ലിബ്ര (ക്രിപ്റ്റോകറൻസി)
ലിബ്ര | |
---|---|
Denominations | |
Symbol | ≋ |
Development | |
White paper | Libra whitepaper |
Initial release | 2020 (projected) |
Code repository | github.com/libra/libra |
Development status | Announced |
Written in | Rust |
Developer(s) | Libra Association, Facebook Inc. |
Source model | Open source |
License | Apache License[1] |
Website | libra |
അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ ഫേസ്ബുക്ക് അവതരിപ്പിച്ച ബ്ലോക് ചെയിൻ അധിഷ്ടിത ക്രിപ്റ്റോകറൻസിയാണ് ലിബ്ര. 2020 ൽ ലിബ്ര കമ്പോളത്തിലെത്തും. സുതാര്യത, സ്വാകാര്യത, നാണയകൈമാറ്റത്തിലെ ഇടനിലക്കാരുടെ അഭാവം എന്നിവയാൽ പാശ്ചാത്യ ലോകത്തു ക്രിപ്റ്റോകറൻസിക്ക് പ്രചാരം വർധിക്കുന്നുണ്ട് എന്നത് ലിബ്രയുടെ വ്യാപനത്തിന് ആക്കം കൂട്ടും. കാലിബ്ര എന്ന ഡിജിറ്റൽ പേഴ്സിലായിരിക്കും ലിബ്ര സൂക്ക്ഷിക്കപെടുന്നത്. കാലിബ്ര വാലറ്റ് മെസഞ്ചർ, വാട്‌സാപ്പ് തുടങ്ങിയ സേവനങ്ങളിലും പ്രത്യേകം ആപ്ലിക്കേഷനായും പുറത്തിറക്കാനാണ് ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നത്. ഫേസ്ബുക്കിൻറെ മെസഞ്ചർ മേധാവിയായിരുന്ന ഡേവിഡ് മാർകസ് ആണ് ഈ പദ്ധതിയുടെ മേധാവി. ഊബർ, മാസ്റ്റർകാർഡ്, വീസ തുടങ്ങിയ ആഗോളതലത്തിലെ വമ്പൻ കമ്പനികൾ ഈ കറൻസിയിൽ പങ്കാളികളാണ്. [2]
ആശങ്കകൾ
[തിരുത്തുക]ഉപയോക്താക്കൾക്ക് സ്വകാര്യത ലിബ്ര ഉറപ്പ് നൽകുമോ എന്ന് സാമ്പത്തിക നിരീക്ഷകർ സംശയിക്കുന്നുണ്ട്. [3] ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി ലിബ്ര കൈകാര്യം ചെയ്യാൻ അതിന്റെ അനുബന്ധ കമ്പനിയായ കാലിബ്രയെ അനുവദിക്കുക എന്നതാണ് ഫെയ്‌സ്ബുക്കിന്റെ പദ്ധതി. ഇതുവഴി അക്കൗണ്ട് ഉടമയുടെ ഇടപാടിന്റെ ചരിത്രം അവരുടെ ഫേസ്ബുക്ക് അക്കൗണ്ടുമായി സംയോജിപ്പിക്കാൻ കാലിബ്രയ്ക്ക് അനുമതി നൽകപ്പെടാം. [4]
ഇന്ത്യയിൽ
[തിരുത്തുക]നിലവിൽ ഇന്ത്യയിൽ ഒരുതരത്തിലുമുള്ള ബ്ലോക് ചെയിൻ ഇടപാടുകളും അനുവദിക്കുന്നില്ല അതിനാൽ തന്നെ ക്രിപ്‌റ്റോകറൻസിക്ക് നിരോധനമുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ഫേസ്ബുക്കിന്റെ ഡിജിറ്റൽ വാലറ്റായ കാലിബ്ര ലഭ്യമാവില്ല. ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ മൈൻ ചെയ്യുകയോ, കൈവശം വെയ്ക്കുകയോ, വിൽക്കുകയോ, ഇടപാട് നടത്തുകയോ ചെയ്താൽ 10 വർഷംവരെ തടവാണ് ക്രിപ്‌റ്റോകറൻസി നിരോധിക്കുന്ന ക്രിപ്‌റ്റോകറൻസി ആന്റ് റെഗുലേഷൻ ഓഫ് ഡിജിറ്റൽ കറൻസി ബിൽ 2019 ന്റെ കരട് ശുപാർശ ചെയ്തിരിക്കുന്നത്. [5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Libra Software License". Github.
- ↑ https://www.engadget.com/2019/06/18/facebook-calibra-libra-cryptocurrency-digital-wallet/?guccounter=1&guce_referrer=aHR0cHM6Ly9lbi53aWtpcGVkaWEub3JnLw&guce_referrer_sig=AQAAAAM26uNZ8k8SxOpaKq0arBjV-ixMqUW_RvduSyt3OgNKCIhmJaxqWSR0scnjSngWHxpdAhVMNkYDKOscaXYO6-8C5S74-a4J3cTgO6S5r67qMMJun0f-6c51niG2Qs-T_m3X6A6Vc6tTdkNc_B-CNC7wxhX9cCo5l9qkyTfdop6V
- ↑ https://www.theverge.com/2019/6/18/18683867/facebook-cryptocurrency-libra-calibra-trust-banking
- ↑ https://www.nytimes.com/2019/06/18/technology/facebook-cryptocurrency-libra.html?action=click&module=Top%20Stories&pgtype=Homepage
- ↑ https://thenextweb.com/hardfork/2019/07/08/facebook-libra-india/