ലിലി കോൾ
ലിലി കോൾ | |
---|---|
ജനനം | ലിലി ലൗഹന കോൾ 27 ഡിസംബർ 1987 |
ദേശീയത | ബ്രിട്ടീഷ് |
വിദ്യാഭ്യാസം | ബിഎ (ഹിസ്റ്ററി ഓഫ് ആർട്ട്), കിങ്സ് കോളേജ്, കേംബ്രിഡ്ജ്, 2011 |
തൊഴിൽ |
|
സംഘടന(കൾ) | Impossible.com |
പങ്കാളി(കൾ) | ക്വേം ഫെറൈറ (2012–present) |
കുട്ടികൾ | 1 |
പുരസ്കാരങ്ങൾ | Honorary degree for contribution to humanitarian and environmental causes, Glasgow Caledonian University, 2013.[1] |
വെബ്സൈറ്റ് | www |
ഒരു ഇംഗ്ലീഷ് മോഡലും അഭിനേത്രിയും ബിസിനസ് വനിതയുമാണ് ലിലി ലൗഹന കോൾ (ജനനം 27 ഡിസംബർ 1987)[2][3][4]. വളരെ ചെറുപ്പത്തിൽത്തന്നെ കോൾ ഔദ്യോഗികമായി മോഡലിംഗ് തെരഞ്ഞെടുത്തിരുന്നു. 2009 ൽ വോഗ് പാരീസ് തെരഞ്ഞെടുത്ത 2000 മുതലുള്ള ഏറ്റവും നല്ല 30 മോഡലുകളുടെ കൂട്ടത്തിൽ ഒരാളായിരുന്നു ലിലി കോൾ.[5]
16 വയസ്സുള്ളപ്പോൾത്തന്നെ കോൾനെ ആദ്യമായി ഫാഷൻ മാഗസിനായ ബ്രിട്ടീഷ് വോഗിന്റെ കവർ പേജിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2004ലെ ബ്രിട്ടീഷ് ഫാഷൻ അവാർഡ്സ് മോഡൽ ഓഫ് ദ ഈയർ എന്ന് കവർ ചിത്രത്തിൽ ലിലി കോളിന് വിശേഷണം നല്കി എഴുതിയിട്ടുണ്ടായിരുന്നു. ലിലി കോൾ അലക്സാണ്ടർ എംസിക്യൂൻ, ചാനൽ ലൂയിസ് വ്യൂയിട്ടൻ, ജീൻപോൾഗൗൾട്ടിയർ, മോസ്കിനോ എന്നീ അറിയപ്പെടുന്ന ബ്രാൻഡുകളുടെ മോഡൽ ആയിരുന്നു. ലോങ്ചംപ്, അന്ന സൂയി[6], റിമ്മെൽ, കക്കെറൽ [7][8] തുടങ്ങിയ പരസ്യക്കമ്പനികളുടെയും മോഡൽ ആയിരുന്നു.
2009 മേയ് 22 ന് റിലീസ് ചെയ്ത് ടെറി ഗില്യം സംവിധാനം ചെയ്ത ദ ഇമാജിനാരിയം ഓഫ് ഡോക്ടർ പർണാസസ് എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിൽ ഡോക്ടർ പർണാസസിന്റെ മകളായ വാലെന്റീന എന്ന പ്രധാന കഥാപാത്രത്തെയാണ് ലിലി ലൗഹന കോൾ അവതരിപ്പിച്ചത്. ശേഖർ കപുർ സംവിധാനം ചെയ്ത പാസ്സേജസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു. 2011 മേയ് 6 ന് റിലീസ് ചെയ്ത് റോളണ്ട് ജോഫീ സംവിധാനം ചെയ്ത ദേർ ബി ഡ്രാഗൺസ് എന്ന ഇംഗ്ലീഷ് ചലച്ചിത്രത്തിൽ അലൈൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.[9] 2013 -ൽ കോൾ ഒരു ഇന്നൊവേഷൻ ഗ്രൂപ്പും ഇൻക്യുബലേറ്ററും ആയ ഇമ്പോസിബിൾ.കോം (impossible.com) എന്ന സഥാപനം സ്ഥാപിച്ചു (മുമ്പ് ഒരു ഗിഫ്റ്റ് ഇകോണോമി സോഷ്യൽ നെറ്റ് വർക്കായിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഇമ്പോസിബിൾ പീപ്പിൾ എന്ന് പുനർനാമകരണം ചെയ്തു.). [10][11]
ജീവിതരേഖ
[തിരുത്തുക]ഇംഗ്ലണ്ടിലെ ഡെവൻ കൗണ്ടിയിലെ ടോർക്വി നഗരത്തിൽ ആർട്ടിസറ്റും എഴുത്തുകാരിയുമായ പേഷ്യൻസ് ഔവൻറെയും മീൻപിടിത്തക്കാരനും ബോട്ടു നിർമ്മാതാവുമായ ക്രിസ് കോളിന്റെയും പുത്രിയായി ജനിച്ചു. കോളിനും സഹോദരിയും ലണ്ടനിൽ അമ്മയുടെ അടുത്ത് നിന്നാണ് വളർന്നത്.[12] ഹാൾഫീൽഡ് പ്രൈമറി സ്ക്കൂൾ, സിൽവിയ യങ് തിയറ്റർ സ്ക്കൂൾ, സെയിന്റ് മെർലിബോൺ സ്ക്കൂൾ എന്നിവിടങ്ങളിൽ ചേർന്ന് പഠനം നടത്തി.[13] ലട്ടിമെർ അപ്പർ സ്ക്കൂളിൽ നിന്ന് സിസ്ത്ഫോം പൂർത്തിയാക്കുകയും ഇംഗ്ലീഷ്, പൊളിറ്റിക്സ്, ഫിലോസഫി, എത്തിക്സ് എന്നീ വിഷയങ്ങൾക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.[14] 2006-ൽ കേംബ്രിഡ്ജിലെ കിങ്സ് കോളേജിൽ നിന്നും രണ്ടുപ്രാവശ്യം സോഷ്യൽ ആൻഡ് പൊളിറ്റിക്കൽ സയൻസ് പഠിക്കുകയും ചെയ്തു.[15] 2008 -ൽ ഹിസ്റ്ററി ഓഫ് ആർട്ട് പഠനം ആരംഭിക്കുകയും 2011 -ൽ ഡബിൾ ഫസ്റ്റോടെ ബിരുദം നേടുകയും ചെയ്തു.[16]
