ലില്ലി ഹെനോക്
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | German |
ജനനം | 26 October 1899 Königsberg, East Prussia (Germany) |
മരണം | September 1942 Riga Ghetto, Latvia |
Sport | |
കായികയിനം | Track and field |
Event(s) | Discus, long jump, shot put, 4 × 100 meters relay |
ക്ലബ് | Berlin Sports Club; Bar Kochba Berlin |
നേട്ടങ്ങൾ | |
ദേശീയ ഫൈനൽ |
|
Highest world ranking |
|
നാലു വ്യത്യസ്തകായിക ഇനങ്ങളിൽ നാലു ലോകറിക്കാർഡുകളും പത്ത് ജർമൻ ദേശീയചാമ്പ്യൻഷിപ്പുകളും നേടിയ ഒരു ജർമൻ കായിക താരമായിരുന്നു ലില്ലി ഹെനോക് (Lilli Henoch) (26 ഒക്ടോബർ 1899 – സെപ്തംബർ 1942) .[1][2]
ആദ്യകാലജീവിതം
[തിരുത്തുക]ജൂതമതക്കാരിയായ ഹെനോക് ജനിച്ചത് ജർമനിയിലെ കോനിസ്ബെർഗിലാണ്(ഈസ്റ്റ് പ്രഷ്യ).[1][3][4][5] ഒരു ബിസിനസുകാരനായ അവരുടെ പിതാവ് 1912 -ൽ മരിച്ചു.[5] കുടുംബത്തോടൊപ്പം ബെർളിനിലേക്ക് പോയ ഹെനോക്കിന്റെ അമ്മ പുനർവിവാഹിതയായി.[5]
ഹാനോക്ക് ഡിസ്കസ് (രണ്ടുതവണ), ഷോട്ട് പുട്ട്, 4 × 100 മീറ്റർ റിലേ ഇവന്റുകൾ എന്നീ ലോക റെക്കോഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. നാലുതവണ ഷോട്ട്പുട്ടിലും 4 × 100 മീറ്റർ റിലേയിൽ മൂന്ന് പ്രാവശ്യവും, ഡിസ്കസ് രണ്ടുതവണയും, ലോം ജമ്പിലും ജർമ്മൻ ദേശീയ ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ജൂതമതക്കാരിയായിരുന്ന ഹെനോക്കിനെയും അമ്മയേയും ഹോളോകോസ്റ്റിൽ നാടുകടത്തുകയും നാസികൾ വെടിവച്ചുകൊല്ലുകയും ചെയ്തു.
നാസി ഭരണത്തുടക്കവും കായിക ജീവിതത്തിന്റെ അന്ത്യവും
[തിരുത്തുക]1933 -ൽ ഹിറ്റ്‌ലറും നാസികളും അധികാരം പിടിച്ചതിനെത്തുടർന്ന് അവരുടെ പുതിയ വർഗ്ഗനിയമം അനുസരിച്ച് മറ്റു ജൂതരോടൊപ്പം ഹെനോക്കിനും ബിഎസ്‌സിയിലെ അംഗത്വം നിർബന്ധിതമായി ഒഴിയേണ്ടിവന്നു.[5][6] അവർ പിന്നീട് ജൂതന്മാർക്കുമാത്രമുള്ള ജ്യൂവിഷ് ജിംനാസ്റ്റിൿ ആന്റ് സ്പോർട്‌സ് ക്ലബിൽ (Jüdischer Turn-und Sportclub 1905 (Jewish Gymnastics and Sports Club 1905)) ചേർന്നു. അവിടെ അവർറ്റ് ഹാന്റ്‌ബോൾ ടീമിസ് കളിക്കുകയും പരിശീലകയായി ജോലിനോക്കുകയും ചെയ്തു.[5][6][7] കൂടാതെ ഒരു ജൂതപ്രാഥമികവിദ്യാലയത്തിൽ ജിംനാസ്റ്റിക്സ് അധ്യാപികയായും അവർ ജോലി നോക്കി.[7]
ജൂതവംശജയായതിനാൽ ജർമൻ സർക്കാർ ഹെനോക്കിനെ 1936 -ലെ സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിച്ചില്ല.[8]
വധിക്കൽ
[തിരുത്തുക]രണ്ടാം ലോകമഹായുദ്ധകാലത്ത് 1942 സെപ്തംബർ 5-ന് നാസികൾ ഹെനോക്കിനേയും 66 വയസ്സായ അവരുടെ അമ്മയേയും സഹോദരനേയും റിഗ ഘെറ്റോയിലേക്ക് സ്ഥലം മാറ്റി.[1][8][9][6][10] ആ ഘെറ്റോയിൽ നിന്നുമുള്ള ധാരാളം ആൾക്കാരുടെ കൂടെ ഹെനോക്കിനെയും അമ്മയേയും നാസി കൂട്ടക്കൊലാസംഘത്തിന്റെ മൊബൈൽ യുണിറ്റ് 1942 സെപ്തംബറിൽ വെടിവച്ചുകൊന്നു. ലാറ്റ്‌വിയയിലെ റിഗയിൽ അവരെ ഒരു കൂട്ടമായി കുഴിച്ചിട്ടു..[1][2][8][3][11] അവരുടെ സഹോദരനെപ്പറ്റി ഒരു വിവരവും ലഭിച്ചിട്ടുമില്ല.[6]
