Jump to content

ലെ റോയൽ മെറീഡിയൻ ചെന്നൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാടിൻറെ തലസ്ഥാന നഗരമായ ചെന്നൈയിലെ അണ്ണാ-ശാലയിലെ ഗിണ്ടി – കത്തിപാറ ജങ്ഷനിൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ആഡംബര ഹോട്ടലാണ് ലെ റോയൽ മെറീഡിയൻ. 1650 മില്യൺ ഇന്ത്യൻ രൂപ മുടക്കി മദ്രാസ്‌ ഹിൽട്ടൻ എന്ന പേരിലാണ് ഹോട്ടൽ നിർമിച്ചത്. [1] പിന്നീട് ലെ റോയൽ മെറീഡിയൻ ചെന്നൈ എന്ന പേരിൽ പ്രവർത്തനം തുടങ്ങി.

ചരിത്രം

[തിരുത്തുക]

ഹിൽട്ടനുമായി മാനേജ്‌മന്റ്‌ കരാറോടുകൂടി പിജിപി ഗ്രൂപ്പാണ് ഹോട്ടൽ നിർമിച്ചത്. എന്നാൽ ഈ കരാർ 2000-ൽ അവസാനിച്ചു, പിന്നീട് പിജിപി ഗ്രൂപ്പ് ലെ മറീഡിയൻ ഹോട്ടൽസ്‌ ആൻഡ്‌ റിസോർട്ട്സുമായി കരാറിൽ ഒപ്പിട്ടു, ഹോട്ടലിൻറെ പേര് ലെ റോയൽ മറീഡിയൻ ചെന്നൈ എന്നാക്കിമാറ്റി. 2000 ഏപ്രിൽ 12-നു പ്രവർത്തനം ആരംഭിച്ച ഹോട്ടലിൻറെ വ്യാവസായിക ഉദ്ഘാടനം 2000 ഡിസംബർ 30-നു, അന്നത്തെ തമിഴ്നാട്‌ മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധിയാണ് നിർവഹിച്ചത്. [2] മെയ്‌ 2005-ൽ പൂൾസൈഡ് ബാർബക്ക്യു ഹോട്ടലിൽ ആരംഭിച്ചു.2006-ൽ ലെ മറീഡിയൻ ഹോട്ടൽ സ്റ്റാർവുഡ് ഹോട്ടൽസ്‌ ആൻഡ്‌ റിസോർട്ട്സ് വേൾഡ് വൈഡ് ഗ്രൂപ്പിൻറെ ഭാഗമായി, ലെ മറീഡിയൻ ബ്രാൻഡിനെ സ്റ്റാർവുഡ് ഹോട്ടൽസ്‌ ആൻഡ്‌ റിസോർട്ട്സ് വേൾഡ് വൈഡ് ഗ്രൂപ്പ് സ്വന്തമാക്കിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. [3]

ഹോട്ടൽ

[തിരുത്തുക]

