Jump to content

ലേഡി ബൈറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anne Isabella Noel Byron
Anne Isabella Milbanke in 1812 by Charles Hayter
ജനനം
Anne Isabella Milbanke

(1792-05-17)17 മേയ് 1792
മരണം16 മേയ് 1860(1860-05-16) (പ്രായം 67)
അന്ത്യ വിശ്രമംKensal Green Cemetery
സ്ഥാനപ്പേര്Baroness Wentworth
ജീവിതപങ്കാളി
(m. 1815; separated 1816)
കുട്ടികൾAda, Countess of Lovelace
മാതാപിതാക്കൾSir Ralph Milbanke, 6th Bt.
Hon. Judith Noel

അന്നബെല്ല എന്ന വിളിപ്പേരുള്ള ആനി ഇസബെല്ലാ നോൽ ബൈറോൺ 11-ാം ബാരോണസ് വെന്റ്വർത്ത്, ബരോണസ് ബൈറോൺ (née മിൽബൻങ്കെ 17 മേയ് 1792 മെയ് 1860) പൊതുവെ ലേഡി ബൈറോൺ എന്നറിയപ്പെടുന്നു. ബൈറോൺ പ്രഭുവും കവിയുമായ ജോർജ്ജ് ഗോർഡൻ ബൈറണന്റെ ഭാര്യയുമായിരുന്നു. ഉന്നത വിദ്യാഭ്യാസവും മതവിശ്വാസവുമുള്ള അവർ ധാർമിക ബോധം ഇല്ലാത്ത, നിരീശ്വരവാദിയും, കവിയും ആയ ഭർത്താവിനോട് പൊരുത്തപ്പെടാൻ സാധ്യതയില്ലാത്തതിനാൽ അവരുടെ വിവാഹബന്ധം വൈകാതെതന്നെ അവസാനിച്ചു.

അവരുടെ മകൾ അഡ കമ്പ്യൂട്ടർ സയൻസിന്റെ വഴികാട്ടിയായ ചാൾസ് ബാബേജിനൊപ്പം ഗണിതശാസ്ത്രജ്ഞയായി. ചാൾസ് ബാബേജിന്റെ അനലറ്റികൽ എഞ്ചിന്റെ രൂപരേഖ രേഖപ്പെടുത്താൻ സഹായിക്കുകയും, ചാൾസ് ബാബേജിന്‌ പൂർത്തിയാക്കാൻ കഴിയാതെ പോയ അനാലിറ്റിക്കൽ എഞ്ചിൻ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ബാബേജിൻറെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിച്ചതും ലേഡി അഡയായിരുന്നു. ആദ്യകാല പ്രോഗ്രാമിങ്ങ് ഭാഷയായ അഡ ഇവരുടെ ഓർമ്മക്കായി നാമകരണം ചെയ്തതാണ്‌. ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി പരിഗണിക്കപ്പെടുന്നത് ലേഡി അഡയെയാണ്.[1]ഗണിതശാസ്ത്രത്തിലും യുക്തിയിലുമുള്ള വിദ്യാഭ്യാസം ബൈറൺ പ്രഭുവിന്റെ ഭ്രാന്തിനെക്കുറിച്ചും അമിത കാൽപനികതയുമായി ബന്ധപ്പെട്ട് പാരമ്പര്യമായി ഉണ്ടാകാവുന്ന പ്രവണതയെ നിഷ്‌ഫലമാക്കുമെന്ന് ലേഡി ബൈറോൺ കരുതിയിരുന്നു.

അവരുടെ പേരുകൾ അസാധാരണമായ സങ്കീർണതയുള്ളതായിരുന്നു. ലേഡി ബൈറോൺ, ആനി ഇസബെല്ലാ മിൽബാങ്കെ ആയി ആറാമത് ബാരോണെറ്റായ സർ റാൽഫ് മിൽബാങ്കെയുടെയും വിസ്കൌണ്ട് വെന്റ്വർത്തിലെ തോമസ് നോയലിന്റെ സഹോദരിയായിരുന്ന ഹോൻ ജൂഡിത്ത് നോയ്ലിന്റെയും ഏക പുത്രിയായി ജനിച്ചു.[2]വെന്റ്വർത്ത് പ്രഭു മരിച്ചപ്പോൾ, ബൈറോൺ പ്രഭുവിനെ വിവാഹം കഴിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം ലേഡി മിൽ‌ബാങ്കെ അവരുടെ കസിൻ പ്രഭു സ്കാർസ്‌ഡെയ്‌ലും സംയുക്തമായി അദ്ദേഹത്തിന്റെ എസ്റ്റേറ്റ് അവകാശമാക്കി. തുടർന്ന് മിൽബാങ്കെ കുടുംബം നോയൽ എന്ന വിളിപ്പേര് സ്വീകരിച്ചു.

വെന്റ്വർത്ത് പ്രഭു ഒരു വിസ്കൗണ്ടും ബാരനും ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം വിസ്‌കൗണ്ട്സി നാമാവശേഷമായ്‌ത്തീരുകയും ചെയ്തു. ലേഡി മിൽബാങ്കെയ്ക്കും സ്കാർസ്‌ഡേൽ പ്രഭുവിനും ഇടയിൽ താൽക്കാലികമായി ബാരൻ പദവിയെത്തി. അവരുടെ മരണശേഷം, ബാരൻ പദവി ലേഡി ബൈറണിന് കൈമാറി, അവർ സ്വയം ബറോണസ് വെന്റ്വർത്ത് ആയി. എന്നിരുന്നാലും, അവർ ആ തലക്കെട്ട് ഉപയോഗിച്ചില്ല. "എ. ഐ. നോയൽ ബൈറോൺ" എന്ന് കത്തുകളിലും അവരുടെ വിൽപത്രത്തിൽ "ബറോണസ് നോയൽ-ബൈറോൺ" എന്ന പേരിലും അവർ ഒപ്പിട്ടു. ലോകം അവരെ "ലേഡി ബൈറോൺ" എന്നാണ് അറിയുന്നത്. അവരുടെ സുഹൃത്തുക്കളും കുടുംബവും അവരെ "അന്നബെല്ല" എന്ന വിളിപ്പേരിൽ വിളിച്ചു.

അവലംബങ്ങൾ

[തിരുത്തുക]
  1. http://www.theguardian.com/technology/2012/dec/10/ada-lovelace-honoured-google-doodle
  2. Joan Pierson, 'Noel, Anne Isabella, suo jure Baroness Wentworth, and Lady Byron (1792–1860)', Oxford Dictionary of National Biography, Oxford University Press, 2004; online edn, Oct 2006 accessed 11 Aug 2011

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Lodge, Edmund, Norroy King of Arms, The Peerage of the British Empire, London, 1858, p. 588, under 'Anne Isabella Noel-Byon, Baroness Wentworth of Nettlested.'

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  • ലേഡി ബൈറോൺ at Find a Grave
  • "Archival material relating to Lady Byron". UK National Archives.
  • A Guide to the Lady Byron Manuscript Material in the Pforzheimer Collection at the New York Public Library
  • Oxford Dictionary of National Biography
Peerage of England
Vacant
Abeyant in 1815
Title last held by
Thomas Noel
Baroness Wentworth
1856–1860
Succeeded by
"https://ml.wikipedia.org/w/index.php?title=ലേഡി_ബൈറോൺ&oldid=3259166" എന്ന താളിൽനിന്ന് ശേഖരിച്ചത്