ലൂണി നദി
ദൃശ്യരൂപം
ഇന്ത്യയിലെ പടിഞ്ഞാറൻ രാജസ്ഥാനിലെ ഒരു നദിയാണ് ലൂണി. സംസ്കൃതത്തിൽ ലവണവാരി എന്നാണ് പേര്. ഏകദേശം 530 കിലോമീറ്റർ നീളമുണ്ട്.
പ്രയാണം
[തിരുത്തുക]രാജസ്ഥാൻ സംസ്ഥാനത്തിലെ ആരവല്ലി പർവത നിരയിലെ പുഷ്കർ താഴ്വരയിലാണ് ലൂണിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്ത് നദിക്ക് സഗർമതി എന്നും പേരുണ്ട്. ആരവല്ലിയുടെ പടിഞ്ഞാറൻ ചരിവിലെ ജലം മുഴുവൻ ലൂണിയിലും അതിന്റെ പോഷകനദികളിലും ഒഴുകിയെത്തുന്നു. അജ്മർ,ബർമെർ,ജലൊർ,ജോദ്പൂർ,നഗൗർ,പാലി,സിരോഹി ജില്ലകളും മിത്രവിരാണ വാവ് രധൻപൂർ പ്രദേശവും ഉൾപ്പെടുന്ന 37363 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തിൽനിന്നാണ് ലൂണിക്ക് ജലം ലഭിക്കുന്നത്. ഉദ്ഭവസ്ഥാനത്തുനിന്ന് തെക്ക് പടിഞ്ഞാറൻ ദിശയിൽ ഒഴുകുന്ന നദി അല്പ ദൂരം ഥാർ മരുഭൂമിയിലൂടെയും ഒഴുകുന്നു. പിന്നീട് റാൻ ഓഫ് കച്ചിലെ ചതുപ്പിൽ അവസാനിക്കുന്നു.
പോഷകനദികൾ
[തിരുത്തുക]ഇടതുവശത്തുകൂടി ചേരുന്നവ
[തിരുത്തുക]വലതുവസത്തുകൂടി ചേരുന്നവ
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ലൂണി ബേസിൻ (ഡിപ്പാർട്മെന്റ് ഓഫ് ഇറിഗേഷൻ, ഗവണ്മെന്റ് ഓഫ് രാജസ്ഥാൻ) Archived 2008-03-26 at the Wayback Machine
- ലൂണി നദിയുടെ പോഷകനദികൾ (ഡിപ്പാർട്മെന്റ് ഓഫ് ഇറിഗേഷൻ, ഗവണ്മെന്റ് ഓഫ് രാജസ്ഥാൻ) Archived 2008-04-19 at the Wayback Machine
24°39′N 71°11′E / 24.650°N 71.183°E
ഭാരതത്തിലെ പ്രമുഖ നദികൾ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നർമദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലുജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോൻ | ഗന്തക് | ഗോമതി | ചംബൽ | ബേത്വ | ലൂണി | സബർമതി | മാഹി | ഹൂഗ്ലീ | ദാമോദർ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാർ | പെരിയാർ | വൈഗൈ |