളേജിൽ അപ്ലൈഡ് സയൻസിൽ കോഴ്‌സ് പൂർത്തിയാക്കാൻ വാഷിംഗ്ടണിലെ സിയാറ്റിലിലേക്ക് മാറി.[2] [1] തുടർവിദ്യാഭ്യാസത്തിനായി വാഷിംഗ്ടൺ സർവ്വകലാശാലയിൽ നിന്ന് സുവോളജിയിൽ ബിരുദം നേടി. 1982-ൽ, ട്രിനിഡാഡിൽ നിന്നുള്ള സെന്റ് ജോർജ്ജ്, ഡെന്നിസ് ആംബ്രോസ് എന്ന വിദ്യാർത്ഥിയെ അവർ വിവാഹം കഴിച്ചു. തുടക്കത്തിൽ പീഡിയാട്രിക് മെഡിസിൻ പഠിക്കാൻ ആഗ്രഹിച്ച അവർ 1983 [3] ൽ ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം പൂർത്തിയാക്കി.
കരിയർ
[തിരുത്തുക]ബിരുദാനന്തരം, ആംബ്രോസ് ഒരു ചെസ്റ്റ് സർജന്റെ ഓഫീസിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റായി ജോലി ചെയ്തത്, റേഡിയോളജിയിൽ വൈദഗ്ദ്ധ്യം നേടാനുള്ള അവരുടെ ആഗ്രഹത്തെ സ്വാധീനിച്ചു.[2] ട്രിനിഡാഡിൽ ആയിരിക്കുമ്പോൾ അവർ തന്റെ മൂത്ത മകൾ മൈക്കിളയ്ക്ക് ജന്മം നൽകി. [3] ഭാഗികമായി സെന്റ് വിൻസെന്റിലും ഭാഗികമായി ട്രിനിഡാഡിലുമായി രണ്ട് വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷം, പ്രിൻസ് ഓഫ് വെയിൽസ് ഹോസ്പിറ്റലിൽ ഡയഗ്നോസ്റ്റിക് റേഡിയോളജിയിൽ പഠനം പൂർത്തിയാക്കിയ അവർ ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിൽ വിദ്യാഭ്യാസം തുടരാനുള്ള ഫെലോഷിപ്പ് നേടി. പഠനം പൂർത്തിയാക്കിയ ശേഷം, അവർ സർവ്വകലാശാലയിൽ ലക്ചറർ തസ്തികയിലേയ്ക്ക് നിയമിക്കപ്പെട്ടു, രണ്ട് വർഷം കൂടി ഹോങ്കോങ്ങിൽ തുടർന്ന അവർ, ഈ സമയത്ത് അവരുടെ രണ്ടാമത്തെ മകൾ ഗബ്രിയേലയ്ക്ക് ജന്മം നൽകി.[3]
സെന്റ് വിൻസെന്റിലേക്ക് മടങ്ങിയെത്തിയ ആംബ്രോസ് കിംഗ്‌സ്‌ടൗൺ മെഡിക്കൽ കോളേജിൽ വിദ്യാഭ്യാസ ഡയറക്ടറായി എട്ട് വർഷത്തോളം ജോലി ചെയ്യുകയും ക്ലിനിക്കൽ അനാട്ടമി പാഠ്യപദ്ധതിയുടെ ഇമേജിംഗിൽ അസോസിയേറ്റ് പ്രൊഫസറായി അദ്ധ്യാപനം നടത്തുകയും ചെയ്തു. [1] 1998-ൽ, അവർ കരീബിയൻ മെഡിക്കൽ ഇമേജിംഗ് സെന്റർ (CMIC) എന്ന സ്വന്തം ബിസിനസ്സ് ആരംഭിച്ചുകൊണ്ട്, ദ്വീപ് രാജ്യത്തേക്ക് ആദ്യത്തെ CAT സ്കാൻ സേവനങ്ങൾ കൊണ്ടുവന്നു.[3] മറ്റ് സാങ്കേതികവിദ്യകൾക്കൊപ്പം ഫ്ലൂറോസ്കോപ്പി, മാമോഗ്രഫി, അൾട്രാസൗണ്ട് എന്നിവയും അവതരിപ്പിച്ചതു, കൂടാതെ സെന്റ് വിൻസെന്റിലെ ടെലിറേഡിയോളജിയുടെ തുടക്കക്കാരിയായിരുന്ന അവർ, യാത്ര ചെയ്യാതെ തന്നെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള വിദഗ്ധരുമായി കൂടിയാലോചിക്കുന്നതിനായി ഒരു ഇമേജിംഗ് സംപ്രേക്ഷണവും അനുവദിച്ചു.[1]
മിൽട്ടൺ കാറ്റോ മെമ്മോറിയൽ ഹോസ്പിറ്റലിൽ കൺസൾട്ടന്റായി ജോലി ചെയ്യുന്ന ആംബ്രോസ് 1993-ൽ രൂപീകരിച്ച കരീബിയൻ സൊസൈറ്റി ഓഫ് റേഡിയോളജിസ്റ്റുകളുടെ (CSR) [1] സ്ഥാപക അംഗവുമായിരുന്നു. സിഎസ്ആർ രൂപീകരിച്ചതിന് ശേഷം ഇരുപത്തിമൂന്ന് വർഷക്കാലം, സൊസൈറ്റിയുടെ വാർഷിക സമ്മേളനങ്ങളുടെ സംഘടനാ സമിതിയുടെ അധ്യക്ഷനായി അംബ്രോസ് പ്രവർത്തിച്ചു. [4] 2001 നും 2010 നും ഇടയിൽ, അവർ സെന്റ് വിൻസെന്റിന്റെയും ഗ്രനേഡൈൻസ് മെഡിക്കൽ അസോസിയേഷന്റെയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും സേവനമനുഷ്ഠിക്കുകയും ചെയ്തു. [1] 2008 മുതൽ, സെന്റ് വിൻസെന്റിലെ കോളേജുകളും സർവ്വകലാശാലകളും നൽകുന്ന ഡിഗ്രി നിലവാരങ്ങൾക്ക് അംഗീകാരമുണ്ടെന്ന് ഉറപ്പുനൽകുന്നതിനായി ആംബ്രോസ് നാഷണൽ അക്രഡിറ്റേഷൻ ബോർഡിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. [5]
ഗ്രന്ഥസൂചിക
[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 1.4 1.5 Francois, Young & Belgrave 2011, p. 72.
- ↑ 2.0 2.1 Francois, Young & Belgrave 2011, p. 73.
- ↑ 3.0 3.1 3.2 3.3 St. George's University 2017.
- ↑ i-Witness News 2016.
- ↑ WEFM 99.9 News 2014.