Jump to content

വയത്തൂർ കാലിയാർ ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിലെ തിടമ്പുനൃത്തത്തിൽ നിന്നും

കണ്ണൂർ ജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത്ൽപെട്ട വയത്തൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പുരാതന ശിവക്ഷേത്രം.കണ്ണൂരിൽ നിന്നും മട്ടന്നൂർ -ഇരിട്ടി വഴി ഉളിക്കൽ എത്തിയോ, പയ്യാവൂർ വഴി ഉളിക്കൽ എത്തിയോ ഇവിടെ എത്താം. കണ്ണൂരിൽ നിന്നും ഏകദേശം അൻപത് കിലോമീറ്റർ ദൂരമുണ്ട്.

പ്രതിഷ്ഠ

[തിരുത്തുക]

ശിവപ്രതിഷ്ഠയാണിവിടെയുള്ളത്.കുടകരും തദ്ദേശവാസികളും ചേർന്ന് മകരമാസം ഒന്നു മുതൽ പന്ത്രണ്ടു വരെ നടത്തുന്ന ഊട്ടുത്സവമാണിവിടെ പ്രധാനം. ഊട്ടിനു വേണ്ട അരി സാധനങ്ങൾ കുടകിൽ നിന്നും കാളപ്പുറത്ത് കൊണ്ടുവരുന്നു.