ലിസ ചലാൻ
ലിസ ചലാൻ | |
---|---|
ദേശീയത | തുർക്കി |
തൊഴിൽ |
|
സജീവ കാലം | 2014– തുടരുന്നു |
2015ൽ തുർക്കിയിൽ ഐ.എസ്. തീവ്രവാദികൾ നടത്തിയ ഭീകരാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട ഒരു കുർദിഷ് ചലച്ചിത്രകാരിയാണ് ലിസ കാലൻ.[1][2] ലിസ ഒരു ഹ്രസ്വചിത്രം നിർമ്മിക്കുകയും നിരവധി ഫീച്ചർ ഫിലിമുകളിലും ഡോക്യുമെന്ററികളിലും ടിവി സീരീസ് പ്രോജക്ടുകളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.[3] 2015-ലെ അമേദ് ബോംബാക്രമണത്തിൽ അവർക്ക് ഇരു കാലുകളും നഷ്ടപ്പെട്ടു. ഒരു ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയായ ബോംബർ ജൂൺ 5-ന് ആമേഡിലെ ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടി (HDP) ജാഥയിലേക്ക് ബോംബെറിഞ്ഞു, 5 പേർ കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[1][4] ചികിത്സയ്ക്കായി അവർ രണ്ട് വർഷത്തോളം അങ്കാറയിൽ താമസിച്ചു. ജർമ്മനിയിലും ഓസ്‌ട്രേലിയയിലും ചികിത്സതേടി.[5]
ലിസ അമേഡിലെ അരാം ടിഗ്രാൻ ഫിലിം അക്കാദമിയിൽ നിന്ന് തന്റെ ബിരുദം നേടി.[1] 2016ൽ കരാർ അവസാനിപ്പിക്കുന്നത് വരെ, നഗരത്തിന്റെ സാംസ്കാരിക ,സാമൂഹിക കാര്യ വകുപ്പുമായുള്ള കരാർ പ്രകാരം അവർ ദിയാർബക്കർ സിറ്റി കൗൺസിലിൽ ജോലി ചെയ്തു.[6] അമേഡ് മിഡിൽ ഈസ്റ്റ് ഫിലിം അക്കാദമിയിലും അവർ ജോലി ചെയ്യുകയും തിരക്കഥാകൃത്ത് എന്ന നിലയിൽ നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും ചെയ്തു. 2014-ൽ, കുർദിഷ് ഭാഷയുടെ സ്വാംശീകരണത്തിന് ഊന്നൽ നൽകുന്ന സിമാന സിയ (പർവതങ്ങളുടെ ഭാഷ) എന്ന സിനിമ അവർ സംവിധാനം ചെയ്തു. 2015-ൽ പുറത്തിറങ്ങിയ വെസാർട്ടി (രഹസ്യം) എന്ന സിനിമയിലെ നടിയും കലാസംവിധായികയും കൂടിയായിരുന്നു ലിസ.
കേരളത്തിന്റെ 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർക്ക് സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് സമ്മാനിച്ചു.[7][8]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Support Lisa Calan" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-03-27.
- ↑ https://www.thehindu.com/news/national/kerala/iffk-2022-the-positive-spark-that-is-couldnt-blast/article65238551.ece.
{{cite web}}
: Missing or empty|title=
(help) - ↑ "Lisa film çekmeye devam edecek - BasHaber". 2016-03-23. Archived from the original on 2016-03-23. Retrieved 2022-03-27.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "HDP saldırısında bacaklarını kaybeden Lisa: Direnen halkın çocuğuyum" (in Turkish). Retrieved 2022-03-27.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Boşluk ağrıyor" (in ടർക്കിഷ്). 2019-10-05. Retrieved 2022-03-27.
- ↑ "https://www.bbc.com/".
{{cite web}}
: External link in
(help)|title=
- ↑ "https://www.thehindu.com/".
{{cite web}}
: External link in
(help)|title=
- ↑ "Kerala CM inaugurates IIFK, actor Bhavana lights lamp" (in ഇംഗ്ലീഷ്). Retrieved 2022-03-27.