ലൊറിദെന മർചൈലൊ
ലൊറിദെന മർചൈലൊ (12 December 1572) Doge Alvise I Mocenigoയോടുള്ള വിവാഹത്താൽ Dogaressa of Venice ആയിരുന്നു. അവർ കത്തുകളുടേയും കവിതകളുടേയും എഴുത്തുകാരിയായിരുന്ന അവർ സസ്യശാസ്ത്രം പഠിച്ചിരുന്നു. സമകാലിക വെനീസിലെ വിദ്യാഭ്യാസസമ്പന്നയും സംസ്കാരസമ്പന്നയുമായ നവോത്ഥാനവനിതയെന്ന നിലയിൽ ഒരു മാതൃകയായി അവരെ പരിഗണിക്കുന്നു.
Giovanni Alvise Marcello യുടെ മകളായിരുന്ന അവർ 1533ൽ Mocenigoയെ വിവാഹം കഴിച്ചു. Bianca, Daria and Maria എന്നീ അവരുടെ സഹോദരിമാരോടൊപ്പം അവരെ fiore de'l secolo ആയി കണക്കാക്കുന്നു. വെനീസിലെ മാന്യതയ്ക്ക് വേണ്ടി വിദ്യാസമ്പന്നയായ നവോത്ഥാനവനിതയെ സൂചിപ്പിക്കാൻ വേണ്ടി അവരെ പരിഗണിച്ചിരുന്നു. അവരെ ഒരു പണ്ഡിതയായാണ് കണക്കാക്കിയിരുന്നത്. ആകർഷകമുള്ളതും വിദ്യാസമ്പന്നയായും കത്തുകളുടേയും കവിതകളുടേയും എഴുത്തുകാരിയായാണ് വർണ്ണിച്ചിരുന്നത്. അവർ സസ്യശാസ്ത്രവും പഠിച്ചിരുന്നു. പദുവയിലെ സസ്യശാസ്ത്ര ഉദ്യാനത്തിലെ പ്രൊഫസറായിരുന്ന Melchiorre Giuliandino യ്ക്ക് കീഴിലാണ് അവർ പഠിച്ചിരുന്നത്. പകർച്ചവ്യാധികൾക്കെതിരെ ഉപയോഗിക്കാൻ വികസിപ്പിച്ചെടുത്ത മരുന്നുകളാലാണ് അവർ അറിയപ്പെടുന്നത്. ഒരു പക്ഷെ ഇവ സുഖപ്പെടുത്തുന്നതിനേക്കാൾ ആശ്വസിപ്പിക്കുന്നതായിരുന്നു. അവരുടെ കൃതികൾ നഷ്ടപ്പെട്ടു. പക്ഷെ അവരുടെ മരണശേഷം (1575) ഏതാനും വർഷങ്ങൾ കഴിഞ്ഞ് അവരുടെ സസ്യഗവേഷണങ്ങൾ ചികിൽസയ്ക്കുപയോഗിക്കുകയും വെനീസിൽ മഹാമാരിയുടെ സമയത്ത് അവയെ നന്നായി പ്രയോഗിക്കുകയും ചെയ്തു.
Ottavio Maggio അവരെക്കുറിച്ച് കവിതകളെഴുതി.
അവലംബം
[തിരുത്തുക]- Staley, Edgcumbe: The dogaressas of Venice : The wives of the doges. London : T. W. Laurie
- Mothers and Daughters of Invention: Notes for a Revised History of Technology, Autumn Stanley
- The Gardens of Venice, Alessandro Albrizzi, Mary Jane Pool. Rizzoli, 1 dec 1989