സ്മാരകം
[തിരുത്തുക]1990 -ൽ ഹെനോക്കിന് അന്താരാഷ്ട്ര സ്പോർട്‌സ് ഹാൾ ഓഫ് ഫെയിമിൽ സ്ഥാനം നൽകി.[1][12]
2008 -ൽ അവർ ബെർളിനിൽ താമസിച്ചിരുന്നിടത്ത് ഒരു ഫലകം സ്ഥാപിക്കുകയുണ്ടായി.[6]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "Lilli Henoch". International Jewish Sports Hall of Fame. Retrieved 2 November 2011.
- ↑ 2.0 2.1 ""Forgotten Records" – Exhibition on Jewish sports in track and field in the 1920s and 1930s". German Road Races – Ansicht. 19 June 2009. Archived from the original on 2021-06-03. Retrieved 2 November 2011.
- ↑ 3.0 3.1 Joseph M. Siegman (1992). The International Jewish Sports Hall of Fame. SP Books. ISBN 1-56171-028-8. Retrieved 2 November 2011.
- ↑ Bob Wechsler (2008). Day by day in Jewish sports history. KTAV Publishing House, Inc. ISBN 1-60280-013-8. Retrieved 2 November 2011.
- ↑ 5.0 5.1 5.2 5.3 5.4 Gertrud Pfister and Toni Niewirth (Summer 1999). "Jewish Women in Gymnastics and Sport in Germany; 1898–1938" (PDF). Journal of Sport History. Vol. 26, no. 2. Archived from the original (PDF) on 2010-08-07. Retrieved 2 November 2011.
- ↑ 6.0 6.1 6.2 6.3 6.4 Simon Sturdee (8 August 2008). "Berlin ceremonies mark Olympic history's darker side". The Sydney Morning Herald. Retrieved 2 November 2011.
- ↑ 7.0 7.1 Gertrud Pfister. "Lilli Henoch; 1899–1942". Jewish Women's Archive. Retrieved 2 November 2011.
- ↑ 8.0 8.1 8.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;google2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ushmm1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Ira Berkow (21 July 1996). "The World Outside the Stadium". The New York Times. Retrieved 2 November 2011.
- ↑ Lipman, Steve (6 August 2004). "The Forgotten Olympians". The Jewish Week. Archived from the original on 2016-09-17. Retrieved 2 November 2011.
- ↑ Harvey Rosen (17 January 1990). "5 New Names in Jewish Hall of Fame". The Jewish Post & News. Retrieved 2 November 2011.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Lilli Henoch. Fragmente aus dem Leben einer jüdischen Sportlerin und Turnlehrerin", Ehlert, Martin-Heinz, Sozial- und Zeitgeschichte des Sports, Volume 3, Issue 2, pages 34–48, 1989
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- "Lilli Henoch and Martha Jacob – Two Jewish Athletes in Germany Before and After 1933", by Berno Bahroa, Sport in History, Volume 30, Issue 2, pages 267–87, 2010