ലിസ റാൻഡൽ
ലിസ റാൻഡൽ | |
---|---|
ജനനം | ക്യൂൻസ്, ന്യൂയോർക്ക് സിറ്റി, യുണൈറ്റഡ് സ്റ്റേറ്റ്സ് | ജൂൺ 18, 1962
ദേശീയത | അമേരിക്കൻ |
കലാലയം | സ്റ്റുയിസെന്റ് ഹൈസ്കൂൾ ഹാർവാർഡ് യൂണിവേഴ്സിറ്റി |
അറിയപ്പെടുന്നത് | റാൻഡാൽ-സൺഡ്രം മോഡൽ വാർപെഡ് പാസ്സേജെസ് |
പുരസ്കാരങ്ങൾ | ക്ലോപ്സ്റ്റെഗ് മെമ്മോറിയൽ അവാർഡ് (2006) ലിലിയൻഫെൽഡ് പ്രൈസ് (2007) ആൻഡ്രൂ ജെമന്ത് അവാർഡ് (2012) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം |
സ്ഥാപനങ്ങൾ | ലോറൻസ് ബെർക്ക്ലി ലബോറട്ടറി കാലിഫോർണിയ സർവകലാശാല, ബെർക്ക്‌ലി പ്രിൻസ്റ്റൺ സർവ്വകലാശാല മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹാർവാർഡ് യൂണിവേഴ്സിറ്റി |
ഡോക്ടർ ബിരുദ ഉപദേശകൻ | ഹോവാർഡ് ജോർജി |
ഡോക്ടറൽ വിദ്യാർത്ഥികൾ | Csaba Csáki |
ലിസ റാൻഡൽ പാർട്ടിക്കിൾ ഫിസിക്സിലും കോസ്മോളജിയിലും പ്രവർത്തനം നടത്തുന്ന അമേരിക്കൻ തിയോററ്റിക്കൽ ഫിസിസ്റ്റ് ആണ്. ലിസ ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രവിഭാഗത്തിൽ ഫ്രാൻക് ബി. ബേർഡ് , ജൂനിയർ പ്രൊഫസർ ഓഫ് സയൻസ് ആണ്.[1] എലിമെന്ററി പാർട്ടിക്കിളിനെക്കുറിച്ചും, ഫണ്ടമെന്റൽ ഫോർസെസ്, എക്സ്ട്രാഡൈമൻഷൻസ് ഓഫ് ഫോഴ്സ് എന്നിവയെക്കുറിച്ചും ഗവേഷണം നടത്തുന്നു. സ്റ്റാൻഡേർഡ് മോഡൽ, സൂപ്പർ സിമട്രി റിലേറ്റിവ് വീക്ക്നെസ് ഓഫ് ഗ്രാവിറ്റിയുടെ ഹെയറാർക്കി പ്രോബ്ലം, കോസ്മോളജി ഓഫ് എക്സ്ട്രാ ഡൈമൻഷൻസ്, ബാരിയോജെനസിസ്, കോസ്മോളജിക്കൽ ഇൻഫ്ളേഷൻ, തമോദ്രവ്യം എന്നിവയെക്കുറിച്ച് പഠനം നടത്തുന്നു. [2] റാൻഡൽ സാൻട്രം മോഡൽ ലിസ റാൻഡൽ എന്ന ശാസ്ത്രജ്ഞയുടെ സംഭാവനയാണ്.[3]1999-ൽ രാമൻ സൻട്രവുമായി ചേർന്നാണ് പ്രസിദ്ധീകരിച്ചത്. [4]
മുൻകാലജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ന്യൂയോർക്ക് സിറ്റിയിലെ ക്വീൻസിലാണ് റാൻഡൽ ജനിച്ചത്. ഹാംപ്ഷൈർ കോളേജ് സമ്മർ സ്റ്റഡീസ് ഇൻ മാത്തമാറ്റിക്സ്-ലെ തുടർച്ചയായ വിദ്യാർത്ഥിയായിരുന്നു റാൻഡൽ. 1980-ൽ സ്റ്റുവേസന്റ് ഹൈസ്ക്കൂളിൽ നിന്ന് ബിരുദമെടുത്തു. [5] ബ്രെയിൻ ഗ്രീൻ എന്ന ഭൗതികശാസ്ത്രത്തിലെ ഒരു സുഹൃത്ത് അവൾക്കുണ്ടായിരുന്നു.[6][7] റാൻഡലിന് 18 വയസ്സുള്ളപ്പോൾ 1980 -ൽ വെസ്റ്റിംഗ്ഹൗസ് സയൻസ് ടാലന്റ് സേർച്ച്-ൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. 1983-ൽ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടുകയും 1987 -ൽ ഹോവാർഡ് ജോർഗിയുടെ മേൽനോട്ടത്തിൽ തിയോറെറ്റിക്കൽ ഫിസിക്സിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു.[8]
അക്കാദമിയ
[തിരുത്തുക]സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ പ്രൊഫസറായ ഹാർവാഡിലെ കണിക ഭൗതികശാസ്ത്രത്തെയും പ്രപഞ്ചശാസ്ത്രത്തെയും കുറിച്ച് റാൻഡാൽ ഗവേഷണം നടത്തുന്നു. അവരുടെ ഗവേഷണം അടിസ്ഥാനകണങ്ങളെയും അടിസ്ഥാന ബലത്തെയും സംബന്ധിക്കുന്നു. കൂടാതെ വൈവിധ്യമാർന്ന മോഡലുകളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയത് റാൻഡാൽ-സൺഡ്രം മോഡൽ ഉൾക്കൊള്ളുന്നു. സൂപ്പർസിമെട്രി, സ്റ്റാൻഡേർഡ് മോഡൽ നിരീക്ഷണങ്ങൾ, കോസ്മോളജികൽ ഇൻഫ്ലമേഷൻ, ബാരിയോജെനിസിസ്, ഗ്രാൻഡ് യൂണിഫൈഡ് തിയറി, ജനറൽ റിലേറ്റിവിറ്റി എന്നിവയിലും അവർ പ്രവർത്തിച്ചിട്ടുണ്ട്.
