ലിങ്ക്സിസ് WRT54G ശ്രേണി
ദൃശ്യരൂപം
ലിങ്ക്സിസ് WRT54G ലിങ്ക്സിസ് നിർമ്മിക്കുന്ന വൈ-ഫൈ സംവിധാനമുള്ള റെസിഡൻഷ്യൽ ഗേറ്റ്വേ ആണ്. 802.3 ഇഥർനെറ്റ്, 802.11b/g വയർലെസ്സ് എന്നീ ഡാറ്റാ ലിങ്കുകളിലൂടെ ഇൻറർനെറ്റ് കണക്ഷൻ പങ്കു വെയ്ക്കാനും ഇതിലൂടെ സാധിക്കും.
ഗ്നു ജിപിൽ ലൈസൻസുള്ള ഫേംവെയർ ഉള്ള ആദ്യ ഉപഭോക്തൃ ശൃംഖല ഉപകരണമാണ് ലിങ്ക്സിസ് WRT54G. തന്മൂലം ഉപഭോക്താക്കൾക്ക് ഫേംവെയറിൽ മാറ്റം വരുത്തി ഉപയോഗിക്കാവുന്നതാണ്.
WRT54G
[തിരുത്തുക]2002, ഡിസംബറിലാണ് ഇത് പുറത്ത് വന്നത്. 4+1 പോർട്ട് നെറ്റ്വർക്ക് സ്വിച്ച് (ഒരു പോർട്ട് ഇൻറർനെറ്റിന്, മറ്റുള്ളവ ലാനിന്) ആയിരുന്നു ഇത്.