Jump to content

ലോക് താന്ത്രിക് ജനതാദൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു സോഷ്യലിസ്റ്റ് പാർട്ടി ആണ് ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി).[1] ബീഹാർ,കേരളം,ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഘടകകക്ഷിയാണ്.ഇത് 2022 മാർച്ച് 20-ന് രാഷ്ട്രീയ ജനതാദളുമായി (ആർജെഡി) ലയിച്ചു. പാർട്ടിയുടെ കേരള ഘടകം ആർജെഡിയിൽ ചേർന്നില്ലെങ്കിലും. കേരള ഘടകം ജനതാദളിൽ (സെക്കുലർ) ലയിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്.

രൂപീകരണ ചരിത്രം

[തിരുത്തുക]

നിതീഷ് കുമാർ നയിക്കുന്ന ജനതാ ദൾ (യുണൈറ്റഡ്) ബി.ജെ.പി. നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യംത്തിൽ ചേർന്നതിൽ പ്രതിഷേധിച്ച് ജെ.ഡി.യുവിലുണ്ടായ പിളർപ്പിനെ തുടർന്ന് ശരദ് യാദവ്,എം.പി. വീരേന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ 2018 മേയ് 18ന് ഡൽഹിയിൽ രൂപീകരിച്ചു.[2]

ശരദ് യാദവ് ആണ് പാർട്ടി അധ്യക്ഷൻ. ഡോ. വർഗീസ് ജോർജ്

 ജനറൽ സെക്രട്ടറി. എം.വി. ശ്രേയാംസ് കുമാർ കേരളഘടകം അധ്യക്ഷനാണ്.[3]

പ്രധാന നേതാക്കൾ കേരളത്തിൽ

[തിരുത്തുക]
  • ഷേക് പി ഹാരിസ്
  • അഡ്വ. എം.കെ പ്രേംനാഥ്
  • കെ. ശങ്കരൻ മാസ്റ്റർ
  • വി.കുഞ്ഞാലി
  • ചാരുപ്പാറ രവി
  • കൊടുവള്ളി തമ്പി

അവലംബം

[തിരുത്തുക]
  1. "2019 ൽ മോദി സർക്കാരിനെ ജനങ്ങൾ പരാജയപ്പെടുത്തുമെന്ന് ശരദ് യാദവ്". Latest Malayalam News from MediaOneTv. Retrieved 2018-08-10.
  2. "ലോക് താന്ത്രിക് ജനതാദൾ; ശരത് യാദവിൻറ പുതിയ പാർട്ടി : Deepika.com National News". Retrieved 2018-08-10.
  3. "ശ്രേയാംസ്‌കുമാർ ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ; വർഗീസ് ജോർജ് ദേശീയ ജനറൽ സെക്രട്ടറി". www.mangalam.com (in ഇംഗ്ലീഷ്). Retrieved 2018-08-10.
"https://ml.wikipedia.org/w/index.php?title=ലോക്_താന്ത്രിക്_ജനതാദൾ&oldid=3973656" എന്ന താളിൽനിന്ന് ശേഖരിച്ചത്