ലോക പൈതൃക ദിനം
ഏപ്രിൽ 18 ന് അന്തർദ്ദേശീയമായി ലോക പൈതൃക ദിനം ആചരിക്കപ്പെടുന്നു. ഇന്റർനാഷണൽ ഡേ ഫോർ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (International Day for Monuments and Sites) എന്നും ഇതറിയപ്പെടുന്നു. ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ 1983 നവംബറിൽ യുണെസ്കോ തീരുമാനിച്ചു. അന്നേദിവസം, സ്മാരകങ്ങളും സാംസ്കാരികപൈതൃകപദവിയുള്ള ഇടങ്ങളും സന്ദർശിക്കുന്നത് ഉൾപ്പെടെ വ്യത്യസ്ത തരം പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ വർഷവും ഒരു തീം ഉണ്ട്, ഉദാഹരണത്തിന് 2017 ൽ സുസ്ഥിര ടൂറിസവും 2019 ൽ ഗ്രാമീണ പ്രകൃതിദൃശ്യങ്ങളും ആയിരുന്നു പ്രാധാന്യം നൽകിയ മേഖലകൾ.[1] “Complex Pasts: Diverse Futures” എന്നതാണ് 2021 ലെ തീം. [2]
ചരിത്രം
[തിരുത്തുക]സ്മാരകങ്ങൾക്കും സൈറ്റുകൾക്കുമായുള്ള അന്താരാഷ്ട്ര ദിനം 1982 ഏപ്രിൽ 18 ന് ഇന്റർനാഷണൽ കൗൺസിൽ ഓൺ മൊണുമെന്റ്സ് ആന്റ് സൈറ്റ്സ് (ICOMOS) നിർദ്ദേശിക്കുകയും 1983 ൽ യുനെസ്കോയുടെ പൊതുസമ്മേളനം അംഗീകരിക്കുകയും ചെയ്തു. [3] കടന്നുകയറ്റത്തിനും മാറ്റങ്ങൾക്കും വിധേയമാക്കാതെ സാംസ്കാരിക പൈതൃങ്ങളെ കാത്തുസൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ് എന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു..
അവലംബം
[തിരുത്തുക]- ↑ Jungeblodt, Gaia. "18 April - International Day for Monuments and Sites - International Council on Monuments and Sites". www.icomos.org.
- ↑ ., . "World Heritage Day 2021: Theme, history and its significance". www.hindustantimes.com. Hindustantimes. Retrieved 18 ഏപ്രിൽ 2021.
{{cite web}}
:|last1=
has numeric name (help) - ↑ Smirnov, Lucile. "18 April - History - International Council on Monuments and Sites". www.icomos.org.[പ്രവർത്തിക്കാത്ത കണ്ണി]