ഹാർവാഡിലെ ബിരുദ ജോലിക്ക് ശേഷം 2001-ൽ ഹാർവാഡിലേക്ക് മടങ്ങുന്നതിനുമുമ്പ് റാൻഡാൽ എംഐടിയിലും പ്രിൻസ്റ്റൺ സർവകലാശാലയിലും പ്രൊഫസർഷിപ്പ് നേടി.[9]പ്രൊഫസർ റാൻഡാൽ പ്രിൻസ്റ്റൺ ഭൗതികശാസ്ത്ര വിഭാഗത്തിലെ ആദ്യത്തെ ഭരണാധികാരിയും ഹാർവാഡിലെ ആദ്യത്തെ വനിതാ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞയുമായിരുന്നു. (ഹാർവാർഡ് ഭൗതികശാസ്ത്ര വിഭാഗത്തിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച സ്ത്രീയാണ് മെലിസ ഫ്രാങ്ക്ലിൻ.)[10][11]
എഴുത്ത്
[തിരുത്തുക]റാൻഡാലിന്റെ പുസ്‌തകങ്ങൾ: വാർപെഡ് പാസേജെസ്: അൺറവലിംഗ് ദി മിസ്റ്ററീസ് ഓഫ് ദി യൂണിവേഴ്സെസ് ഹിഡൻ ഡൈമൻഷൻസ്, നോക്കിംഗ് ഓൺ ഹെവൻസ് ഡോർ: ഹൗ ഫിസിക്സ് ആന്റ് സയന്റിഫിക് തിങ്കിങ് ഇലൂമിനേറ്റ് ദി യൂണിവേഴ്സ് ആന്റ് ദി മോഡേൺ വേൾഡ്. ഇവ രണ്ടും ന്യൂയോർക്ക് ടൈംസിൽ ശ്രദ്ധേയമായ 100 പുസ്തക ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [8].
നോക്കിംഗ് ഓൺ ഹെവൻസ് ഡോർ എന്ന ഹാർഡ്‌ബാക്കിനും പേപ്പർബാക്ക് റിലീസിനുമിടയിൽ ഹിഗ്സ് ബോസോൺ കണ്ടെത്താനുള്ള അന്വേഷണം യഥാർത്ഥത്തിൽ പുസ്തകത്തിൽ ചർച്ച ചെയ്ത ഒരു വിഷയം പൂർത്തിയാക്കി. ലാർജ് ഹാഡ്രൺ കൊളൈഡറിലെ ശാസ്ത്രജ്ഞർ ഹിഗ്സ് ബോസോൺ എന്ന് തിരിച്ചറിഞ്ഞ ഒരു കണത്തെ കണ്ടെത്തി.[12][13] കണ്ടെത്തലിനെക്കുറിച്ച് അവർ പറഞ്ഞു, ആളുകൾക്ക് ഇതിനെക്കുറിച്ച് എല്ലാം മനസ്സിലാകുന്നില്ലെങ്കിലും, "അടിസ്ഥാനപരമായി പുതിയ എന്തെങ്കിലും കണ്ടെത്തിയതിൽ ആളുകൾ ആവേശഭരിതരാണ്."[14]റാൻഡാളിന് ഹിഗ്സ് ഡിസ്കവറി: ദി പവർ ഓഫ് എംറ്റി സ്പേസ് എന്ന പേരിൽ ഒരു ഇ-ബുക്ക് ഉണ്ട്. ലാർജ് ഹാഡ്രൺ കൊളൈഡർ പ്രവർത്തിക്കുന്നതിന് മുമ്പ്, അത് ഉപയോഗിക്കുന്നതിൽ നിന്ന് പ്രതീക്ഷിച്ച കണ്ടെത്തലുകൾ വിശദീകരിക്കുന്ന ഒരു ലേഖനം അവർ എഴുതി.[15]
ഗ്രന്ഥ സൂചികകൾ
[തിരുത്തുക]- Warped Passages: Unraveling the Mysteries of the Universe's Hidden Dimensions. Ecco Press. 2005. ISBN 0-06-053108-8.