3.44 ഏക്കർ സ്ഥലത്താണ് ലെ റോയൽ മറീഡിയൻ ചെന്നൈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. 240 മുറികളാണ് ഹോട്ടലിൽ ഉള്ളത്, അവയിൽ 112 സ്റ്റാൻഡേർഡ് മുറികൾ, 57 ഡീലക്സ് മുറികൾ, 41 റോയൽ ക്ലബ്‌ ബെഡ്റൂമുകൾ, 22 ഡീലക്സ് സ്യൂട്ടുകൾ, ഏഴ് എക്സിക്യൂട്ടീവ് സ്യൂട്ടുകൾ, മൂന്ന് റോയൽ സ്യൂട്ടുകൾ, ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിവയാണ് ഉള്ളത്.ഹോട്ടലിൻറെ വിരുന്ന് ഹാളിൽ 1500 പേരേ ഉൾകൊള്ളാൻ സാധിക്കും, മാത്രമല്ല ഹോട്ടലിൽ 12 മീറ്റിംഗ് സ്ഥലങ്ങളും ഉണ്ട്.[4] മൂന്ന് ഭക്ഷണശാലകളാണ് ഹോട്ടലിൽ ഉള്ളത്, നവരത്ന (രാജകീയ ഇന്ത്യൻ അടുക്കള), സിലാൻട്രോ (24 മണിക്കൂർ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഭക്ഷണശാല, ഇന്ത്യൻ, കോണ്ടിനെൻറൽ, ചൈനീസ്, സൗത്ത്-ഈസ്റ്റ്‌ ഏഷ്യൻ ഭക്ഷണങ്ങൾ ഇവിടെ ലഭിക്കും), കായൽ (കടൽ വിഭവ ഭക്ഷണശാല). ഡോം ബാർ, ഫ്ലേം ലെ ക്ലബ്, ലെ ഗോർമാൻഡൈസ് എന്നീ ബാറുകളും ഹോട്ടലിൽ ഉണ്ട്.ഗ്രാൻഡ്‌ മദ്രാസ്‌ ബാൾറൂം എന്നറിയപ്പെടുന്ന 9200 ചതുരശ്ര അടി വിസ്തീർണമുള്ള ബാൾറൂമും ഈ ഹോട്ടലിൽ ഉണ്ട്, ഇതു പണിത സമയത്ത് നഗരത്തിലുള്ള ഏറ്റവും വലിയ തൂണുകളില്ലാത്ത ബാൾറൂം ഇതാണെന്നു അവകാശപ്പെട്ടിരുന്നു.

2009-ൽ 750 മില്യൺ ഇന്ത്യൻ രൂപ മുടക്കി ഹോട്ടൽ പുതുക്കിപണിയാനും 15 മുറികൾ കൂടി കൂട്ടിചേർക്കാനും തീരുമാനിച്ചു. [5]

അവാർഡുകൾ

[തിരുത്തുക]

2002-ൽ ബെർലിനിൽ വെച്ച് നടന്ന പസിഫിക് ഏരിയ ട്രാവൽ റൈറ്റർസ് അസോസിയേഷൻറെ (പിഎടിടബ്യൂഎ) ഇന്റർനാഷണൽ ട്രാവൽ ബോർസിൽ (ഐടിബി) “ബെസ്റ്റ് ബിസിനസ്‌ ഹോട്ടൽ ഇൻ ഏഷ്യ പസിഫിക്” അവാർഡ്‌ ലെ റോയൽ മറീഡിയൻ ചെന്നൈ ഹോട്ടലിനു ലഭിച്ചു.ഡെക്കാൻ ഹെറാൾഡ് അവന്യുവിൻറെ മികച്ച “ഇന്നോവേറ്റിവ് എച്ആർ പ്രാക്ടീസസ് 2003” അവാർഡും ഹോട്ടലിനു ലഭിച്ചു. [6]

അവലംബം

[തിരുത്തുക]
  1. Ravikumar, R. "Appu Hotels plans 10 more units in TN". Business Line. Chennai: The Hindu. Retrieved 2016-03-02. {{cite news}}: Cite has empty unknown parameter: |coauthors= (help)
  2. "Le Meridien opens in Chennai". Business Line. Chennai: The Hindu. 31 December 2000. Archived from the original on 2013-08-08. Retrieved 2016-03-02.
  3. "Le Meridien in Starwood fold". The Hindu. Chennai: The Hindu. 6 January 2006. Archived from the original on 2006-04-27. Retrieved 2016-03-02.
  4. "About Le Royal Meridien Chennai". cleartrip.com. Retrieved 2016-03-02.
  5. Narasimhan, T.E. (11 February 2009). "Appu Hotels lines up Rs 1000 cr expansion". Business Standard. Chennai: Business Standard. Archived from the original on 2012-04-25. Retrieved 2016-03-02.
  6. "Le Royal Meridien Chennai". HotelsInChennai.org. Archived from the original on 2016-03-03. Retrieved 2016-03-02.
"https://ml.wikipedia.org/w/index.php?title=ലെ_റോയൽ_മെറീഡിയൻ_ചെന്നൈ&oldid=4087294" എന്ന താളിൽനിന്ന് ശേഖരിച്ചത്