Jump to content

ലൂബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂബ
Regions with significant populations
Democratic Republic of the Congo
Languages
Luba languages


(Tshiluba * Kiluba)
Religion
Christianity, African Traditional Religion
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
other Bantu peoples

എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ കോംഗോ മേഖലയിലേക്ക് കുടിയേറിയെത്തിയ ബാണ്ടു ഗോത്രമാണ് ലൂബ. പടിഞ്ഞാറൻ കോംഗോയിലും കോംഗോ റിപ്പബ്ലിക്കിലെ സ്വയംഭരണപ്രദേശത്തുമാണ് ഇവർ ജീവിക്കുന്നത്. ടിഷിലൂബ എന്നാണ് ഇവരുടെ ഭാഷയ്ക്ക് പേര്. ഈ ദേശത്ത് 10-15 നൂറ്റാണ്ടുകളിൽ ശക്തമായിരുന്ന ലൂബ രാജ്യം ഇവരുടേതാണ്. പിന്നീട് മറ്റ് ബാണ്ടു ഗോത്രങ്ങളുടെ ആക്രമണവും യൂറോപ്യൻ അധിനിവേശവും ഉണ്ടായതോടെ ലൂബ രാജ്യം തകർന്നു. ലൂബകളിൽ ഭൂരിഭാഗം ഇന്ന് ക്രിസ്ത്യാനികളാണ്. കൃഷി, കൊത്തുപണി എന്നിവയാണ് പ്രധാന തൊഴിലുകൾ.

"https://ml.wikipedia.org/w/index.php?title=ലൂബ&oldid=1971082" എന്ന താളിൽനിന്ന് ശേഖരിച്ചത്