ലളിതാ ലെനിൻ
ദൃശ്യരൂപം
ലളിതാ ലെനിൻ | |
---|---|
ജനനം | തൃശൂർ, കേരളം, ഇന്ത്യ | ജൂലൈ 17, 1946
തൊഴിൽ | കവയിത്രി, അദ്ധ്യാപിക, |
ദേശീയത | ഇന്ത്യൻ |
Genre | കവിത, നോവൽ |
മലയാളത്തിലെ ഒരു കവയിത്രിയാണ് ലളിതാ ലെനിൻ. കേരള സർവകലാശാലയിലെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1946ൽ തൃശൂർ ജില്ലയിലെ തൃതല്ലൂരിൽ ജനിച്ചു. കേരള സർവകലാശാലയിൽനിന്നും രസതന്ത്രം, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദം നേടി. 1976ൽ മൈസൂർ സർവകലാശാലയിൽനിന്നും ലൈബ്രറി സയൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ ഒന്നാം റാങ്കും ഡോ. എസ്.ആർ. രംഗനാഥൻ സ്വർണ മെഡലും കരസ്ഥമാക്കി. 1977ൽ പീച്ചിയിലെ വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ചു. 1979ൽ കേരള സർവകലാശാലയിൽ അധ്യാപികയായി ജോലി ലഭിച്ചു. 1990 മുതൽ 1995 വരെ ലൈബ്രറി സയൻസ് വിഭാഗം മേധാവിയായിരുന്നു. 2006 മാർച്ച് 31ന് ജോലിയിൽ നിന്നും വിരമിച്ചു.
കൃതികൾ
[തിരുത്തുക]കവിതകൾ
[തിരുത്തുക]- കർക്കിടവാവ് (1995)
- നമുക്കു പ്രാർത്ഥിക്കാം (2000)
- കടൽ (2000)
നോവൽ
[തിരുത്തുക]- മിന്നു (കുട്ടികൾക്കായുള്ള നോവൽ)
പുരസ്കാരങ്ങൾ
[തിരുത്തുക]- ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1986)[1]
- അബുദാബി ശക്തി അവാർഡ് (1996)
- മൂലൂർ പുരസ്കാരം (2001)
അവലംബം
[തിരുത്തുക]- Department of Library and Information Science, University of Kerala Archived 2007-02-08 at the Wayback Machine.
- Issue of Muse India: The literary journal featuring Lalitha Lenin also Archived 2006-11-24 at the Wayback Machine.
പുറം കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ് Archived 2019-04-11 at the Wayback Machine.
- മലയാളസംഗീതം.ഇൻഫോ
- ↑ "കേരള സാഹിത്യ അക്കാദമി" (PDF). Archived from the original on 2016-04-03. Retrieved 2024-10-30.
{{cite web}}
: CS1 maint: bot: original URL status unknown (link)