- Knocking on Heaven’s Door: How Physics and Scientific Thinking Illuminate the Universe and the Modern World. Ecco. 2011. ISBN 0-06-172372-X.
- Higgs Discovery: The Power of Empty Space. Ecco. 2013. ISBN 978-0062300478.
- Dark Matter and the Dinosaurs: The Astounding Interconnectedness of the Universe. Ecco. 2015. ISBN 978-0-06-232847-2.
അവലംബം
[തിരുത്തുക]- ↑ "Faculty: Lisa Randall". Harvard University Department of Physics. Retrieved 1 January 2014.
- ↑ "Lisa Randall". NAS. Retrieved 22 December 2013.
- ↑ Randall, Lisa; Sundrum, Raman (1999). "Large Mass Hierarchy from a Small Extra Dimension". Physical Review Letters. 83 (17): 3370–3373. arXiv:hep-ph/9905221 Freely accessible. Bibcode:1999PhRvL..83.3370R. doi:10.1103/PhysRevLett.83.3370.
- ↑ Randall, Lisa; Sundrum, Raman (1999). "Large Mass Hierarchy from a Small Extra Dimension". Physical Review Letters. 83 (17): 3370–3373. arXiv:hep-ph/9905221 Freely accessible. Bibcode:1999PhRvL..83.3370R. doi:10.1103/PhysRevLett.83.3370.
- ↑ "Lisa Randall". Edge Foundation. Retrieved 1 January 2014.
- ↑ "Lisa Randall". Edge Foundation. Retrieved 1 January 2014.
- ↑ "The String is The Thing Brian Greene Unravels the Fabric of the Universe". Columbia University. Retrieved 1 January 2014.
- ↑ 8.0 8.1 "Faculty: Lisa Randall". Harvard University Department of Physics. Retrieved 1 January 2014.
- ↑ "Curriculum Vitae of Lisa Randall". Harvard University — Department of Physics. Archived from the original on 2015-11-17. Retrieved 22 December 2013.
- ↑ "Professor Franklin". Harvard University.
- ↑ "Notable Female Physicists". weebly.com. Retrieved 22 December 2013.
- ↑ CERN. "The Higgs Boson". Retrieved 1 July 2017.
- ↑ Greene, Brian. "How the Higgs Boson was Found". Smthsonian Magazine. Retrieved 1 July 2017.
- ↑ "Point of Inquiry podcast". Point of Inquiry 8 Oct 2012. Center for Inquiry. 2012-10-08. Archived from the original on 2017-12-01. Retrieved 1 July 2017.
- ↑ Randall, Lisa. "A Tumultuous Year at the LHC". Discover magazine, 12 Nov 2009. Retrieved 1 July 2017.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Professor Randall's website at Harvard Archived 2013-04-13 at the Wayback Machine
- Reprinted Op-Ed from The New York Times of Sunday, September 18, 2005
- Lisa Randall's Bio Page Archived 2007-09-30 at the Wayback Machine, Edge Foundation
- On Gravity, Oreos and a Theory of Everything (New York Times, November 1, 2005)
- [1] (archived from Radio Interview) from This Week in Science May 9, 2006 Broadcast
- Profile in Scientific American, October 2005
- Attiyeh, Jenny. "Lisa Randall discusses "Warped Passages"". Thoughtcast. Archived from the original on 2014-10-28. Retrieved 22 July 2015.
- Lisa Randall is interviewed Archived 2011-11-27 at the Wayback Machine by Charlie Rose
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ലിസ റാൻഡൽ
- Pages using the JsonConfig extension
- Pages using infobox scientist with unknown parameters
- Articles with BNE identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with Google Scholar identifiers
- Articles with MATHSN identifiers
- Articles with ORCID identifiers
- Articles with ZBMATH identifiers
- 1962-ൽ ജനിച്ചവർ
- അമേരിക്കൻ വനിതാ ശാസ്ത്രജ്ഞർ
- അമേരിക്കൻ ഐക്യനാടുകളിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് അംഗങ്ങൾ
- ജീവിച്ചിരിക്കുന്നവർ