വത്സൻ കൂർമ കൊല്ലേരി
വത്സൻ കൂർമ കൊല്ലേരി | |
---|---|
![]() വത്സൻ കൂർമ കൊല്ലേരി 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ | |
ജനനം | 1953 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചിത്രകാരൻ |
പ്രമുഖനായ ഭാരതീയ ശിൽപ്പിയാണ് വത്സൻ കൂർമ കൊല്ലേരി(ജനനം: 1953). നിരവധി ദേശീയ - അന്തർദേശീയ കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ജീവിതരേഖ
[തിരുത്തുക]1953ൽ പാട്യത്താണ് ജനനം. സൗത്ത് പാട്യം യുപി, പാട്യം ഗവ.ഹൈസ്ക്കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ഗവ.കോളേജ് ഓഫ് ആർട്ട്സ് ആന്റ് ക്രാഫ്റ്റിൽ വച്ച് ശിൽപ്പകലയിൽ അഞ്ച് വർഷത്തെ പഠനം പൂർത്തിയാക്കി. പിന്നീട് ബറോഡയിലെ എംഎസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മൂന്നുവർഷവും ഫ്രഞ്ച് ഗവ. സ്കോളർഷിപ്പോടുകൂടി എക്കോൾ നാഷണൽ സുപ്പീരിയർ ദ ബോസാർ പാരീസിൽവച്ചും ശിൽപ്പകലയിൽ കൂടുതൽ പ്രാഗല്ഭ്യം നേടി.
സൃഷ്ടികൾ
[തിരുത്തുക]കളിമണ്ണ്, പ്ലാസ്റ്റർ, സിമന്റ്, സ്റ്റുക്കോഗ്രാനൈറ്റ്, ടെറാക്കോട്ട, മെറ്റൽ, വുഡ്, സെറാമിക്, ഡിസ് (ഉപയോഗശൂന്യമായ) കാർഡ് മെറ്റീരിയലിലുമായി നിരവധി ശിൽപ്പങ്ങൾ ഇദ്ദേഹത്തിന്റെ കരവിരുതിൽ പിറവിയെടുത്തിട്ടുണ്ട്. ജർമനിയിലെ കാസിൽ യൂണിവേഴ്സിറ്റി, ഡോക്യുമെന്റക് പാരലലായി നടത്തിയ ഷോയിൽ ഇദ്ദേഹം നിർമ്മിച്ച പഞ്ചലോഹശിൽപം ശ്രദ്ധനേടി. തൃശൂരിലെ ആർക്കിയോളജി മ്യൂസിയത്തിൽ പൂർണമായും ചെങ്കല്ലിൽ തീർത്ത ബട്ടർഫ്ലെ പാർക്ക്, നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിൽ വച്ച് നിർമിച്ച പ്രകൃതിദത്ത മണിക്കിണറിൽനിന്നും ഉടലെടുത്ത ‘ആംഗാ ബംക’ എന്നീ ശിൽപ്പങ്ങൾ ശ്രദ്ധേയമാണ്. [1]
ശിൽപപാഠ്യം
[തിരുത്തുക]പാട്യം ഹൈസ്ക്കൂളിനു സമീപം ശിൽപപാഠ്യം എന്ന പഠനകേന്ദ്രം നടത്തുന്നു. ശിൽപപാഠ്യം പൂർണമായും പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന രീതിയിൽ പരിസരങ്ങളിൽ ലഭ്യമായ ചെങ്കല്ല്, മരം എന്നിവകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പഴയ നാടൻ രീതികൾ അനുസരിച്ച് ചെങ്കൽച്ചീളുകൾ, കുമ്മായം, കുളിർമാവിന്റെ പശ, കൽപ്പൊടി, വെല്ലം എന്നിവയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയാണ് കെട്ടിടങ്ങളും അനുബന്ധഭാഗങ്ങളുടെയും നിർമ്മാണം. മരപ്പണികൾ, പഴയരീതിയിലുള്ള കെട്ടുകൾ ഇന്റർലോക്കുകൾ എന്നിവയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ശിൽപ്പപാഠ്യത്തിന്റെ ഒരു വശത്ത് ജീവികൾക്കായി കാവും തയ്യാറാക്കിയിട്ടുണ്ട്.
പ്രദർശനങ്ങൾ
[തിരുത്തുക]ദൽഹിയിലും ന്യൂയോർക്കിലും അദ്ദേഹത്തിന്റെ ‘ന്യൂക്ലിയർ ഏജ്’ (NewClearAge) എന്ന പേരിൽ നടന്ന പ്രദർശനം ന്യൂക്ലിയർ ഡീലിനെതിരായിരുന്നു. അയർലന്റിലെ ഡബ്ലിനിൽ ‘റെട്രെസ്പെക്റ്റീവ് ഏസ് ആർട്ട് വർക്ക്’ എന്ന ടൈറ്റിലോടെ ഏകാംഗ പ്രദർശനം ‘പ്രൊജക്ട്’എന്ന സ്ഥാപനത്തിൽ നടത്തി.
കൊച്ചി-മുസിരിസ് ബിനാലെയിൽ ഐ വിഷ് ഐ കാൻ ക്രൈ എന്ന ഇൻസ്റ്റളേഷൻ പ്രദർശിപ്പിച്ചു.ചെമ്പ്, ചെമ്പ്കമ്പി, കൊച്ചിയുടെ വായു എന്നിവ കൊണ്ട് നിർമ്മിച്ച 'ഐ വിഷ് ഐ കാൻ ക്രൈ' എന്നത് ആനന്ദത്തിന്റെ ഒരു കരച്ചിലായിരുന്നു എന്ന് ശില്പി .
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള ലളിതകലാ അക്കാദമിയുടെ അവാർഡ്
- ഭോപ്പാലിലെ ഭാരത് ഭവന്റെ ഗ്രാന്റ് പ്രൈസ്
- യുഎസ്ഐഎയും എംഎഎയും ചേർന്നുള്ള ഇന്റർനാഷണൽ വിസിറ്റർഷിപ്പ് ആന്റ് ഫെല്ലോഷിപ്പ് അവാർഡ്
അവലംബം
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- kochimuzirisbiennale Archived 2013-09-03 at the Wayback Machine
- Valsan Koorma Kolleri .Works.Profile.Interview
- ലോകമറിഞ്ഞ ശിൽപി[പ്രവർത്തിക്കാത്ത കണ്ണി]
- Valsan Koorma Kolleri: The Artist and his Message
*Press Release -VALSAN KOORMA KOLLERI-NEWCLEARAGE: Retrospective as Artwork
- It’s A Fish…It’s A Crocodile…mumbaiboss.com review Archived 2013-02-19 at the Wayback Machine