Jump to content

വടക്കുംകൂർ രാജരാജവർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കുംകൂർ രാജരാജവർമ
തൊഴിൽസംസ്കൃത-മലയാള ഭാഷാപണ്ഡിതൻ, വ്യഖ്യാതാവ്, ഗവേഷകൻ, ശാസ്ത്രകാരൻ, നിരൂപകൻ
അവാർഡുകൾസാഹിത്യ രത്നം, വിദ്യാഭൂഷണം, മഹാകവി, കവിതിലകൻ

ഒരു സംസ്കൃത - മലയാള ഭാഷാ പണ്ഡിതനായിരുന്നു വടക്കുംകൂർ രാജരാജവർമ (27 നവംബർ 1891 - 28 ഫെബ്രുവരി 1970). സംസ്കൃതത്തിലുണ്ടായിട്ടുള്ള പുരാണപ്രസിദ്ധങ്ങളായ കഥകളെ ഉപജീവിച്ച്‌ ഭാഷയിൽ മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, വ്യാഖ്യാനങ്ങൾ, എന്നിവയെഴുതി. മഹാകവി, ജീവചരിത്രകാരൻ, നിരൂപകൻ, ലേഖകൻ, വ്യാഖ്യാതാവ്‌, ഗവേഷകൻ, ശാസ്ത്രകാരൻ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. സംസ്കൃതത്തിലും, മലയാളത്തിലുമായി മൂന്ന് മഹാകാവ്യങ്ങൾ രചിച്ചു.

ജീവിതരേഖ

[തിരുത്തുക]

വൈക്കം വഴുതനക്കാട്ടു കൊട്ടാരത്തിൽ കാവുക്കുട്ടിത്തമ്പുരാട്ടിയുടെയും, ശുകപുരം ഗ്രാമത്തിൽ തോട്ടുപുറത്ത്‌ ഇല്ലത്തെ പുരുഷോത്തമൻ അച്യുതൻ നമ്പൂതിരിയുടെയും പുത്രനായി വൈക്കത്ത് ജനിച്ചു. പത്താമത്തെ വയസിൽ മാതാവ് അന്തരിച്ചു. മാതൃസഹോദരി അമ്മാളുക്കുട്ടിത്തമ്പുരാട്ടിയാണ്‌ പിന്നീടദ്ദേഹത്തെ വളർത്തിയത്‌. വൈക്കം ഗവൺമെന്റ് സ്കൂളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്‌. പഴയ മട്ടിലുള്ള സംസ്കൃത പഠനം നടത്തി. തിരുവിതാംകൂർ ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ പണ്ഡിതനായിരുന്നു. കൊച്ചി ഭാഷാ പരിഷ്ക്കരണ കമ്മിറ്റിയിൽ പണ്ഡിതനായും കേരള സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു. [1]"ഉമാകേരളം" മുന്നാംസർഗ്ഗം സംസ്കൃതത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. "കന്യാകുമാരീസ്തവം" എന്നൊരു സംസ്കൃത സ്തോത്രകാവ്യവും ശാർദൂലവിക്രീഡിതത്തിൽ രചിച്ചു. വടക്കുംകൂറിന്റെ വ്യാഖ്യാനങ്ങളിൽ എറ്റവും കൂടുതൽ ജനപ്രീതിനേടിയിട്ടുള്ളതും, മുഖ്യമായതും "കൃഷ്ണഗാഥാ"വ്യാഖ്യാനമാണ്‌. കൃഷ്ണഗാഥയുടെ കിട്ടാവുന്നത്ര താളിയോലഗ്രന്ഥങ്ങളും അതുപോലെതന്നെ അച്ചടിച്ച പുസ്തകങ്ങളും പരിശോധിച്ച്‌ വിട്ടുപോയതും സ്ഥാനം തെറ്റിയതുമായ വരികളേയും മറ്റും വേണ്ടതായ സ്ഥാനത്ത്‌ ചേർത്ത്‌ ശുദ്ധപാഠം തയ്യാറാക്കിയാണ് വടക്കുംകൂർ ഈ കൃതി പ്രസിദ്ധീകരിച്ചത്‌. അദ്ദേഹത്തിന്റെ പ്രധാന നിരൂപണം "ഭാരത നിരൂപണ"മാണ്‌. മഹാഭാരതത്തെക്കുറിച്ച്‌ സമഗ്രവും, വിജ്ഞേയവുമായ ഒരു പഠനമാണിത്‌. ഈ കൃതി ഇതുവരെ അച്ചടിച്ചിട്ടില്ല.[2]

