Jump to content

ലേഡി ഗാഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേഡി ഗാഗ
A picture of smiling Lady Gaga, as she is looking away from the camera.
Lady Gaga during an interview for NFL Network in 2016
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംStefani Joanne Angelina Germanotta
ജനനം (1985-03-28) മാർച്ച് 28, 1985  (39 വയസ്സ്)
New York, New York, U.S.
വിഭാഗങ്ങൾPop, dance, electronic
തൊഴിൽ(കൾ)Singer-songwriter, performance artist, record producer, dancer, businesswoman, activist
ഉപകരണ(ങ്ങൾ)Vocals, piano, keyboards
വർഷങ്ങളായി സജീവം2005–present
ലേബലുകൾDef Jam, Cherrytree, Streamline, Kon Live, Interscope
വെബ്സൈറ്റ്LadyGaga.com

Lady Gaga's signature

ഒരു അമേരിക്കൻ ഗായികയും ഗാന രചയിതാവും അഭിനേത്രിയുമാണ് സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന ലേഡി ഗാഗ(ജനനം : 28 മാർച്ച് 1985). സോണി/ എടിവി സംഗീത പ്രസിദ്ധീകരണത്തിനു വേണ്ടി  ഗാനങ്ങൾ എഴുതുന്നതിനിടയിൽ ഇവരുടെ പാടാനുളള കഴിവ്  ശ്രദ്ധയിൽപ്പെട്ട ഏക്കോൺ തന്റെ റെക്കോർഡിംഗ് കമ്പനിയുമായി കരാറിലെത്താൻ ഗാഗയെ സഹായിച്ചു.

2008ൽ പുറത്തിറക്കിയ ആദ്യ ആൽബം ദ ഫെയിം 'ദ ഡാൻസ്',  'പോക്കർ ഫേയ്സ്' എന്നീ ഹിറ്റ് ഗാനങ്ങൾ ഉൾകൊളളുന്നതായിരുന്നു. സാമ്പത്തികവും വിമർശപരമായും വലിയ വിജയകരമായിരുന്നു ഈ ആൽബം. ഈ ആൽബത്തിന്റെ തുടർച്ചയായ ദ ഫെയിം മോൺസ്റ്റർ - റിലെ ''ബാഡ് റൊമാൻസ്'', ''ടെലിഫോൺ'' എന്നീ ഗാനങ്ങളും വളരെ വിജയകരമായിരുന്നു. തുടർന്നു വന്ന രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ബോൺ ദിസ് വേ യും ഈ വിജയം ആവർത്തിച്ചു. ലോകമെമ്പാടുമായി 10 കോടിയിലധികം ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള ഗാഗ ഏക്കാലത്തെയും മികച്ച കലാകാരികളിൽ ഒരാളാണ്.12 ഗിന്നസ് ബുക്ക് റെക്കോർഡുകൾ , ആറു ഗ്രാമി പുരസ്കാരം, മൂന്നു ബ്രിട്ട് പുരസ്കാരങ്ങളും നേടിയിട്ടുള്ള ഗാഗയ്ക്ക് അമേരിക്കൻ ഹൊറർ സ്റ്റോറി:ഹോട്ടൽ എന്ന ടെലിവിഷൻ പരമ്പരയിലെ അഭിനയത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചിട്ടുണ്ട്

ജീവിതരേഖ

[തിരുത്തുക]

സ്റ്റെഫാനി ജോവന്നെ ആൻജലിന ജെർമനോട്ടെ എന്ന പേരിൽ 1985 മാർച്ച് 28ന് അമേരിക്കയിലായിരുന്നു ഗാഗയുടെ ജനം. ന്യൂയോർക്കിലായിരുന്നു ബാല്യ-കൗമാരങ്ങൾ. ഗാ­ഗ­യെ പാ­ട്ടു­കാ­രി­യാ­യി ലോ­ക­സം­ഗീ­ത­ത്തി­ന് സമ്മാ­നി­ച്ച­ത് സെ­ന­ഗ­ലീ­സ്- അമേ­രി­ക്കൻ പാ­ട്ടു­കാ­രൻ ഏ­കോൻ ആണ്. പാ­ട്ടു­കാ­രി­യാ­യ­പ്പോൾ തന്റെ ഇഷ്ട ബാ­ന്റാ­യി­രു­ന്ന എഴു­പ­തു­ക­ളി­ലെ ഗ്ലാം റോ­ക്കി­ന്റെ വസ്ത്ര­ധാ­രണ രീ­തി ഗാഗ പകർ­ത്തി­. 2008ൽ പുറത്തിറക്കിയ "ദി ഫെ­യിം" ആണ് ആദ്യ ആൽബം. . തന്റെ കൂ­ട്ടു­കാ­ര­ന്റെ ചൂ­താ­ട്ട­ഭ്ര­മ­മാ­ണ് ഫെ­യി­മി­ലെ രണ്ടാ­മ­ത്തെ പാ­ട്ടി­നു­ള്ള പ്ര­ചോ­ദ­നം. അഞ്ച് ഗ്രാമി പുരസ്കാരം നേടിയ അവരുടെ ആൽബങ്ങളിൽ സംഗീതവും ഫാഷനും കലയും സാങ്കേതികതയുമെല്ലാം വിജയകരമായി സമന്വയിപ്പിച്ചിരിക്കുന്നു. 2009ൽ ഫെ­യിം മോൺ­സ്റ്റർ എന്ന ആൽ­ബ­മി­റ­ങ്ങി. ഈ ആൽ­ബ­വും ലോ­ക­മെ­ങ്ങും സ്വീ­ക­രി­ക്ക­പ്പെ­ട്ടു­.

