Jump to content

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസ് (LSE) ലണ്ടനിലെ ഒരു പ്രമുഖ പബ്ലിക് റിസർച്ച് സർവകലാശാല ആണ്. വിഖ്യാത നാടകകൃത്തും നോബൽ സമ്മാന ജേതാവുമായ ജോർജ്ജ് ബർണാർഡ് ഷാ ഉൾപ്പെടെയുള്ള ഫാബിയൻ സൊസൈറ്റി അംഗങ്ങൾ 1895-ൽ സ്ഥാപിച്ച സർവകലാശാലയാണ് ഇത്.

ഈ സർവകലാശാലയ്ക്ക് വളരെ പ്രശസ്തരും പ്രമുഖരുമായ പൂർവവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഒരു വലിയ നിരതന്നെയുണ്ട്. ഇവരിൽ 55 പേര് അവരവരുടെ രാജ്യത്തെ പ്രസിഡന്റ്‌ അല്ലെങ്കിൽ പ്രധാമന്ത്രി പദവി വഹിച്ചിട്ടുള്ളവരോ വഹിക്കുന്നവരോ ആണ്. സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും നോബൽ സമ്മാനം നേടിയ നിരവധി വ്യക്തികൾ ഈ സർവകലാശാലയിൽ വിദ്യാർഥികളോ അധ്യാപകരോ ആയിരുന്നു.