വടകര കൃഷ്ണദാസ്
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീതസംവിധായകനുമാണ് വടകര കൃഷ്ണദാസ്. കെ.കെ കൃഷ്ണൻ എന്നാണ് യഥാർത്ഥ പേര്. മാപ്പിളപ്പാട്ടുകൾക്ക് പുറമെ നാടകഗാനങ്ങളും ലളിതഗാനങ്ങളും നാടൻ പാട്ടുകളും ഇദ്ദേഹം പാടിയിട്ടുണ്ട്. ഒരു സിനിമയ്ക്കും സംഗീതം പകർന്നിട്ടുണ്ട്. വസന്തയാണ് ജീവിതപങ്കാളി. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം വടകര താലൂക്ക് ആശുപത്രിയിൽ വച്ച് 2016 സപ്തംബർ 8ന് അന്തരിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]കെ.കെ കൃഷ്ണൻ എന്ന പേര് കൃഷ്ണദാസ് എന്നാക്കി മാറ്റിയത് സംസ്കൃത പണ്ഡിതൻ കാവിൽ പി. രാമൻ പണിക്കരാണ്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ചിട്ടപ്പെടുത്തിപ്പാടിയതിന്റെ ബഹുമാന സൂചകമായാണിത്. ജന്മദേശത്തിന്റെ പേരുകൂടിച്ചേർത്ത് അത് വടകര കൃഷ്ണദാസ് എന്നായി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ചെറുതും വലുതുമായ സമ്മേളനങ്ങളിൽ ഒഞ്ചിയം രക്തസാക്ഷികളെക്കുറിച്ചും വിപ്ലവകാരികളെക്കുറിച്ചും കൃഷ്ണദാസിന്റെ ഗാനാലാപനം അവിഭാജ്യഘടകമായിരുന്നു.
കവി വി.ടി കുമാരൻ മാസ്റ്ററുടെ പ്രേരണയാലാണ് കൃഷ്ണദാസ് സംഗീതം ശാസ്ത്രീയമായി അഭ്യസിക്കുന്നത്. അതിനുശേഷം അദ്ദേഹം ധാരാളം മാപ്പിളപ്പാട്ടുകൾക്കും നാടക ഗാനങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചു. പി.ടി അബ്ദുറഹ്മാന്റെ 'ഓത്തുപള്ളീലന്ന് നമ്മൾ പോയിരുന്ന കാലം' എന്ന ഗാനത്തിന് ആദ്യം സംഗീത നല്കിയത് വടകര കൃഷ്ണദാസാണ്. കണ്ണാടിക്കൂട് [1983] എന്ന സിനിമയിലെ ഗാനങ്ങൾക്കും അദ്ദേഹം സംഗീതം നല്കി.
അവലംബം
[തിരുത്തുക]- ↑ "സംഗീതജ്ഞൻ വടകര കൃഷ്ണദാസ് അന്തരിച്ചു". madhyamam.com. 08/09/2016. Archived from the original on 2016-09-08. Retrieved 08/09/2016.
{{cite web}}
: Check date values in:|access-date=
and|date=
(help)CS1 maint: bot: original URL status unknown (link)