വിചിത്രമായ വേഷഭൂഷാധികൾക്ക് പ്രശസ്തയായ ഗാഗ ഇതിന്റെ പേരിൽ പലപ്പോഴും വിമർശനത്തിനിരയായിട്ടുണ്ട്. പച്ചമാംസം കൊണ്ടുള്ള ഉടുപ്പ് ഇട്ട് അവാർഡ് ഷോയിൽ പങ്കെടുക്കുക, അടിയുടുപ്പുകൾ മാത്രം ധരിച്ച് മീൻ പിടിക്കാൻ പോവുക. 2011 -ലെ ഗ്രാമി അവാർഡ് വേദിയിൽ ഈ ഇരുപത്തിന്നാലുകാരി അവതരിച്ചത് ഒരു കൂറ്റൻ മുട്ടയിലേറിയാണ്. [1]

ജപ്പാനിലെ ദുരിതബാധിതർക്കായി വെറും രണ്ടു ദിവസം കൊണ്ട് ഇവർ ശേഖരിച്ചത് രണ്ടര ലക്ഷം ഡോളറാണ്. We Pray for Japan എന്നെഴുതിയ ഗാഗ ഡിസൈൻ ചെയ്‌ത റിസ്‌റ്റ് ബാൻഡ് മാർച്ച് 13-നാണ് ഓൺലൈൻ സ്‌റ്റോറിലൂടെ വിൽക്കാൻ തുടങ്ങിയത്. [2]

സ്വാധീനങ്ങൾ

[തിരുത്തുക]

19-ാം വയസിൽ അകാലമരണത്തിന് കീഴടങ്ങിയ അവ്വായി ജോവന്നെ ജെർമനോട്ടയെക്കുറിച്ചുള്ള ഓർമകൾ ഗാഗയുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനമായി. സംഗീതത്തിൽ തന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ഡേവിഡ് ബോവി, മൈക്കൽ ജാക്സൺ, മഡോണ തുടങ്ങിയവരാണെന്ന് പറയുന്ന ഗാഗ പ്രഭാഷകനും എഴുത്തുകാരനുമായ ഇന്ത്യൻ ഡോക്ടർ ദീപക് ചോപ്രയും തന്നെ വളരെയധികം പ്രചോദിപ്പിക്കുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു'. ജീവിതത്തെ തത്ത്വചിന്താപരമായി സമീപിക്കുന്നതിലും ഗാഗ ശ്രദ്ധേയയാണ്്. അവകാശങ്ങൾ നിഷേധിക്കപ്പെടുന്നവരെ "സ്നേഹത്തിന്റെ വിപ്ലവകാരികൾ" എന്നാണ് അവർ വിശേഷിപ്പിച്ചത്.

വിവാദങ്ങൾ

[തിരുത്തുക]

ലേഡി ഗാഗയുടെ സംഗീത നിശക്ക് ഇന്തോനേഷ്യയിൽ വിലക്ക് ഏർപ്പെടുത്തി. ജൂൺ രണ്ടാം വാരം ജക്കാർത്തയിൽ നിശ്ചയിച്ച പരിപാടിക്കെതിരെ സർക്കാരും ഇസ്ലാമിക മതമൗലികവാദികളും രംഗത്തെത്തിയതിനെ തുടർന്നാണ് പ്രതിസന്ധി. അര ലക്ഷം ടിക്കറ്റുകൾ വിറ്റുപോയശേഷമായിരുന്നു ഭീഷണി. സംഗീത നിശക്ക് അനുമതി നൽകില്ലെന്നാണ് അധികൃതർ പറയുന്നതെങ്കിൽ നാഷണൽ ഉലമാ കൗൺസിൽ പോലുള്ള സംഘടനകൾ അതിക്രമം അഴിച്ചുവിടുമെന്ന് ഭീഷണി മുഴക്കുന്നു. വേഷവിധാനവും പാട്ടിൻ വരികളുമടക്കം തദ്ദേശീയ സംസ്കാരത്തെ വെല്ലുവിളിക്കുന്നുവെന്നാരോപിച്ചാണ് ലേഡി ഗാഗക്കെതിരായ യുദ്ധപ്രഖ്യാപനം. മുമ്പ് ബെയോൺസിനെപ്പോലുള്ള പോപ്പ് ഗായകരെ ഉപാധികളോടെയാണ് പരിപാടി അവതരിപ്പിക്കാൻ അനുവദിച്ചതെന്ന പ്രസ്താവനയുമുണ്ടായി[3].

ആൽബങ്ങൾ

[തിരുത്തുക]
  • ദ ഫെയിം(2008)
  • ദ ഫെയിം മോൺസ്റ്റർ (2009)
  • ബോർൺ ദിസ് വെ(2011)
  • ആർട്ട്പോപ്പ് (2013)
  • ചീക്ക് ടു ചീക്ക് (2014)

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഗ്രാമി പുരസ്കാരം ആറ് തവണ
  • സ്‌റ്റൈൽ ഐക്കൺ അവാർഡ്. (അമേരിക്കൻ കൗൺസിൽ ഓഫ് ഫാഷൻ ഡിസൈനേഴ്‌സ്)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-28. Retrieved 2012-06-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-28. Retrieved 2012-06-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-06.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ലേഡി ഗാഗ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലേഡി_ഗാഗ&oldid=4117339" എന്ന താളിൽനിന്ന് ശേഖരിച്ചത്