റോസെറ്റ ഷെർവുഡ് ഹാൾ
Rosetta Sherwood Hall | |
---|---|
![]() | |
ജനനം | September 19, 1865 Liberty, New York |
മരണം | April 5, 1951 Ocean Grove, New Jersey |
തൊഴിൽ | Medical missionary in Korea |
റൊസെറ്റ ഷെർവുഡ് ഹാൾ (സെപ്റ്റംബർ 19, 1865 - ഏപ്രിൽ 5, 1951) ഒരു വൈദ്യശാസ്ത-മതപ്രാചാരകയും അധ്യാപകയുമായിരുന്നു. ഇംഗ്ലീഷ്:Rosetta Sherwood Hall. അവൾ ബധിരർക്കും അന്ധർക്കും വേണ്ടി പ്യോങ്‌യാങ് സ്കൂൾ സ്ഥാപിച്ചു. വികലാംഗരായ കൊറിയക്കാർക്ക് വിദ്യാഭ്യാസ വിഭവങ്ങൾ വികസിപ്പിക്കുന്നതിനും സ്ത്രീകളുടെ മെഡിക്കൽ പരിശീലനം നടപ്പിലാക്കുന്നതിനും സഹായിച്ചുകൊണ്ട് ഡോ. റൊസെറ്റ നാല്പത്തിനാല് വർഷം കൊറിയയിൽ ചെലവഴിച്ചു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ന്യൂയോർക്കിലെ ലിബർട്ടിയിലാണ് റോസെറ്റ ഷെർവുഡ് ജനിച്ചത്, ഇംഗ്ലീഷ് കുടിയേറ്റക്കാരായ ഫോബ് (നീ ഗിൽഡർസ്ലീവ്), റോസ്‌വെൽറ്റ് റെൻസ്‌ലർ ഷെർവുഡ് എന്നിവർക്കുണ്ടായ മൂത്തവളാണ് റൊസെറ്റ. 1883-ൽ ഓസ്‌വേഗോ സ്റ്റേറ്റ് നോർമൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ ഒരു പ്രാദേശിക സ്കൂൾ അധ്യാപികയായി ജോലി ചെയ്തു. ഇന്ത്യയിലെ മെഡിക്കൽ പ്രചാരത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള 1886 ലെ വിസിറ്റിംഗ്-ലെക്ചറിൽ പങ്കെടുത്ത ശേഷം അവർ പെൻസിൽവാനിയയിലെ വിമൻസ് മെഡിക്കൽ കോളേജിൽ ചേർന്നു. [1] 1889 [1] ഓടെ അവൾ മെഡിക്കൽ ബിരുദം നേടി.
ഔദ്യോഗിക ജീവിതം
[തിരുത്തുക]ലോവർ മാൻഹട്ടനിൽ മാഡിസൺ സ്ട്രീറ്റ് മിഷൻ ഡിസ്പെൻസറിയിൽ ജോലി ചെയ്യുമ്പോൾ, കനേഡിയൻ വംശജനായ ഭാവി ഭർത്താവ് ഡോ. വില്യം ജെയിംസ് ഹാളിനെ റോസെറ്റ കണ്ടുമുട്ടി. [2] ഡോ. വില്യം ഹാളും ഇതേ ഡിസ്പെൻസറിയിൽ ജോലി ചെയ്യുകയായിരുന്നു, മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ചർച്ച് ഓഫ് കാനഡയോടൊപ്പം ചൈനയിലേക്കുള്ള മെഡിക്കൽ മിഷനിൽ പോകാനുള്ള പട്ടികയിൽ വില്യം ഹാാൾ ചേർക്കപ്പെട്ടു. ഇതോടെ സമാനമായ ഒരു സ്ഥാനത്തേക്ക് അപേക്ഷിക്കാൻ റോസെറ്റയെ പ്രേരിപ്പിച്ചു. [2] 1890-ൽ മെത്തഡിസ്റ്റ് എപ്പിസ്‌കോപ്പൽ ചർച്ചിന്റെ വിമൻസ് ഫോറിൻ മിഷനറി സൊസൈറ്റിയാണ് റോസെറ്റയെ ഔദ്യോഗികമായി വിളിച്ചത്. അവളുടെ ഭാവി പങ്കാളിക്ക് 1891-ൽ അവന്റെ ദൗത്യം ലഭിച്ചു, എന്നിരുന്നാലും, "വിദേശത്ത് വച്ച് ജോലിക്കിടയിൽ കണ്ടുമുട്ടുന്നത്" വരെ അവർ വിവാഹം കഴിച്ചില്ല. [3] 1892 ജൂണിൽ [3] വിവാഹിതരായി. കാനഡക്കാരനെ വിവാഹം കഴിച്ചതോടെ റോസെറ്റയ്ക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടു. [2]
