ലേഡി ഇൻ എ ഫർ റാപ്
Lady in a Fur Wrap | |
---|---|
La dama de armiño | |
Year | 1577–1579 |
Medium | എണ്ണച്ചായം, canvas |
Dimensions | 62 സെ.മീ (24 ഇഞ്ച്) × 50 സെ.മീ (20 ഇഞ്ച്) |
Location | Pollok House |
Accession No. | PC.18 |
Identifiers | Art UK artwork ID: lady-in-a-fur-wrap-86230 |
1577-1579 നും ഇടയിൽ ചിത്രീകരിച്ച അലോൺസോ സാഞ്ചസ് കൊയ്‌ലോയുടെതാണെന്ന് ആരോപിക്കപ്പെട്ട ഒരു ഓയിൽ പെയിന്റിംഗാണ് ലേഡി ഇൻ എ ഫർ റാപ്. ഇപ്പോൾ ഗ്ലാസ്‌ഗോയിലെ പൊള്ളോക്ക് ഹൗസിലാണ് ഈ ചിത്രം കാണപ്പെടുന്നത്.
വിവരണം
[തിരുത്തുക]ഇരുണ്ട പശ്ചാത്തലത്തിൽ ഒരു യുവതി കാഴ്ചക്കാരനെ നോക്കുന്നു. അവളുടെ രോമങ്ങൾ കൊണ്ടുള്ള മേലങ്കി അവളുടെ ബാക്കി വസ്ത്രങ്ങൾ മറയ്ക്കുകയും സുതാര്യമായ മൂടുപടം അവളുടെ തലയെ മൂടുകയും ചെയ്യുന്നു. അടിയിൽ അവൾ ധരിച്ചിരിക്കുന്ന ഒരു മാല അവ്യക്തമായി കാണാം. പെയിന്റിംഗ് ഒപ്പിടാത്തതാണെങ്കിലും സാമ്പ്രദായികമായി എൽ ഗ്രീക്കോയുടെതാണെന്ന് ആരോപിക്കപ്പെട്ട ഈ ചിത്രം ഫ്രഞ്ച് രാജാവായ ലൂയിസ് ഫിലിപ്പ് ഒന്നാമന്റെ ശേഖരത്തിൽ ഉണ്ടായിരുന്നതിനാൽ ലൂവ്രെയിൽ തൂക്കിയിട്ടിട്ടുണ്ട്. സർ വില്യം സ്റ്റിർലിംഗ് മാക്സ്വെൽ 1853-ൽ രാജാവിന്റെ എസ്റ്റേറ്റ് വിൽപ്പനയിൽ തന്റെ 'സ്പാനിഷ് ഗാലറി'യിലേക്ക് ഈ ചിത്രം വാങ്ങി. 1966-ൽ അദ്ദേഹത്തിന്റെ അവകാശികൾ പോളോക്ക് ഹൗസിനൊപ്പം ഗ്ലാസ്ഗോ നഗരത്തിന് നൽകി.[1]
പെയിന്റിംഗിന്റെ ആട്രിബ്യൂഷൻ ചോദ്യം ചെയ്യപ്പെട്ടു. ഈ ചിത്രം സോഫോണിസ്ബ അംഗുയിസോളയുടേതാണെന്ന് ചിലർ അവകാശപ്പെടുന്നു.[2]മാതൃകയായ സ്ത്രീ അജ്ഞാതമാണ്. പക്ഷേ പെയിന്റിംഗിന്റെ രാജകീയ ഉറവിടം, അങ്കിയിലെ രോമങ്ങളുടെ മൂല്യം, രത്‌നമാലകൾ എന്നിവ കണക്കിലെടുക്കുമ്പോൾ, ലൂയി ഫിലിപ്പിന്റെ രാജകുടുംബത്തിലെ ഒരാളാകാമെന്ന അവളുടെ വിഡൗസ് പീക്ക് അടിസ്ഥാനമാക്കി വിവിധ അനുമാനങ്ങൾ നടത്തിയിട്ടുണ്ട്.
മ്യൂസിയോ ഡെൽ പ്രാഡോ, ഗ്ലാസ്ഗോ മ്യൂസിയങ്ങൾ, ഗ്ലാസ്ഗോ സർവകലാശാല എന്നിവയുടെ അന്വേഷണത്തെത്തുടർന്ന് ഇപ്പോൾ പെയിന്റിംഗ് അലോൺസോ സാഞ്ചസ് കൊയ്‌ലോയുടേതാണെന്ന് ആരോപിക്കുന്നു.[3]
-
Double Portrait of Philip II of Spain and Elizabeth of Valois, (collection Bibliothèque Nationale de France)
-
Portrait of Elizabeth of Valois (collection National Museum, Warsaw)
-
Portrait of Elizabeth of Valois, by Sofonisba Anguissola (collection Prado)
-
Portrait of Caterina Micaela by Alonso Sánchez Coello (collection Prado)
അവലംബം
[തിരുത്തുക]- Catalog #108 La dama de armiño in 1908 El Greco catalog by Manuel B. Cossío (1858-1935)