ലാഗോ പ്യൂളോ ദേശീയോദ്യാനം
ലാഗോ പ്യൂളോ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chubut Province, Argentina |
Coordinates | 42°11′S 71°41′W / 42.183°S 71.683°W |
Area | 276.74 കി.m2 (106.85 ച മൈ) |
Established | 1971 |
Governing body | Administración de Parques Nacionales |
ലാഗോ പ്യൂളോ ദേശീയോദ്യാനം (Spanish: Parque Nacional Lago Puelo) അർജന്റീനയിലെ പാറ്റഗോണിയയിൽ, ചുബുട്ട് പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി 276.74 ചതുരശ്ര കിലോമീറ്ററാണ്.
ഇവിടുത്തെ വിസ്മയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം ലോസ് അലെർസെസ് ദേശീയോദ്യാനത്തിൽനിന്ന് കൂട്ടിച്ചേർത്ത വാൽഡിവിയൻ സസ്യജാലങ്ങളെ സംരക്ഷിക്കുകയെന്ന ഉദ്ദേശങ്ങളോടുകൂടിയാണ് ഈ ദേശീയോദ്യാനം നിർമ്മിക്കപ്പെട്ടത്. 1971 ൽ ഇതൊരു ദേശീയോദ്യാനവും സ്വതന്ത്ര റിസർവ്വുമായി പ്രഖ്യാപിച്ചു
പ്യൂളോ തടാകത്തിൻറെ പേരാണ് ഈ സംരക്ഷിത പ്രദേശത്തിൻറെ പേരിനു നിദാനം. ഇതിൽ പാറ്റഗോണിക് വനങ്ങളും വിശാലമായ പുൽപ്രദേശങ്ങളും (സ്റ്റെപ്പികൾ), ആൻ്‍ീസിലെ ഉന്നത പരിസ്ഥിതി മേഖലകളും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽനിന്ന് ഇരുനൂറു മീറ്ററിലധികമാണ് ഈ പ്രദേശങ്ങളുടെ ഉയരം.