റ്റു കിൽ എ മോക്കിങ്ങ്ബേർഡ് (ചലച്ചിത്രം)
ദൃശ്യരൂപം
റ്റു കിൽ എ മോക്കിങ്ങ്ബേർഡ് | |
---|---|
സംവിധാനം | റോബർട്ട് മുള്ളിഗൻ |
നിർമ്മാണം | അലൻ പാകുള |
തിരക്കഥ | ഹോർടൺ ഫൂട്ട് |
ആസ്പദമാക്കിയത് | റ്റു കിൽ എ മോക്കിങ്ങ്ബേർഡ് by ഹാർപ്പർ ലീ |
അഭിനേതാക്കൾ | ഗ്രിഗറി പെക്ക് മേരി ബധാം ഫിലിപ്പ് ആൽഫോർഡ് ജോൺ മേഗ്ന റൂത്ത് വൈറ്റ് പോൾ ഫിക്സ് ബ്രോക്ക് പീറ്റേഴ്സ് ഫ്രാങ്ക് ഓവർട്ടൺ |
സംഗീതം | എൽമെർ ബേൺസ്റ്റൈയ്‍ൻ |
ഛായാഗ്രഹണം | റസ്സൽ ഹാർലാൻ |
ചിത്രസംയോജനം | ആരോൺ സ്റ്റെൽ |
സ്റ്റുഡിയോ | ബ്രെൻറ്വുഡ് പ്രൊഡക്ഷൻസ് |
വിതരണം | യൂനിവേഴ്സൽ ഇന്റർനാഷണൽ |
റിലീസിങ് തീയതി | ഡിസംബർ 25, 1962 |
രാജ്യം | യുഎസ് |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | $2 ദശലക്ഷം[1] |
സമയദൈർഘ്യം | 129 മിനുട്ട് |
ആകെ | $13.1 ദശലക്ഷം(വടക്കേ അമേരിക്ക)[1] |
1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപ്പർ ലീയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സംവിധാനം ചെയ്തത് റോബർട്ട് മുള്ളിഗനാണ്. ഹോർടൺ ഫൂട്ട് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രിഗറി പെക്ക്, മേരി ബധാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആറ്റിക്കസ് ഫിഞ്ചിനെയും സ്കൗട്ടിനെയും അവതരിപ്പിച്ചിരിക്കുന്നു. ചരിത്രത്തിലെത്തന്നെ മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സാമ്പത്തികമായും വൻവിജയമായിരുന്നു. എട്ടു അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം, മികച്ച നടൻ, മികച്ച കലാസംവിധാനം, മികച്ച അവലംബിത തിരക്കഥ എന്നീ അവാർഡുകൾ സ്വന്തമാക്കി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "To Kill A Mockingbird - Box Office Data, DVD and Blu-ray Sales, Movie News, Cast and Crew Information". The Numbers. Archived from the original on 2021-03-02. Retrieved December 13, 2014.