ലൂമിനസെൻസ്
ഒരു പദാർത്ഥത്തിൽ നിന്നുളള പ്രകാശത്തിന്റെ സ്വയമേവയുളള വികിരണമാണ് ദീപ്തി (Luminescence)
ഇത് ശീതവികിരണത്തിന് ഒരു ഉദാഹരണമാണ്. രാസപ്രവർത്തനത്തിലൂടെയോ വൈദ്യുതോർജ്ജത്തിലൂടെയോ ഉപാറ്റോമിക ചലനത്തിലൂടെയോ ദീപ്തി സൃഷ്ടിക്കപ്പെടാം. താപദീപ്തി (incandescence) എന്നാൽ താപത്തിന്റെ ഫലമായി ഒരു വസ്തുവിൽ നിന്നുണ്ടാകുന്ന പ്രകാശമാണ്. ആദ്യകാലങ്ങളിൽ താപദീപ്തിയെ ''വികിരണദീപ്തി''യായി (radio-luminescence) കണക്കാക്കിയിരുന്നെങ്കിലും പിന്നീട് വൈദ്യുതകാന്തിക വികിരണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ താപദീപ്തിയെ വേറിട്ടാണ് കാണുന്നത്.[1][2]
ഡയലുകൾ, മാപിനികൾ, നാവികചിഹ്നങ്ങൾ, പര്യവേക്ഷണ ഉപകരണങ്ങൾ, സൂചികകൾ തുടങ്ങിയവയിൽ സാധാരണയായി ദീപ്തപദാർത്ഥങ്ങൾ കൊണ്ട് ലേപനം ചെയ്യാറുണ്ട്. ഇതിന് ദീപ്തനം (luminising) എന്നറിയപ്പെടുന്നു.[3]
തരങ്ങൾ
[തിരുത്തുക]ദീപ്തിയുടെ വിവിധതരങ്ങൾ താഴെപ്പറയുംപ്രകാരമാണ്.
- രാസദീപ്തി(Chemiluminescence), രാസപ്രവർത്തനം മൂലമുണ്ടാകുന്ന പ്രകാശ ഉത്സർജ്ജനം.
- ജൈവദീപ്തി (Bioluminescence), ജീവികളിൽ ജൈവരാസപ്രവർത്തനം മൂലമുണ്ടാകുന്നത്
- വൈദ്യൂതരാസദീപ്തി, (Electrochemiluminescence), വൈദ്യുതരാസപ്രവർത്തനത്തിന്റെ ഫലമായുണ്ടാകുന്നത്.
- ലേയദീപ്തി, (Lyoluminescence), ദ്രാവകത്തിൽ ഒരു ഖരവസ്തുവിന്റെ ലയനസമയത്ത് ഉണ്ടാകുന്നത്
- അതിതാപദീപ്തി, (Candoluminescence), ഉയർന്ന താപനിലകളിൽ ചിലവസ്തുക്കളിൽ നിന്നുണ്ടാകുന്ന താപ ഉത്സർജ്ജനം. ശ്യാമവസ്തു(blackbody)വിൽ നിന്നുളള ഉത്സർജ്ജനത്തിൽ നിന്നും വ്യത്യസ്തമാണിത്.
- ക്രിസ്റ്റലീയ ദീപ്തി, (Crystalloluminescence), ക്രിസ്റ്റലീകരണസമയത്തുണ്ടാകുന്നത്
- വിദ്യുത് ദീപ്തി, (Electroluminescence), ഒരു പദാർത്ഥത്തിലൂടെ വൈദ്യുതി കടന്നുപോകുമ്പോൾ ഉണ്ടാകുന്നത്.
- കാഥോഡീയ ദീപ്തി, (Cathodoluminescence), ദീപ്തപദാർത്ഥങ്ങളെ ഇലക്ട്രോണുകൾ കൊണ്ട് പ്രഹരിക്കുമ്പോൾ ഉണ്ടാകുന്നത്
- യാന്ത്രികദീപ്തി, (Mechanoluminescence), ഒരു ഖരവസ്തുവിൻമേലുളള യാന്ത്രികപ്രവർത്തനത്തിലൂടെ ഉണ്ടാകുന്നത്
- ക്ഷരദീപ്തി, (Triboluminescence), പോറലോ, ഉരസലോ, പൊടിക്കലോ മൂലം പദാർത്ഥങ്ങളിലെ രാസബന്ധനം പൊട്ടിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത്g
- ഭംഗദീപതി, (Fractoluminescence) ഭംഗം (ഒടിവ്, fracture) ഉണ്ടാകുന്നതുമൂലം ക്രിസ്റ്റലുകളിലെ രാസബന്ധനം ഭഞ്ജിക്കപ്പെടുമ്പോൾ ഉണ്ടാകുന്നത്.
- മർദ്ദദീപ്തി, (Piezoluminescence), ചില ഖരവസ്തുക്കളിൽ മർദ്ദം പ്രയോഗിക്കുമ്പോൾ ഉണ്ടാകുന്നത് [4]
- ശബ്ദദീപ്തി, (Sonoluminescence), ശബ്ദം മൂലം ഉത്തേജിപ്പിക്കപ്പെടുന്ന ദ്രാവകത്തിൽ കുമിളകളുടെ അന്തസ്ഫോടനം മൂലം ഉണ്ടാകുന്നത്.
