ലുഡ്‌വിഷ് മീസ് വൻ ഡെ ഗോഹെ
ദൃശ്യരൂപം
ലുഡ്വിഗ് മീസ് വാൻ ഡെ റോഹ് | |
ലുഡ്വിഗ് മീസിന്റെ സ്മരണാർത്ഥം ജർമനി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് | |
Personal information | |
---|---|
പേര് | ലുഡ്വിഗ് മീസ് വാൻ ഡെ റോഹ് |
പൗരത്വം | ജർമൻ (1886–1944), അമേരിക്കൻ (1944–1969) |
ജനന തിയ്യതി | മാർച്ച് 27, 1886 |
ജനിച്ച സ്ഥലം | Aachen, Kingdom of Prussia, German Empire |
മരണ തിയ്യതി | ഓഗസ്റ്റ് 19, 1969 | (പ്രായം 83)
അന്തരിച്ച സ്ഥലം | ഷിക്കാഗോ, ഇല്ലിനോയ്, അമേരിക്ക |
Work | |
പ്രധാന കെട്ടിടങ്ങൾ | Barcelona Pavilion Tugendhat House Crown Hall Farnsworth House 860–880 Lake Shore Drive Seagram Building New National Gallery Toronto-Dominion Centre Westmount Square |
പുരസ്കാരങ്ങളും സമ്മാനങ്ങളും | Order Pour le Mérite (1959) Royal Gold Medal (1959) AIA Gold Medal (1960) Presidential Medal of Freedom (1963) |
ലോകപ്രശസ്ത ജർമ്മൻ-അമേരിക്കൻ വാസ്തുശില്പിയാണ് ലുഡ്‌വിഷ് മീസ് വൻ ഡെ ഗോഹെ (Ludwig Mies van der Rohe). മീസ് എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം ആധുനിക വാസ്തുവിദ്യക്ക് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഗോത്തിക്, ക്ലാസ്സികൽ തുടങ്ങിയ പഴയ വാസ്തുശൈലികൾക്കു ബദലായി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തനതായ വാസ്തുശൈലിക്ക് രൂപം നൽകാൻ അദ്ദേഹം വളരെയധികം പരിശ്രമിച്ചു. വ്യക്തതയും, ലാളിത്യവുമായിരുന്നു ആധുനികവാസ്തുവിദ്യാ എന്ന് പ്രശസ്തമായ ഈ വാസ്തുശൈലിയുടെ പ്രധാന സവിശേഷതകൾ. ഇദ്ദേഹത്തിന്റെ നിർമ്മിതികൾ പലതും ഗ്ലാസ് സ്റ്റീൽ മുതലായ നവീന നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ചുള്ളതായിരുന്നു. മിതവാദ വാസ്തുവിദ്യയുടെ(Minimalist architecture) പ്രധാന ആശയങ്ങളിലൊന്നായ കുറവ് അധികമാണ്(less is more) എന്ന വാക്യം ഇദ്ദേഹത്തിന്റെ സൃഷ്ടിയാണ്.