Jump to content

ലോത്ത് ആന്റ് ഹിസ് ഡാട്ടേഴ്സ് (ആർട്ടെമിസിയ ജെന്റിലേച്ചി, 1635-1638)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lot and His Daughters
അളവുകൾ230.5 cm × 183 cm (90.7 ഇഞ്ച് × 72 ഇഞ്ച്)
സ്ഥാനംToledo Museum of Art

1635-1638 നും ഇടയിൽ ആർട്ടെമിസിയ ജെന്റിലെസ്കി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ലോത്ത് ആന്റ് ഹിസ് ഡാട്ടേഴ്സ്. ഇപ്പോൾ ഈ ചിത്രം ടോളിഡോ മ്യൂസിയം ഓഫ് ആർട്ടിൽ സംരക്ഷിച്ചിരിക്കുന്നു.[1].

ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന കഥാപാത്രങ്ങളായ ലോത്തും പെൺമക്കളുമാണ് ചിത്രീകരണവിഷയം. ലോത്തും ഭാര്യയും പെൺമക്കളുമെല്ലാം സൊദോം എന്ന നഗരത്തിലാണ് താമസിക്കുന്നത്. പട്ടണത്തിൽ ന്യായവിധി നടപ്പാക്കാൻ ദൈവം തീരുമാനിക്കുന്നതിനാൽ ആകാശത്തുനിന്ന് തീയും ഗന്ധകവും വർഷിച്ച് എല്ലാം നശിപ്പിക്കപ്പെടാൻ കാരണമായി. സൊദോമിന്റെയും ഗൊമോറയുടെയും നാശത്തിനുശേഷം മനുഷ്യവംശം തുടരുന്നതിന് പുത്രിമാർ ലോത്തിനെ വീഞ്ഞു കുടിപ്പിച്ച് വശീകരിക്കുന്നു. ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. [2]

ചിത്രകാരിയെക്കുറിച്ച്

[തിരുത്തുക]
Artemisia Gentileschi, Self-Portrait as the Allegory of Painting, 1638–9, Royal Collection (the painting may be a self-portrait)

ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[3]

അവലംബം

[തിരുത്തുക]
  1. "Catalogue entry".
  2. "Lot and his Daughters | Painting | The Virtual Wine Museum". virtualwinemuseumorg (in ഫ്രഞ്ച്). Retrieved 2020-03-08.[പ്രവർത്തിക്കാത്ത കണ്ണി]
  3. Bissell, Ward R. Artemisia Gentileschi and the Authority of Art: Critical Reading and Catalogue Raisonne. University Park: The Pennsylvania State University Press,1999.