സ്വകാര്യജീവിതം
[തിരുത്തുക]ലിലി ലൗഹന കോൾ ട്വിറ്റർ -ന്റെ സഹസ്ഥാപകനായ ജാക്ക് ഡോർസിയുമായി വളരെ മുമ്പ് തന്നെ തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു.[17][18][19] എങ്ങനെയായിരുന്നാലും 2015 ഫെബ്രുവരി 28 ന് കോൾ ക്വേം ഫെറൈറ [20] എന്ന തന്റെ പാർട്ട്ണറുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി പരസ്യപ്പെടുത്തി. തുടർന്ന് 2015 സെപ്തംബറിൽ അവർക്കൊരു മകളുണ്ടായി.[21]
പ്രവർത്തനമേഖല
[തിരുത്തുക]2013 -ൽ കോൾ ഒരു ഇന്നൊവേഷൻ ഗ്രൂപ്പും ഇൻക്യുബലേറ്ററും ആയ ഇമ്പോസിബിൾ.കോം (impossible.com) എന്ന സഥാപനം കൂടാതെ ലണ്ടൻ ബുക്ക്ഷോപ്പ് എന്ന മറ്റൊരു സ്ഥാപനവും സ്ഥാപിച്ചു.[22] വിക്കിട്രിബൂൺ എന്ന ന്യൂസ് വെബ്സൈറ്റിന്റെ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു.[23] 2009-ൽ ടെക്സ്സ്റ്റൈൽ വ്യവസായവുമായി ബന്ധപ്പെട്ട നിറ്റ് വേയർ കമ്പനി ആരംഭിച്ചു. ഈ കമ്പനിയിലെ ബിസിനസ് മെറ്റീരിയൽ കൈ കൊണ്ട് തുന്നാനുപയോഗിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ബ്രിട്ടണിലും ലഭ്യമായ യാൺസ് ആണ്.[24] ഈ കമ്പനികളിൽ നിന്നെല്ലാം ലഭിക്കുന്ന ലാഭത്തിന്റെ 5% കോൾ എൻവിയോൺമെന്റൽ ജസ്റ്റിസ് ഫൗണ്ടേഷന് ഡൊണേഷൻ നല്കുന്നു.[25] 2010 ഫെബ്രുവരിയിൽ ഒരു വുമൺസ് വേയർ കമ്പനി കൂടി തുറന്ന് പ്രവർത്തനമാരംഭിച്ചു.[26]
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2007 | സെയിന്റ് ട്രിനിയൻസ് | പോളി | |
2009 | റേജ് | ലെറ്റ്യൂസ് ലീഫ് | |
2009 | ദ ഇമാജിനാരിയം ഓഫ് ഡോക്ടർ പർണാസസ്' | വാലെന്റീന | |
2009 | പാസ്സേജ് | ടാനിയ | ഷോർട്ട് ഫിലിം |
2011 | ദെയർ ബി ഡ്രാഗൺസ് | അലൈൻ | |
2011 | ഡോക്ടർ ഹു | ദ സൈറൻ | എപ്പിസോഡ്: "ദ കഴ്സ് ഓഫ് ദ ബ്ലാക്ക് സ്പോട്ട്" |
2011 | ദ മോത്ത് ഡയറീസ് | എമെസ്സ ബ്ളോക്ക് | |
2012 | കൺഫെഷൻ ഓഫ് എ ചൈൽഡ് ഓഫ് ദ സെൻച്യുറി | എൽസി | |
2012 | സ്നോ വൈറ്റ് ആൻഡ് ദ ഹണ്ട്സ്മാൻ | ഗ്രേറ്റ | |
2013 | ദ സീറോ തിയറം | വുമൺ ഇൻ സ്ട്രീറ്റ് കൊമേഴ്ഷ്യൽ | |
2013 | റെഡ് ഷൂസ് | ദ ഡാൻസെർ | ഷോർട്ട് ഫിലിം |
2015 | ദ മെസ്സഞ്ചർ| ഹൊറർസിനിമ | എമ്മ | |
2015 | ഓറിയൻ | ||
2015 | ഗ്രേവി | മിമി | |
2016 | ലണ്ടൻ ഫീൽഡ്സ് | ട്രിഷ് ഷർട്ട് | |
2016 | അബ്സൊലൂട്ട്ലി ഫാബുലസ്: ദ മൂവി | ഹർസെൽഫ് | |
2017 | എലിസബത്ത് I | എലിസബത്ത് I | മിനി സീരീസ്; 3 എപ്പിസോഡ്സ് |
2017 | സ്റ്റാർ വാർസ്: ദ ലാസ്റ്റ് ജെഡി | "ലോവി" |
വർഷം | സിനിമ | അഭിനേതാക്കൾ |
---|---|---|
2012 | "യു. കെ. ശാന്തി" | ക്ലീൻ ബണ്ഡിറ്റ് |
2013 | "സാക്രിലെജ്" | യീഹ് യീഹ് യീഹ്സ് |
2013 | "ക്യൂനീ ഐ" | പോൾ എംസികാർട്നി |
അവലംബം
[തിരുത്തുക]- ↑ Ella Alexander, "Lily Cole's Third Degree", Vogue, 3 July 2013.
- ↑ "Autobiography" Archived 21 മാർച്ച് 2016 at the Wayback Machine, lilycole.com.
- ↑ "Lily Luahana Cole – London – Model". Check Company. Retrieved 15 June 2016.
