ഉള്ളടക്കത്തിലേക്ക് പോവുക

വഅള്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വഅള അഥവാ ഉപദേശിക്കുക എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് വഅള് എന്ന വാക്ക് കേരളത്തിലെ മുസ്‌ലിംകൾക്കിടയിൽ സജീവമാകുന്നത്. രാത്രി കാലങ്ങളിൽ ഇസ്ലാമിക പണ്ഡിതന്മാർ നടത്തുന്ന രാപ്രഭാഷണം ആണ് വഅള് കൊണ്ട് വിവക്ഷിക്കുന്നത് [1].മതം കൂടുതൽ പഠിച്ചിട്ടില്ലാത്ത മുസ്ലിം സാമാന്യ ജനങ്ങൾ അറിവ് നേടാൻ ഇത്തരം രാപ്രഭാഷണങ്ങൾക്ക് പങ്കെടുക്കുന്നത് പഴയകാലത്ത് മലബാറിൽ സാധാരണയായിരുന്നു[2]. വടക്കൻ കേരളത്തിൽ ഉറുദി എന്നാണ് ഈ രാപ്രസംഗങ്ങൾ അറിയപ്പെടാരുള്ളത്.

അവലംബം

[തിരുത്തുക]
  1. "മാഞ്ഞുപോകുന്ന ഭക്തിയും വിശ്വാസവും" (in ഇംഗ്ലീഷ്). Retrieved 2020-09-06.[പ്രവർത്തിക്കാത്ത കണ്ണി]
  2. ""മുൻപ് വഅള് കേൾക്കാൻ വരുന്നത് ചിരിച്ചും മടങ്ങുന്നത്, കരഞ്ഞും.. കാരണം തഖ്‌വ ഉണ്ടാക്കാനാണ് അവര് വന്നത്, എന്നാൽ ഇന്നോ…" പുതിയ മതപ്രഭാഷണ രീതികളെ വിമർശിച്ചുള്ള ജിഫ്രി തങ്ങളുടെ പ്രസംഗം ഏറ്റെടുത്തു സോഷ്യൽ മീഡിയ • Suprabhaatham". Retrieved 2020-09-06.
"https://ml.wikipedia.org/w/index.php?title=വഅള്&oldid=3808298" എന്ന താളിൽനിന്ന് ശേഖരിച്ചത്