ലോറാ സ്ലാഡ് വിഗ്ഗിൻസ്
ലോറാ സ്ലാഡ് വിഗ്ഗിൻസ് | |
---|---|
ജനനം | |
മറ്റ് പേരുകൾ | Laura Wiggins |
തൊഴിൽ(s) | Actress, singer, musician |
സജീവ കാലം | 2006–present |
ലോറാ സ്ലാഡ് വിഗ്ഗിൻസ് (ജനനം: ആഗസ്റ്റ് 8, 1988), അമേരിക്കൻ അഭിനേത്രി, സംഗീതജ്ഞ, ഗായിക എന്നീ നിലകളിൽ പ്രശസ്തയാണ്. ഷെയിംലെസ്സ്, ദ ടുമോമോ പീപ്പിൾ, സ്റ്റാർവിങ് ഇൻ സബർബിയ, എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയും റിങ്സ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയും അവർ പ്രേക്ഷകരുടെയിടയിൽ കൂടുതലായി അറിയപ്പെടുന്നു.
ജീവിതരേഖ
[തിരുത്തുക]ഏതൻസിലെ ഒരു പ്രമുഖ അഭിഭാഷകയായ കാത്തി വിഗ്ഗിൻസ്, മാർക്ക് വിഗ്ഗിൻസ് എന്നിവരുടെ മകളായി ജോർജിയയിലെ ഏതൻസിൽ ജനിച്ചു.[1] എലവൺത് അവർ[2] ഉൾപ്പെടെയുള്ള നിരവധി ടെലിവിഷൻ പരിപാടികളിലും അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടതൊടൊപ്പം CSI: ക്രൈം സീൻ ഇൻവെസ്റ്റിഗേഷൻ എന്ന പരമ്പരയുടെ വേൾഡ്സ് എന്റ്[3] എന്ന ഒരു എപ്പിസോഡിലെ വേഷം അവതരിപ്പിക്കുകയും ചെയ്തു. പ്രൈവറ്റ് പ്രാക്ടീസ് എന്ന പരമ്പരയുടെ നാലാം സീസണിലെ "ദ ഹാർഡസ്റ്റ് പാർട്ട്"[4] എന്ന എപ്പിസോഡിൽ അവർ ഗർഭിണിയായ കൌമാരക്കാരിയായി പ്രത്യക്ഷപ്പെട്ടു. 2013 ൽ ദ ടുമോറോ പീപ്പിൾ[5] എന്ന പരമ്പരയിൽ അവർ പഴയ കഥാപാത്രത്തിന്റെ തുടർച്ചയായി പ്രത്യക്ഷപ്പെട്ടു. ഷോടൈം ടി.വി. ചാനലിന്റെ ഷെയിംലെസ് എന്ന പരമ്പരയിൽ സ്ഥിരകഥാപാത്രമായ കാരെൻ ജാക്സണെ അവതരിപ്പിച്ചു.[6]2014 ൽ, ലോ & ഓർഡർ: സ്പെഷ്യൽ വിക്റ്റിസ് യൂണിറ്റ് എന്ന പരമ്പരയുടെ കോമിക് പെർവെർഷൻ എന്ന എപ്പിസോഡിൽ കാർലി റേഡൽ എന്ന കഥാപാത്രമായി തിളങ്ങി.[7] 2014 ഏപ്രിൽ 26 നും പ്രക്ഷേപണമാരംഭിച്ച ലൈഫ്ടൈ ടെലിവിഷന്റെ സ്റ്റാർവിങ് ഇന് സബർബിയയിൽ ഹന്നാ വാർണർ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.[8][9] 2017 ഫെബ്രുവരി 3 ന് പാരമൌണ്ട് പിക്ചേർസ് വിതരണം ചെയ്തു പുറത്തിറങ്ങിയ റിംഗ്സ് എന്ന ഹൊറർ സിനിമാ പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[10]
അവലംബം
[തിരുത്തുക]- ↑ "Mark Wiggins". wnc-law.com. Archived from the original on 2017-11-07. Retrieved May 18, 2017.
- ↑ "Laura Wiggins". TV.com. Archived from the original on 2018-10-24. Retrieved February 1, 2017.
- ↑ Dudak, Cory (February 25, 2015). "We're 'Shameless' With Our Love for Laura Wiggins". CraveOnline.com. Retrieved February 1, 2017.
- ↑ Star Scoop, The (February 27, 2011). "Laura Wiggins Interview: Everybody was kind of terrified of Shameless!". The Star Scoop. Archived from the original on 2018-10-24. Retrieved February 1, 2017.
- ↑ Baker, Cory (December 12, 2013). "The Tomorrow People Mid-season Finale Review: To the Other Side". TV.com. Archived from the original on 2015-11-06. Retrieved February 1, 2017.
- ↑ Wagner, Curt (January 8, 2012). "Shameful 'Shameless' audition won Laura Wiggins her role". Red Eye Chicago. Retrieved February 1, 2017.
- ↑ "Law and Order Special Victims Unit". TVGuide.com. Retrieved February 1, 2017.
- ↑ "Laura Wiggins in "Starving in Suburbia". Los Angeles Times. Retrieved February 1, 2017.
- ↑ Neumyer, Scott (April 25, 2014). "Laura Slade Wiggins Talks Thinspiration, Starving in Suburbia & Shameless". Parade.com. Retrieved February 1, 2017.
- ↑ McNary, Dave (September 22, 2016). "The Ring' Threequel Delayed for the Third Time by Paramount". Variety. Retrieved February 1, 2017.