ലെപാ റാഡിക്
ലെപാ റാഡിക് | |
---|---|
ജനനം | ഗാസ്‌നിക, യുഗോസ്ലാവിയ | 19 ഡിസംബർ 1925
മരണം | ഫെബ്രുവരി 8, 1943 ബോസൻസ്കാ, സ്വതന്ത്ര ക്രൊയേഷ്യ | (പ്രായം 17)
വിഭാഗം | യൂഗോസ്ലാവ് സ്വാതന്ത്ര്യ പോരാളികൾ |
ജോലിക്കാലം | 1941–1943 |
യൂനിറ്റ് | ഏഴാം കമ്പനി |
യുദ്ധങ്ങൾ | രണ്ടാം ലോക മഹായുദ്ധം |
പുരസ്കാരങ്ങൾ | ഓർഡർ ഓഫ് പീപ്പിൾസ് ഹീറോ |
ബന്ധുക്കൾ | സ്വേട്സർ റാഡിക് (അച്ഛൻ) മിലൻ റാഡിക് (സഹോദരൻ) ഡാറ റാഡിക് (സഹോദരി) വ്ലാഡേറ്റ റാഡിക് (മാതുലൻ) |
ലെപാ റാഡിക് (സെർബിയൻ ലിപി : Лепа Светозара Радић, 1925 ഡിസംബർ 19 - 1943 ഫെബ്രുവരി 8) രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു യുഗോസ്ലാവിയൻ കമ്മ്യൂണിസ്റ്റ് സ്വാതന്ത്ര്യ സമര പോരാളിയും രക്തസാക്ഷിയുമാണ്. രക്തസാക്ഷിത്വാനന്തരം 1951 ഡിസംബർ 20ന് ഓർഡർ ഓഫ് ദി പീപ്പിൾസ് ഹീറോ എന്ന ബഹുമതിക്ക് അർഹയായി. അച്ചുതണ്ട് ശക്തികളോട് തീർത്ത ശക്തമായ പ്രതിരോധത്തിന്റെ ബഹുമതിയായാണ് ഈ പുരസ്‌കാരം നൽകപ്പെട്ടത്. അന്ന് ഈ പുരസ്‌കാരം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ലെപാ ആയിരുന്നു. 1943 ഫെബ്രുവരിയിൽ പതിനേഴാം വയസ്സിലാണ് ലെപാ വധശിക്ഷക്ക് വിധേയയാക്കപ്പെടുന്നത്. നാസികൾക്ക് എതിരെ പോരാടി എന്നതായിരുന്നു ചാർത്തപ്പെട്ട കുറ്റം. കഴുത്തിൽ തൂക്കുകയർ ചുറ്റിയ ശേഷം നാസികൾ ലെപായോട് അവളുടെ സഖാക്കളുടെയും നേതാക്കളുടെയും പേരുവിവരങ്ങൾ നൽകിയാൽ വധശിക്ഷയിൽ നിന്ന് ഇളവ് നൽകാം എന്നു പറഞ്ഞെങ്കിലും വിസമ്മതിച്ചു.