- ↑ Marre, Oliver (6 January 2008). "Pendennis: Lily's in the pink, not the red". The Observer. Retrieved 5 November 2017.
- ↑ "LES 30 MANNEQUINS DES ANNÉES 2000". Vogue (in French). 18 December 2009.
- ↑ "Anna Sui Make Up Fall 2007". models.com. Models.com. 2007. Retrieved 23 January 2017.
- ↑ Lawrence, Will (8 October 2009). "Lily Cole interview for The Imaginarium of Dr Parnassus". The Daily Telegraph. London. Retrieved 29 November 2009.
- ↑ "Lily Cole pictures, biography, measurements, photo gallery". Top-fashion-models.info. Retrieved 6 February 2009.
- ↑ "Les 30 mannequins des années 2000". Vogue Paris. France. 18 December 2009. Retrieved 21 May 2012.
- ↑ "Achieving the impossible with Lily Cole". Wired.co.uk. 17 November 2017. Retrieved 16 February 2018.
- ↑ "Forget glamor, model Lily Cole wants tech for good to encourage women, girls". Reuters. 8 November 2016. Retrieved 16 February 2018.
- ↑ Rumbold, Judy (24 January 2010). "Lily Cole: Angry young mannequin". The Irish Independent.
- ↑ Jo Knowsley, "Miss Colyer & Mr Bearman by Lily Cole", TES magazine, 12 July 2013.
- ↑ Mottram, James (19 September 2009). "Lily Cole: the catwalk queen who conquered Hollywood". The Independent.
- ↑ "LILY PROVES SHE'S GOT BRAINS AS WELL AS BEAUTY". Hello. 18 August 2006. Archived from the original on 26 April 2007.
- ↑ "Lily Cole graduates top of her class". The Daily Telegraph. 24 June 2011.
- ↑ Telford, Lyndsey (1 March 2015). "Lily Cole and her 'right-hand man' expecting first child". The Telegraph. Retrieved 20 December 2017.
- ↑ Sweeney, Tanya (18 January 2017). "Meet the TWAGs: tech nerds' wives and girlfriends". Irish Independent. Retrieved 20 December 2017.
- ↑ Ross, Martha (10 March 2017). "Emma Watson still has a Silicon Valley boyfriend — like these other glamorous stars". The Mercury News. Retrieved 20 December 2017.
- ↑ Farmer, Ben (1 March 2015). "Lily Cole announces she is pregnant with picture of yellow post-it note". The Daily Telegraph. Retrieved 1 March 2015.
- ↑ "Lily Cole welcomes a baby girl". The Telegraph. Retrieved 18 September 2015.
- ↑ Lidbury, Olivia (12 February 2014). "Lily Cole invests in Soho bookshop". The Telegraph. Archived from the original on 10 January 2015.
- ↑ "WikiTribune". Retrieved 25 April 2017.
- ↑ "ABOUT US". Retrieved 16 December 2014.
- ↑ "The North Circular". Beauty and thedirt.com. 17 November 2009. Retrieved 4 January 2010.
- ↑ Haywood, Linda (23 March 2010). "Can Lily Cole Spark a Revival of Rare Breed Sheep Farming?". The Global Herald. Archived from the original on 28 March 2010. Retrieved 28 March 2010.