റൗണ്ട്ഹേ ഗാർഡൻ സീൻ
53°49′32.99″N 1°29′41.84″W / 53.8258306°N 1.4949556°W
റൗണ്ട്ഹേ ഗാർഡൻ സീൻ (1888) | |
---|---|
സംവിധാനം | ലൂയി ഐമി അഗസ്റ്റിൻ ലെ പ്രിൻസ് [[1]] |
അഭിനേതാക്കൾ | ഹാരിയറ്റ് ഹാർട്ട്ലി , അഡോല്ഫ് ലെ പ്രിൻസ് , ജോസഫ് വിറ്റ്ലി , സാറ വിറ്റ്ലി [[2]] |
ഛായാഗ്രഹണം | ലൂയി ഐമി അഗസ്റ്റിൻ ലെ പ്രിൻസ് |
ചിത്രസംയോജനം | ലൂയി ഐമി അഗസ്റ്റിൻ ലെ പ്രിൻസ് https://en.wikipedia.org/wiki/Louis_Le_Prince |
രാജ്യം | ബ്രിട്ടൻ |
ഭാഷ | നിശ്ശബ്ദചിത്രം |
സമയദൈർഘ്യം | 2.11 സെക്കന്റുകൾ |
[[3]]
റൗണ്ട്ഹേ ഗാർഡൻ സീൻ 1888-ലെ ഒരു ലഘു നിശ്ശബ്ദചിത്രമാണ്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തിയിരുന്ന ലൂയി ലെ പ്രിൻസ് ആയിരുന്നു സംവിധായകൻ. സെക്കന്റിൽ 12 ഫ്രേമുകൾ എന്ന സ്പീഡിലാണ് ചിത്രീകരണം നടന്നത്. ഇതിന്റെ ദൈർഘ്യം 2.11 സെക്കന്റുകളാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പഴയ ചലച്ചിത്രമാണിത്. [1]
ലഘുവിവരണം
[തിരുത്തുക]ലെ പ്രിൻസിന്റെ മകൻ അഡോൾഫ് പറയുന്നതനുസരിച്ച് ഈ ചിത്രം ജോസഫ് വിറ്റ്ലി, സാറ വിറ്റ്ലി എന്നിവരുടെ വീടായിരുന്ന "ഓക് വുഡ് ഗ്രാഞ്ച് എന്ന സ്ഥലത്തുവച്ചായിരുന്നു ചിത്രീകരിച്ചത്. , 1888 ഒക്ടോബർ 14-നായിരുന്നു ചിത്രീകരനം നടന്നത്.[2]
അഡോൾഫ് ലെ പ്രിൻസ്,[3] സാറ വിറ്റ്ലി, ജോസഫ് വിറ്റ്ലി, ഹാരിയട്ട് ഹാർട്ട്ലി എന്നിവർ പൂന്തോട്ടത്തിൽ ചിരിച്ചുകൊണ്ട് നടക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. സാറ തിരിഞ്ഞ് പിന്നിലേയ്ക്കാണ് നടക്കുന്നത്. ജോസഫ് തിരിയുന്നതിനൊപ്പം കോട്ടിന്റെ പിന്നിലെ ഭാഗം പാറിപ്പറക്കുന്നുണ്ട്. [2]
പുനസ്ഥാപിച്ച ചലച്ചിത്രം
[തിരുത്തുക]1930-ൽ ലണ്ടനിലെ നാഷണൽ സയൻസ് മ്യൂസിയം 1888-ലെ ചലച്ചിത്രത്തിന്റെ അവശേഷിച്ച ഭാഗങ്ങളുടെ കോപ്പി തയ്യാറാക്കി. 1885-ലെ ഈസ്റ്റ്മാൻ കോഡാക് പേപർ ബേസ് ഫോട്ടോ ഫിലിമിലാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചിരുന്നത്. ലെ പ്രിൻസിന്റെ ഒറ്റ ലെൻസുള്ള ചലച്ചിത്ര കാമറ പ്രൊജക്ടർ ഉപയോഗിച്ചാണ് ഷൂട്ടിംഗ് നടന്നത്. റൗണ്ട്ഹേ ഗാർഡൻ സീൻ 12 ഫ്രെയിം വേഗത്തിലും പിന്നീടു ചിത്രീകരിച്ച "ട്രാഫിക് ക്രോസിംഗ് ലീഡ്സ് ബ്രിഡ്ജ്" എന്ന ചലത്തിത്രം 20 ഫ്രെയിം വേഗത്തിലുമായിരുന്നു ചിത്രീകരിച്ചത് എന്നാണ് അഡോൾഫ് പറഞ്ഞിട്ടുള്ളത്.
അവലംബം
[തിരുത്തുക]- ↑ Guinness Book of Records, all editions.
- ↑ 2.0 2.1 Internet Movie Database Roundhay Garden Scene
- ↑ Adolphe Le Prince IMDb listing
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Media related to Roundhay Garden Scene at Wikimedia Commons
- റൗണ്ട്ഹേ ഗാർഡൻ സീൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Roundhay Garden Scene is available for free download at the Internet Archive [more]
- Roundhay Garden Scene on Youtube
- Louis Le Prince Centre for Cinema, Photography and Television University of Leeds. (The University is near to the site of Le Prince's former workshop).
- St John's of Roundhay. Details of memorial for Sarah (died October 24, 1888) and Joseph Whitley (died January 12, 1891) at Beechwood, Leeds. (map)