ലിപിമാറ്റം
ഒരു ലിപിയിലുള്ള എഴുത്തിനെ മറ്റൊരു ലിപിയിലേക്ക് മാറ്റുന്ന വ്യവസ്ഥാനുസൃതപ്രക്രിയയാണ് ലിപിമാറ്റം അഥവ ലിപ്യന്തരീകരണം (ഇംഗ്ലീഷ്: Transliteration). ഈ പ്രക്രിയയിൽ വാക്കുകളുടെ അർത്ഥം പോലെയുള്ള ഭാഷാനിയമങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല, മറിച്ച് ഒരു ലിപിയിലുള്ള അക്ഷരങ്ങളെയോ അക്ഷരക്കൂട്ടങ്ങളേയോ ലക്ഷ്യലിപിയിലെ നിശ്ചിത അക്ഷരങ്ങളിലേആക്ക് മാറ്റുകയാണ് ചെയ്യുന്നത്.
ഇംഗ്ലീഷ് കീബോഡുകളുപയോഗിച്ച് കമ്പ്യൂട്ടറിൽ മലയാളമെഴുതാനുപയോഗിക്കുന്ന പല ലിപ്യന്തരണരീതികളും ഇത് സാക്ഷാത്കരിക്കുന്ന നിരവധി സോഫ്റ്റ്‌വെയറുകളും ഇന്ന് പ്രചാരത്തിലുണ്ട്. വരമൊഴി സോഫ്റ്റ്‌വെയർ ഇതിനൊരുദാഹരണമാണ്. ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്ന ലിപി പഴയ ലിപിയുടെ ശ്രേണി ആണ്. ഇത് വായിയ്ക്കുന്നതിനും എഴുതുന്നതിനും വളരെ സൗകര്യപ്രദമാണ്. കമ്പ്യൂട്ടറിന്റെ ആവിർഭാവത്തിന് മുൻപ് അച്ചടിയുടെ സൗകര്യത്തിന് വേണ്ടി മലയാളം ലിപി പരിഷ്കരിയ്ക്കപ്പെട്ടപ്പോൾ കൈയെഴുത്ത് പ്രയാസമേറിയതാകുകയും കൈയക്ഷരം വികലമാകുവാനുള്ള സാധ്യത കൂടുകയുമായിരുന്നു. എന്നാൽ ഈ പോരായ്മ ഇവിടെ പരിഹരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.