വജ്ദാൻ അലി സിറാജ് അബ്ദുൾറഹിം ശഹർഹാനി
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | സൗദി അറേബ്യ |
ജനനം | [1] മക്ക , സൗദി അറേബ്യ [1][2] | 1 ഫെബ്രുവരി 1996
ഭാരം | 80 കി.ഗ്രാം (176 lb) (2012)[1] |
Sport | |
രാജ്യം | സൗദി അറേബ്യ |
കായികയിനം | ജൂഡോ |
Event(s) | +78 kg |
സൗദി അറേബ്യയുടെ ആദ്യ രണ്ട് വനിതാ ഒളിമ്പ്യൻ താരങ്ങളിൽ ഒരാളാണ് വജ്ദാൻ അലി സിറാജ് അബ്ദുൾറഹിം ശഹർഹാനി.
2012 ലണ്ടൻ ഒളിമ്പിക്സിൽ വനിതകളുടെ ജൂഡോയിൽ 78 കിലോ വിഭാഗത്തിൽ ആണ് വജ്ദാൻ മത്സരിച്ചത്.
ഒളിമ്പിക്സ് യോഗ്യത
[തിരുത്തുക]ഒളിമ്പിക്സിൽ സൗദി വനിതകൾ മത്സരിക്കുന്നതിൽ സൗദി അറേബ്യൻ ഒളിംപിക് കമ്മിറ്റി താല്പര്യം എടുത്തിരുന്നില്ല .സൌദി അറേബ്യയിലെ സ്ത്രീ മത്സരങ്ങൾക്കു ഒളിമ്പിക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതില്ലെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി(ഐ ഒ സി )തീരുമാനിച്ചു. ഈ മാനദണ്ഡ പ്രകാരം ജൂഡോയിൽ ബ്ലൂ ബെൽറ്റ് മാത്രം നേടിയിട്ടുണ്ടായിരുന്ന വജ്ദാൻ ഒളിമ്പിക്സ് യോഗ്യതാ സമ്പ്രദായത്തെ നേരിടാതെ, ഒളിമ്പിക്സിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെടുകയായിരുന്നു.ആദ്യ അന്താരഷ്ട്രാ മത്സരം ലണ്ടൻ ഒളിമ്പിക്സ് ആയിരുന്നു.ജൂഡോ റഫറിയായിരുന്ന പിതാവിന്റെ ശിക്ഷണത്തിൽ ആണ് ജൂഡോ അഭ്യസിച്ചത് .
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Wojdan Shaherkani". London Organising Committee. Archived from the original on 2013-04-02. Retrieved 1 August 2012.
- ↑ Wojdan Shaherkani Archived 2020-04-18 at the Wayback Machine. sports-reference.com