ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്
Ludwig-Maximilians-Universität München | |
ലത്തീൻ: Universitas Ludovico-Maximilianea Monacensis | |
തരം | Public |
---|---|
സ്ഥാപിതം | 1472 (as University of Ingolstadt until 1802) |
ബജറ്റ് | € 1.727 billion[1] |
റെക്ടർ | Bernd Huber [de] |
അദ്ധ്യാപകർ | 6,017[1] |
കാര്യനിർവ്വാഹകർ | 8,066[1] |
വിദ്യാർത്ഥികൾ | 51,025[1] |
സ്ഥലം | Munich, Bavaria, Germany |
Nobel Laureates | 36 |
നിറ(ങ്ങൾ) | Green and White |
അഫിലിയേഷനുകൾ | German Excellence Universities Europaeum LERU |
വെബ്‌സൈറ്റ് | www.en.uni-muenchen.de |
ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്, ജർമ്മനിയിലെ മ്യൂണിച്ചിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയാണ്. (LMU അല്ലെങ്കിൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിക് എന്നും അറിയപ്പെടുന്നു, ജർമ്മൻ ഭാഷയിൽ: Ludwig-Maximilians-Universität München). തുടർച്ചയായ പ്രവർത്തനത്തിൽ ഈ സർവ്വകലാശാല ജർമനിയിലെ ആറാമത്തെ പഴക്കമുള്ള സർവ്വകലാശാലയാണ്.[n 1] യഥാർത്ഥത്തിൽ ബാവറിയ-ലാൻറ്ഷട്ടിലെ ഡ്യൂക്കായ ലുഡ്‍വിഗ് IX 1472 ൽ ഇൻഗോൽസ്റ്റാഡ്റ്റിൽ സ്ഥാപിച്ച ഈ സർവ്വകലാശാല 1800 ൽ ഇൻഗോൽസ്റ്റാഡ്റ്റിന് ഫ്രഞ്ചുകാരിൽനിന്നു ഭീഷണിയുയർന്നപ്പോൾ ബാവറിയയിലെ മാക്സിമിലിയൻ ഒന്നാമൻ രാജാവ് ലാന്റ്ഷട്ടിലേയ്ക്കു മാറ്റിയിരുന്നു. 1826-ൽ ബവറിയയിലെ രാജാവായ ലുഡ്വിഗ് ഒന്നാമൻ ഇന്നത്തെ സ്ഥാനമായ മ്യൂണിച്ചിലേയ്ക്കു വീണ്ടും സ്ഥാനമാറ്റം നടത്തി. 1802 ൽ ബാവറിയയിലെ രാജാവായിരുന്ന മാക്സിമിലിയൻ ഒന്നാമൻ തന്റേയും ഒപ്പം യഥാർത്ഥ സ്ഥാപകന്റേയും ബഹുമാനാർഥം ഈ സർവ്വകലാശാലയ്ക്ക് ഔദ്യോഗികമായി Ludwig-Maximilians-Universität എന്ന് നാമകരണം നടത്തി.[2]
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ In modern Germany, only Heidelberg University (1386), Leipzig University (1409), the University of Rostock (1419), the University of Greifswald (1456) and the University of Freiburg (1457) are older. Although Cologne, Erfurt and Würzburg were originally founded earlier than the University of Munich, they shut down for longer periods.
- ↑ 1.0 1.1 1.2 1.3 "Facts and Figures". LMU Munich. Retrieved 2017-06-21.
- ↑ "Landshut (1800 - 1826) - LMU München". Uni-muenchen.de. Archived from the original on 2011-09-30. Retrieved 2011-10-28.