- പ്രകാശദീപ്തി, (Photoluminescence) പ്രകാശകണിക (photon)കളുടെ ആഗിരണം മൂലമുണ്ടാകുന്നത്.
- പ്രതിദീപ്തി, (Fluorescence), ഉത്സർജ്ജിക്കപ്പെട്ട ഫോട്ടോണുകൾക്ക് ആഗിരണം ചെയ്യപ്പെട്ട ഫോട്ടോണുകളെക്കാൾ കുറഞ്ഞ ഊർജ്ജം ആണെങ്കിൽ സംഭവിക്കുന്നത്
- സ്ഫുരദീപ്തി Phosphorescence, photoluminescence as a result of triplet–singlet electronic relaxation (typical lifetime: milliseconds to hours)
- വികിരണദീപ്തി (Radioluminescence), അയണീകൃത വികിരണം മൂലമുളള സ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്നത്
ഉപയോഗങ്ങൾ
[തിരുത്തുക]- പ്രകാശ ഉത്സർജ്ജന ഡയോഡ് (Light-emitting diode)s (LEDs) വിദ്യുത് ദീപ്തിയിലൂടെ പ്രകാശം വമിപ്പിക്കുന്നു.[6]
- ഫോസ്ഫറുകൾ (Phosphors), ഉയർന്ന ഊർജ്ജമുളള വൈദ്യുതകാന്തികവികിരണമോ കണികാവികിരണമോ (particle radiation) ഉപയോഗിച്ച് ഉത്തേജിപ്പിക്കുമ്പോൾ പദാർത്ഥങ്ങളിൽ നിന്നും പ്രകാശമുണ്ടാക്കുന്നു.
- ലേസർ, വൈദ്യുത വിളക്ക് വ്യവസായം എന്നീ മേഖലകളിൽ
- ഫോസ്ഫർ താപമിതി(Phosphor thermometry), ഫോസ്ഫർ ദീപ്തി (phosphorescence) ഉപയോഗിച്ച് താപനില അളക്കുന്ന രീതി.
- താപീയദീപ്തി ഉപയോഗിച്ചുളള കാലനിർണയം((Thermoluminescence dating)
- Thermoluminescent dosimeter
- കോശത്തിനകത്തുളള പ്രക്രിയകൾ ശരീരം മുറിക്കാതെ നിരീക്ഷിക്കുന്ന സങ്കേതം[7]
ചില ധാതുക്കളെ അൾട്രാവയലറ്റ് രശ്മികളിലോ ഇൻഫ്രാറെഡിലോ കാണിക്കുമ്പോൾ അവയിൽ ദീപ്തി ഉണ്ടാകും. ധാതുക്കളുടെ ഈ സവിശേഷത പാറകളിൽ അവയുടെ സാന്നിദ്ധ്യം തിരിച്ചറിയാൻ പരീക്ഷണശാലകളിൽ പ്രയോജനപ്പെടുത്തുന്നു.
അവലംബം
[തിരുത്തുക]- ↑ The term 'luminescence' was introduced in 1888 by Q.C Lum (1888) "Über Fluorescenz und Phosphorescenz, I. Abhandlung" (On fluorescence and phosphorescence, first paper), Annalen der Physik, 34: 446-463. From page 447: "Ich möchte für diese zweite Art der Lichterregung, für die uns eine einheitliche Benennung fehlt, den Namen Luminescenz vorschlagen, und Körper, die in dieser Weise leuchten, luminescirende nennen." [For this second type of light excitation, for which we lack a consistent name, I would like to suggest the name of "luminescence", and call "luminescing" [any] bodies that glow in this way.]
- ↑ A Brief History of Fluorescence and Phosphorescence before the Emergence of Quantum Theory Bernard Valeur and Mario N. Berberan-Santos J. Chem. Educ., 2011, 88 (6), pp 731–738 doi:10.1021/ed100182h
- ↑ Cooper, John R.; Randle, Keith; Sokhi, Ranjeet S. (2003). Radioactive Releases in the Environment: Impact and Assessment. Wiley. p. 192. ISBN 9780471899242.
- ↑ Piezoluminescence phenomenon N. A. Atari Physics Letters A Volume 90, Issues 1-2, 21 June 1982, Pages 93-96 doi:10.1016/0375-9601(82)90060-3
- ↑ Sidran, Miriam (1968). "The Luminescence of the Moon". In Kopal, Zdeněk (ed.). Advances in Astronomy and Astrophysics (Volume 6). Academic Press. p. 301.
- ↑ Jorio, Ado; Dresselhaus, Gene; Dresselhaus, Mildred S. (2007-12-18). Carbon Nanotubes: Advanced Topics in the Synthesis, Structure, Properties and Applications (in ഇംഗ്ലീഷ്). Springer Science & Business Media. ISBN 9783540728658.
- ↑ "Archived copy". Archived from the original on 2018-06-12. Retrieved 2018-06-11.
{{cite web}}
: CS1 maint: archived copy as title (link)