ലുവാൻഡ
ദൃശ്യരൂപം
ലുവാൻഡ | |
---|---|
City | |
Coordinates: 8°50′18″S 13°14′4″E / 8.83833°S 13.23444°E | |
Country | Angola |
Province | Luanda |
Founded | 1576 |
വിസ്തീർണ്ണം | |
• City | 113 ച.കി.മീ. (44 ച മൈ) |
• Metro | 2,257 ച.കി.മീ. (871 ച മൈ) |
ഉയരം | 6 മീ (20 അടി) |
ജനസംഖ്യ (2014 Census)[അവലംബം ആവശ്യമാണ്] | |
• City | 28,25,311 |
• ജനസാന്ദ്രത | 25,000/ച.കി.മീ. (65,000/ച മൈ) |
• നഗരപ്രദേശം | 21,07,648 |
• നഗരജനസാന്ദ്രത | 18,169/ച.കി.മീ. (47,060/ച മൈ) |
• മെട്രോപ്രദേശം | 65,42,942[അവലംബം ആവശ്യമാണ്] |
•മെട്രോജനസാന്ദ്രത | 2,899/ച.കി.മീ. (7,510/ച മൈ) |
സമയമേഖല | +1 |
Climate | BSh |
ലുവാൻഡ, അംഗോളയിലെ ഏറ്റവും വലിയ നഗരവും, ഏറ്റവും ജനസംഖ്യയുള്ളതുമായ നഗരമാണ്. ഇത് ഒരു പ്രാഥമിക തുറമുഖവും, വ്യവസായിക സാംസ്കാരിക, നഗരിക കേന്ദ്രവുമാണ്. മുൻ കാലഘട്ടത്തിൽ ഈ നഗരം "സാവോ പൗലോ ഡാ അസ്സൻകാവോ ഡി ലൊവാണ്ടാ" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അറ്റ്ലാന്റിക് സമുദ്ര തീരത്ത് സ്ഥിതി ചെയ്യുന്ന ലുവാണ്ട നഗരം അംഗോളയിലെ പ്രധാന തുറമുഖവും അതിന്റെ ഭരണസിരാകേന്ദ്രവുമാണ്. ലുവാണ്ട പ്രവിശ്യയുടെ തലസ്ഥാനവുംകൂടിയായ ഈ നഗരം ലോകത്തിലെ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന നഗരങ്ങളിൽ ബ്രസീലിലെ സാവോ പോളോ, റിയോ ഡി ജനീറോ എന്നിവകഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ്. അതുപോലെതന്നെ ബ്രസീലിയ, മാപ്പുട്ടോ, ലിസ്‍ബൺ എന്നിവയ്ക്കു മുന്നിൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന തലസ്ഥാന നഗരവുംകൂടിയായ ഇവടെ 2019 ലെ കണക്കുകൾപ്രകാരം 8 ദശലക്ഷത്തിലധികം ജനങ്ങൾ അധിവസിക്കുന്നു.