കൃതികൾ

[തിരുത്തുക]

മഹാകാവ്യങ്ങൾ

[തിരുത്തുക]
  • രഘുവീരവിജയം
  • ഉത്തരഭാരതം
  • രാഘവാഭ്യുദയം
  • ഉത്തരഭാരതം

ഖണ്ഡകാവ്യങ്ങൾ

[തിരുത്തുക]
  • ലഘുമഞ്ജരി
  • ദ്രൌണീപ്രഭാവം
  • മഹച്ചരമം (ഉള്ളൂരിന്റെ ചരമത്തെ അനുശോചിച്ചെഴുതിയത്)
  • "ഗൌരീലഹരീസ്തോത്രം

വ്യാഖ്യാനങ്ങൾ

[തിരുത്തുക]
  • അന്യോക്തിമുക്താലത
  • ശൈലീപ്രദീപം (നിഘണ്ടു)
  • കൃഷ്ണഗാഥ

ജീവചരിത്രങ്ങൾ

[തിരുത്തുക]
  • ശ്രീ കാളിദാസൻ
  • മേൽപ്പത്തൂർ നാരായണ ഭട്ടത്തിരി
  • ജഗദ്ഗുരു ശങ്കരാചാര്യർ
  • ക്ഷേമേന്ദ്രൻ
  • ശ്രീ വാല്മീകി
  • ഉള്ളൂർ മഹാകവി
  • മഹാകവി രാമപാണിവാദൻ

സാഹിത്യശാസ്ത്ര ഗ്രന്ഥങ്ങൾ

[തിരുത്തുക]
  • സാഹിതീസർവസ്വം
  • കേരളീയ സംസ്കൃത സാഹിത്യ ചരിത്രം
  • കേരള സാഹിത്യ ചരിത്രം: ചർച്ചയും പൂരണവും (2ഭാഗം)
  • സാഹിത്യശാസ്ത്രം
  • സാഹിത്യമഞ്ജുഷിക (മൂന്നുഭാഗം)
  • സംസ്കൃതസാഹിത്യം
  • സാഹിത്യഹൃദയം
  • സാഹിത്യകൌസ്തുഭം
  • സാഹിത്യനിധി
  • കൈരളീ മാഹാത്മ്യം
  • സാഹിത്യവും പുരുഷാർഥവും
  • ഭാഷാചമ്പു
  • മഹാഭാരതനിരൂപണം

പുരസ്കാരങ്ങൾ

[തിരുത്തുക]
  • സാഹിത്യ രത്നം, വിദ്യാഭൂഷണം, മഹാകവി, കവിതിലകൻ തുടങ്ങിയ ബഹുമതികൾ ലഭിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 384. ISBN 81-7690-042-7.
  2. "മഹാകവി വടക്കൂംകൂർ രാജരാജ വർമ്മ രാജ - ഒരനുസ്മരണം". രാജു വിളാവത്ത്‌ കൂവ്വപ്പടി. www.jayakeralam.com. Archived from the original on 2016-03-05. Retrieved 2013 ഡിസംബർ 17. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വടക്കുംകൂർ_രാജരാജവർമ&oldid=3731308" എന്ന താളിൽനിന്ന് ശേഖരിച്ചത്