ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക്
ലോസ് ഗ്ലേസിയേഴ്സ് നാഷണൽ പാർക്ക് | |
---|---|
Parque Nacional Los Glaciares | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Santa Cruz Province, അർജന്റീന |
Nearest city | El Calafate |
Area | 726,927 ഹെ (7,269.27 കി.m2; 2,806.68 ച മൈ) |
Established | 1937[1] |
Governing body | Administración de Parques Nacionales |
Official name | Los Glaciares |
Type | Natural |
Criteria | vii, viii |
Designated | 1981 (5th session) |
Reference no. | 145[2] |
State Party | അർജന്റീന |
Region | Latin America and the Caribbean |
അർജന്റീനയിലെ പാറ്റഗോണിയ പ്രദേശത്തെ സാന്താക്രൂസ് പ്രവിശ്യയിലെ ദേശീയ പാർക്കാണ് ഗ്ലേസിയേഴ്സ് പാർക്ക്. 4,459 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം. 1981 ൽ പാർക്കിനെ യുനെസ്കോ ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചു. ഹിമാനികളുടെ വൻപരപ്പാണിത്. 1937 ൽ ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ട ഗ്ലേസിയേഴ്സ് അർജന്റീനയിലെ വലിയ രണ്ടാമത്തെ പാർക്കാണ്. അന്റാർട്ടിക്കയിലേതു കഴിഞ്ഞാൽ ലോകത്തിലെ വലിയ മഞ്ഞുമലകൾ ഇവിടെയാണുള്ളത്. 47 ഹിമാനികളുള്ള ആൻഡീസ് പർവ്വതനിരയുടെ കൂറ്റൻ മഞ്ഞുതൊപ്പിയാണ് ഈ പാർക്ക്. ഈ മഞ്ഞുമലകളിൽ 13 എണ്ണം മാത്രമേ അറ്റ്‍ലാന്റിക് സമുദ്രത്തിൽ എത്തുന്നുള്ളൂ. ലോകത്തിലെ മറ്റു മഞ്ഞുമലകളൊക്കെ കടൽനിരപ്പിൽ നിന്നും 2,500 മീറ്ററിൽ തുടങ്ങുമ്പോൾ ഇത് 1,500 മീറ്ററിലാണ് ആരംഭിക്കുന്നത്. രണ്ടു ഭാഗങ്ങളായി പാർക്കിനെ വേർതിരിക്കാം. ഒന്നിൽ ആർജന്റീനോ തടാകവും മറുപാതിയിൽ വിയദ്മ തടാകവുമാണ്. ഈ രണ്ടു തടാകങ്ങളും കൂടിയാണ് സാന്താക്രൂസ് നദിക്ക് ജലമെത്തിക്കുന്നത്. ഇവിടെ ആയിരത്തിലധികം പക്ഷിജാതികളുണ്ട്. മഞ്ഞിനും പാറ്റഗോണിയൻ പുൽക്കാടിനുമിടയിൽ ഫലഭൂയിഷ്ഠമായ ഒരു വനമുണ്ട്. എന്നാലും മഞ്ഞുമലകളാണ് ടൂറിസ്റ്റ് ആകർഷണം.
ചിത്രശാല
[തിരുത്തുക]-
Iceberg at Lake Argentino's northern arm
-
Iceberg floating in the Argentino Lake near the Upsala Glacier
-
Aerial view of Cerro Torre (left) and Mount Fitz Roy
-
Part of the 100 meter wall of the Spegazzini glacier falling
-
Partial satellite view of the park
അവലംബം
[തിരുത്തുക]- ↑ Error: one of the
l, d, dl, r, o
parameters must be set for the{{cite Argentine law}}
template - ↑ "Los Glaciares National Park". UNESCO World Heritage Centre.
{{cite web}}
: Cite has empty unknown parameter:|1=
(help)