കൊറിയയിൽ എത്തിയ റോസെറ്റ സിയോളിൽ ബാൾഡ്വിൻ ഡിസ്പെൻസറി സ്ഥാപിച്ചു (ലിലിയൻ ഹാരിസ് മെമ്മോറിയൽ ഹോസ്പിറ്റൽ എന്ന് പുനർനാമകരണം ചെയ്യ). 1894-ൽ, റോസെറ്റ ബ്രെയിൽ ലിപിയിൽ മാറ്റം വരുത്തിക്കൊണ്ട് വികസിപ്പിച്ച രീതി ഉപയോഗിഹ്ച് ഒരു അന്ധയായ പെൺകുട്ടിയെ പഠിപ്പിച്ചുകൊണ്ട് കൊറിയയിലെ കാഴ്ച വൈകല്യമുള്ള ആളുകളെ പഠിപ്പിക്കാൻ തുടങ്ങി. 1899-ൽ റോസെറ്റ വിമൻസ് ഡിസ്പെൻസറിയുടെ (പ്യോങ്യാങ്) എഡിത്ത് മാർഗരറ്റ് മെമ്മോറിയൽ വിംഗ് സ്ഥാപിച്ചു. [4] 1909-ൽ ശ്രവണ വൈകല്യമുള്ളവർക്കായി റോസെറ്റ ഒരു സ്കൂൾ സ്ഥാപിച്ചു. രണ്ട് കൊറിയൻ ഡോക്ടർമാരോടൊപ്പം (ഡോ. തായ്ക് വോൻ കിമ്മും അദ്ദേഹത്തിന്റെ ഭാര്യ ഡോ. ചുങ്-ഹീ കിലും) അവർ മൂനുപേരും ചേർന്ന് 1928-ൽ ചോസുൻ വിമൻസ് മെഡിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു, ഒടുവിൽ അത് ഒരു വനിതാ മെഡിക്കൽ സ്കൂളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ. ഹാളിന്റെ വിരമിക്കലിനുശേഷം, ഡോ. തായ്ക് വോൻ കിമ്മും ഡോ. ചുങ് [5] ഹീ കിലും 1933 മുതൽ 1937 വരെ വനിതാ മെഡിക്കൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏറ്റെടുത്തു. കിം ജോങ് ഐക്കിന്റെ സാമ്പത്തിക സംഭാവനയ്ക്ക് നന്ദി പറഞ്ഞ് ഈ സ്ഥാപനം 1938-ൽ ക്യുങ്‌സങ് വിമൻസ് മെഡിക്കൽ സ്‌കൂളായി മാറി. 1957-ൽ ഇത് ലിംഗഭേദമില്ലാത്ത സ്കൂളായി മാറി. നിലവിൽ, ഇത് കൊറിയയിലെ പ്രമുഖ മെഡിക്കൽ സ്കൂളുകളിലൊന്നായി വികസിച്ചു, കൊറിയ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിൻ . മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും സഹായിക്കുന്നതിനും ഹാളിന് ഉത്തരവാദിത്തമുണ്ടായിരുന്നു.
മരണം
[തിരുത്തുക]1933-ൽ റോസെറ്റ കൊറിയ വിട്ടു. 1951 ഏപ്രിൽ 5-ന് ന്യൂജേഴ്‌സിയിലെ ഓഷ്യൻ ഗ്രോവിൽ വച്ച് മരണമടഞ്ഞ റോസെറ്റയെ, കുടുംബത്തോടൊപ്പം സിയോളിലെ യാങ്‌വാജിനിലുള്ള യാങ്‌വാജിൻ മിഷനറി സെമിത്തേരിയിൽ സംസ്‌കരിച്ചു. [4]
റഫരൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 Phillips, Clifton J. (1980). "Hall, Rosettta Sherwood". In Sicherman, Barbara; Green, Carol Hurd (eds.). Notable American Women: The Modern Period. Cambridge: Belknap Press. pp. 299–301. ISBN 0-674-62732-6.
- ↑ 2.0 2.1 2.2 Phillips, Clifton J. (1980). "Hall, Rosettta Sherwood". In Sicherman, Barbara; Green, Carol Hurd (eds.). Notable American Women: The Modern Period. Cambridge: Belknap Press. pp. 299–301. ISBN 0-674-62732-6.
- ↑ 3.0 3.1 The Gospel in All Lands (in ഇംഗ്ലീഷ്). proprietor. 1901.
- ↑ 4.0 4.1 Phillips, Clifton J. (1980). "Hall, Rosettta Sherwood". In Sicherman, Barbara; Green, Carol Hurd (eds.). Notable American Women: The Modern Period. Cambridge: Belknap Press. pp. 299–301. ISBN 0-674-62732-6.
- ↑ Lee, Heon-Jeong (June 2018). "Taik-Won Kim, the First Korean Clinical Psychiatrist". Psychiatry Investigation. 15 (6): 551–552. doi:10.30773/pi.2018.06.11. ISSN 1738-3684. PMC 6018142. PMID 29940714.