Jump to content

ലോംഗിവാല യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Battle of Longewala
The Indo-Pakistani War of 1971 ഭാഗം
പ്രമാണം:Longewala.jpg
Tank tracks at Longewala. Photographic reconnaissance image taken at the time showing the desperate last minute manoeuvres by Pakistani tanks in the Longewala sector. Circles show destroyed Pakistani tanks
തിയതി4–7 December 1971
സ്ഥലംLongewala ~30 കിലോമീറ്റർ (19 മൈ) from Ramgarh, Rajasthan, India
ഫലംDecisive Indian Victory[1]
  • The Indian army victory on the ground was however criticized by Indian generals claiming that there was no ground battle[2][3]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 India Pakistan
പടനായകരും മറ്റു നേതാക്കളും
ഇന്ത്യ Brig.E.N.Ramadoss
ഇന്ത്യ Lt.Col Mohammed Khursheed Hussain[4]
ഇന്ത്യ Major Kuldip Singh Chandpuri
ഇന്ത്യ Wg. Cdr. M.S. Bawa
ഇന്ത്യ Wg. Cdr. R A Cowasjee
ഇന്ത്യ Wg. Cdr. Suresh
ഇന്ത്യ Wg. Cdr. Sherwin Tully
ഇന്ത്യ Major Atma Singh
പാകിസ്താൻ Brig. Gen. Tariq Mir
പാകിസ്താൻ Brig. Gen. Jahanzeb Abab
പാകിസ്താൻ Brig. Gen. Syed Mohammad Zaidi
പാകിസ്താൻ Lt. Col. Zahir Alam Khan
ശക്തി
120 soldiers
4 Hawker Hunters
1 HAL Krishak
1 Jeep mounted M40 recoilless rifle
2,000 soldiers[5]
1 Mobile infantry brigade[6]
45 tanks[6]
നാശനഷ്ടങ്ങൾ
2 soldiers killed
1 jeep mounted recoilless rifle destroyed
200 soldiers killed[അവലംബം ആവശ്യമാണ്]
34 tanks lost[6]
500+ vehicles destroyed or abandoned[6]
ലോംഗിവാല യുദ്ധം is located in Rajasthan
ലോംഗിവാല യുദ്ധം
Location within India Rajasthan

1971ലെ ഇന്ത്യാ പാക് യുദ്ധത്തിന്റെ ഭാഗമായി നടന്ന പ്രധാന പോരാട്ടങ്ങളിലൊന്നാണ് ലോംഗിവാലയിലെ പോരാട്ടം. ഇന്ത്യ - പാക്ക് അതിർത്തിയിലെ രാജസ്ഥാനിലുള്ള ഒരു ചെറിയ ഗ്രാമമാണ് ലോംഗിവാല. 1971 ഡിസംബർ 5ന് രാത്രി 2000ത്തോളം പട്ടാളക്കാരും 45യുദ്ധ ടാങ്കുകളുമായി പാകിസ്താൻ സൈന്യം നടത്തിയ അധിനിവേശ ശ്രമത്തെ 120 ഇന്ത്യൻ പട്ടാളക്കാർ വ്യോമ സേനയുടെ സഹായത്തോടെ 6 മണിക്കൂർ ചെറുത്ത് നിൽക്കുകയും കനത്ത നാശ നഷ്ടങ്ങൾ ഏൽപ്പിച്ചു പിന്തിരിപ്പികുകയും ചെയ്തു. പാകിസ്താന്റെ 200ഓളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. ഇന്ത്യൻ ഭാഗത്തെ നഷ്ടം 2 പട്ടാളക്കാരുടെ മരണം മാത്രമായിരുന്നു.

വിവാദങ്ങൾ

[തിരുത്തുക]

ലോംഗിവാലയിൽ നടന്ന ഏറ്റുമുട്ടലിലെ അത്ഭുത വിജയം വ്യോമസേനയുടെതാനെന്നും സൈനിക മെഡലുകൾ നേടിയെടുക്കാൻ കരസൈന്യം നുണ പറഞ്ഞു രാജ്യത്തെ വഞ്ചിക്കുകയായിരുന്നെന്നും ഇന്ത്യൻ സൈന്യത്തിലെ റിട്ടയേർഡ്‌ മേജർ ജനറൽ ആത്മ സിംഗ് 2008ൽ വെളിപ്പെടുത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചു[7][3].

അഭ്രപാളികളിൽ

[തിരുത്തുക]

ബോർഡർ എന്ന പേരിൽ 1997ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ വിഷയമായത് ലോംഗിവാലയിൽ നടന്ന ഇന്ത്യ പാക് ഏറ്റുമുട്ടലാണ്.

അവലംബം

[തിരുത്തുക]
  1. p.1187, IDSA
  2. "Army lied to the nation on Longewala". Hindustan times. Archived from the original on 2014-11-04. Retrieved 2015-03-26.
  3. 3.0 3.1 "Truth of longewala". tehelka.
  4. Lal, Pratap Chandra. My Years With The Iaf. ISBN 978-81-7062-008-2. Retrieved 6 July 2013.{{cite book}}: CS1 maint: url-status (link)
  5. DeRouen, Karl R. (2007). Karl R. DeRouen, Uk Heo (ed.). Civil Wars of the World. ABC-CLIO. p. 596. ISBN 978-1851099191.
  6. 6.0 6.1 6.2 6.3 Jaques, Tony (2007). Dictionary of Battles and Sieges: A Guide to 8,500 Battles from Antiquity Through the Twenty-First Century. Greenwood. p. 597. ISBN 978-0313335389.
  7. "Army lied to the nation on Longewala". Hindustan times. Archived from the original on 2014-11-04. Retrieved 2015-03-26.
"https://ml.wikipedia.org/w/index.php?title=ലോംഗിവാല_യുദ്ധം&oldid=3780207" എന്ന താളിൽനിന്ന് ശേഖരിച്ചത്