വയനാട് മെഡിക്കൽ കോളേജ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വയനാട് ജില്ലയിലെ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണ് വയനാട് മെഡിക്കൽ കോളേജ് അഥവാ എം.കെ. ജീനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്.[1] 2015 ജൂലൈ 12 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളേജിനു ശില പാകിയത്.[2] 950 കോടി രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിൽ മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ അൻപത് ഏക്കർ സ്ഥലത്താണ് പണിയുമെന്ന് പറഞ്ഞിരുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനുള്ള പണം കിഫ്ബിയിൽ നിന്നു വകയിരുത്തുമെന്ന് 2017-ലെ കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[1] പക്ഷെ പരിസ്ഥിതിലോല മേഖല[3] ആയതിനാൽ മടക്കിമല മെഡിക്കൽ കോളേജിന് അനുയോജ്യമല്ല എന്ന കാരണത്താൽ ഇപ്പോൾ അത് ചേലോട് എസ്റ്റേറ്റ് ഭൂമിയിലേക്ക് മാറ്റുമെന്ന് പറയുന്നു.[4]
ബോയ്സ് ടൗണിന് സമീപത്തെ ഭൂമിയിൽ മെഡിക്കൽ കോളേജ് ഉണ്ടാക്കും എന്ന് സർക്കാർ പറഞ്ഞു.
എന്നാൽ പിന്നീട് മാനന്തവാടി ഗവ ഹോസ്പിറ്റൽ മെഡിക്കൽ കോളേജ് ആയി പ്രഖ്യാപിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Wayanad Medical College still a dream". Deccan Chronicle. 2018-02-04. Retrieved 2018-05-24.
- ↑ "വയനാട് മെഡിക്കൽ കോളേജ് മെഡിസിറ്റിയാക്കും: മുഖ്യമന്ത്രി". മാതൃഭൂമി ദിനപത്രം. Retrieved 2018-05-24.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യത്തിലേക്ക്; വിവാദവും കൊഴുക്കുന്നു". Retrieved 2020-11-01.
- ↑ "വയനാട് മെഡിക്കൽ കോളേജ്: സൗജന്യമായി കിട്ടിയ ഭൂമി ഉപേക്ഷിക്കുന്നത് പഠനംപോലുമില്ലാതെ" (in ഇംഗ്ലീഷ്). Archived from the original on 2020-11-05. Retrieved 2020-11-01.