Jump to content

ലെമൺ (ജ്യാമിതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെമൺ

അർദ്ധവൃത്തത്തിലും ചെറുതായ ഒരു ചാപം അവയുടെ അഗ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ അച്ചുതണ്ടാക്കി 360ഡിഗ്രി കറക്കിയാൽ കിട്ടുന്ന ത്രിമാന ജ്യാമിതീയ രൂപമാണ് ലെമൺ എന്നറിയപ്പെടുന്നത്. ഇതിന്റെ ബാക്കിയായ (പൂർണ്ണവൃത്തത്തിൽ നിന്ന്) ചാപം അതിന്റെ അഗ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന രേഖ അച്ചുതണ്ടാക്കി കറക്കിയാൽ കിട്ടുന്ന ത്രിമാന ജ്യാമിതീയ രൂപത്തെ ആപ്പിൾ എന്നും പറയുന്നു. ആപ്പിളും ലെമണും ഒരുമിച്ച് ഒരു സെൽഫ്-ക്രോസിങ്ങ് ടോറസ് സൃഷ്ടിക്കുന്നു. അതിൽ ആപ്പിൾ ടോറസിന്റെ പുറം ഷെല്ലായും ലെമൺ അതിന്റെ ആന്തരിക ഷെല്ലായും വരും. ലെമൺ ഒരു കോൺവെക്സ് സെറ്റിന്റെ അതിർത്തിയായി മാറുമ്പോൾ ചുറ്റുമുള്ള ആപ്പിൾ നോൺ-കോൺവെക്സാണ്. [1] [2]

നോർത്ത് അമേരിക്കൻ ഫുട്ബോൾ

നോർത്ത് അമേരിക്കൻ ഫുട്ബോളിലെ പന്തിന് ജ്യാമിതീയ രൂപമായ ലെമണിനോട് സാമ്യമുണ്ട്.

പരാമർശങ്ങൾ

[തിരുത്തുക]
  1. Kripac, Jiri (February 1997), "A mechanism for persistently naming topological entities in history-based parametric solid models", Computer-Aided Design, vol. 29, no. 2, pp. 113–122, doi:10.1016/s0010-4485(96)00040-1
  2. Krivoshapko, S. N.; Ivanov, V. N. (2015), "Surfaces of Revolution", Encyclopedia of Analytical Surfaces, Springer International Publishing, pp. 99–158, doi:10.1007/978-3-319-11773-7_2

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലെമൺ_(ജ്യാമിതി)&oldid=3447613" എന്ന താളിൽനിന്ന് ശേഖരിച്ചത്