Jump to content

ലൂക്ക സയൻസ് പോർട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂക്ക സയൻസ് പോർട്ടൽ ലോഗോ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മലയാളത്തിലുള്ള ഓൺലൈൻ സയൻസ് പോർട്ടലാണ് ലൂക്ക [1]. Last Universal Common Ancestor (LUCA) എന്നാണിതിന്റെ പൂർണ്ണരൂപം. ശാസ്ത്രവിജ്ഞാനത്തിലും ശാസ്ത്രബോധത്തിലും ഊന്നിയുള്ള ലേഖനങ്ങളും ഡിജിറ്റൽ ഉള്ളടക്കവുമാണ് ലൂക്ക പ്രസിദ്ധീകരിക്കുന്നത്. Creative Commons Attribution Share Alike 4.0 International License ലൈസൻസ് പ്രകാരമാണ് ലൂക്കയിലെ ലേഖനങ്ങൾ 2014 മുതലാണ് ലൂക്ക ഓൺലൈനായി പ്രസിദ്ധീകരണം ആരംഭിച്ചത്. ലൂക്ക വെബ്സൈറ്റിന് പുറമെ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനായി Ask LUCA[2], ക്വിസ്സുകളും പസിലുകളും ഉൾപ്പെടുത്തിയ Quiz LUCA[3], വിവിധ ശാസ്ത്ര കോഴ്സുകൾ സംഘടിപ്പിക്കുന്ന Course LUCA [4], ശാസ്തനിഘണ്ടുവായ Words LUCA[5] എന്നീ അനുബന്ധ വെബ്പേജുകളും ലൂക്കയുടേതായുണ്ട്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങളും ശാസ്ത്രസഹവാസ ക്യാമ്പുകളും[6] ലൂക്ക സംഘടിപ്പിക്കാറുണ്ട്. ശാസ്ത്രകലണ്ടർ, പോസ്റ്ററുകൾ, ഉത്പന്നങ്ങൾ എന്നിവ ലൂക്കയുടേതായിട്ടുണ്ട്. 2024 ജൂൺ മാസം മുതൽ വിദ്യാഭ്യാസ പ്രവർത്തകർക്കും അധ്യാപകർക്കുമായി ലൂക്ക @ സ്കൂൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും രണ്ടു പാക്കറ്റുകളാണ് പ്രസിദ്ധീകരിക്കുന്നത്. [7]ശാസ്ത്രദിനങ്ങളുമായി ബന്ധപ്പെട്ട ടൂൾകിറ്റുകൾ, പ്രഭാഷണങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവയും സംഘടിപ്പിക്കുന്നു. ഡോ.ബി.ഇക്ബാൽ, പ്രൊഫ.കെ പാപ്പൂട്ടി , ടി.കെ.ദേവരാജൻ, ഡോ.എൻ.ഷാജി എന്നിവർ ലൂക്കയുടെ മുൻ എഡിറ്റർമാരാണ്. സി. റിസ്വാനാണ് നിലവിലെ എഡിറ്റർ.

അവലംബം

[തിരുത്തുക]
  1. https://luca.co.in/
  2. https://ask.luca.co.in/
  3. https://quiz.luca.co.in/
  4. https://course.luca.co.in/
  5. https://words.luca.co.in/
  6. https://www.thehindu.com/news/national/kerala/astronomy-camps-get-under-way/article66308192.ece
  7. LUCA @ School. KSSP https://school.luca.co.in/. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ലൂക്ക_സയൻസ്_പോർട്ടൽ&oldid=4108751" എന്ന താളിൽനിന്ന് ശേഖരിച്ചത്